ഫുട്ബോൾ എല്ലാവരുടേതുമാണ് എന്ന സന്ദേശം നൽകികൊണ്ടാണ് സാമൂഹ്യമാധ്യമങ്ങൾ വഴി കെബിഎഫ്സി(KBFC) വനിതാ ടീമിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.
രാഷ്ട്രീയ-സാമൂഹിക-കായിക രംഗത്ത് കേരളത്തിലെ വനിതാ മുന്നേറ്റത്തിന്റെ ചരിത്രം വിശദമാക്കുന്ന വീഡിയോയും പ്രഖ്യാപനത്തിന് ഒപ്പമുണ്ടായിരുന്നു. ഐലീഗ് ചാമ്പ്യൻമാരായ കേരളത്തിലെ മറ്റൊരു ഫുട്ബോൾ ക്ലബായ ഗോകുലം കേരള എഫ്സിക്ക് നിലവിൽ വനിതാ ടീമുണ്ട്.
ഐഎസ്എല്ലിൽ പുതിയ സീസൺ വരുന്നതിനുള്ള തയാറെടുപ്പിലാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ പുരുഷ ടീം. പ്ലേമേക്കർ അഡ്രിയാൻ ലൂണയുമായുള്ള കരാർ ദിവസങ്ങൾ മുൻപാണ് ബ്ലാസ്റ്റേഴ്സ് പുതുക്കിയത്. ഉക്രൈൻ യുവതാരം ഇവാൻ8 കലിയുഷ്നി, സ്പാനിഷ് ഡിഫൻഡർ വിക്ടർ മോംഗിൽ, ഗ്രീക്ക് ഓസ്ട്രേലിയൻ സ്ട്രൈക്കർ
അപ്പൊസ്തോലോസ് ജിയാനു എന്നിവരാണ് ബ്ലാസ്റ്റേഴ്സിലെ പുതിയ വിദേശ താരങ്ങൾ. കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സിനായി തിളങ്ങിയ അർജന്റീനൻ താരം ഹോർഗെ പേരേര ഡിയാസിനെ മുംബൈ സിറ്റി എഫ്സി കൊണ്ടുപോയിരുന്നു.
ഒക്ടോബർ ആറിനാണ് ഐഎസ്എൽ സീസൺ തുടങ്ങുക. ബ്ലാസ്റ്റേഴ്സ് ടീം പരിശീലനം ഉടൻ തുടങ്ങും. അടുത്ത സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ തയ്യാറെടുപ്പ് മത്സരങ്ങൾ യൂറോപ്പിൽ നടക്കുമെന്നാണ് പരിശീലകൻ ഇവാൻ വുകോമാനോവിച്ച് നേരത്തെ അറിയിച്ചത്. കൊച്ചി സ്റ്റേഡിയത്തിൽ സൗഹൃദ മത്സരങ്ങൾ കളിച്ചേക്കും. ഇനി വരുന്ന ഐഎസ്എൽ സീസണിൽ മത്സരങ്ങൾ ഹോം-എവേ രീതിയിലേക്ക് തിരിച്ചെത്തുക കൂടിയാണ്. ഉദ്ഘാടന മത്സരം ഉൾപ്പടെ ബ്ലാസ്റ്റേഴ്സിന്റെ 10 ഹോം മത്സരങ്ങൾക്കാണ് കൊച്ചി വേദിയാവുക. ഒക്ടോബർ ആറിനാണ് ആദ്യ മത്സരം. അന്ന് എടികെ മോഹൻ ബഗാനെ കേരള ബ്ലാസ്റ്റേഴ്സ് നേരിടും. ഈ സീസണിലെ മത്സരങ്ങൾ ഒൻപത് മാസത്തോളം നീണ്ടുനിൽക്കും.