കളിക്കളത്തിലേക്ക് മടങ്ങിവരാനൊരുങ്ങി കെഎൽ രാഹുൽ; ഇന്ത്യക്ക് ആശ്വാസം

Date:

Share post:

കളിക്കളത്തിലേക്ക് മടങ്ങിവരാനൊരുങ്ങി കെ.എൽ രാഹുൽ. ഐപിഎൽ മത്സരത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന രാഹുലിന്റെ തിരിച്ചുവരവ് ഇന്ത്യക്ക് വളരെ ആശ്വസമാകും. ബാംഗ്ലൂരിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ പരിശീലനം തുടങ്ങിയതിന്റെ ചിത്രങ്ങൾ രാഹുൽ തന്നെയാണ് സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്.

മെയ് ഒന്നിന് നടന്ന ലക്നൗ സൂപ്പർ ജയന്റ്സ് – റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ മത്സരത്തിനിടെയാണ് ലക്നൗ ക്യാപ്റ്റനായിരുന്ന രാഹുലിന്റെ തുടയ്ക്ക് പരിക്കേറ്റത്. അതോടെ സീസണിലെ ശേഷിക്കുന്ന മത്സരങ്ങൾ രാഹുലിന് നഷ്ടമാവുകയായിരുന്നു. തുടർന്ന് ലണ്ടനിൽ ശസ്ത്രക്രിയ നടത്തിയ ശേഷമാണ് താരം തിരിച്ചുവരാനൊരുങ്ങുന്നത്.

ജൂലൈ 12ന് ആരംഭിക്കുന്ന ഇന്ത്യയുടെ വിൻഡീസ് പര്യടനത്തിൽ രാഹുൽ കളിക്കുമോയെന്ന കാര്യം വ്യക്തമല്ല. സെപ്റ്റംബറിൽ നടക്കുന്ന ഏഷ്യാകപ്പ് മത്സരങ്ങളാണ് രാഹുൽ ലക്ഷ്യമിടുന്നതെന്ന വാർത്തകളും പ്രചരിക്കുന്നുണ്ട്. എന്തായാലും രാഹുലിന്റെ തിരിച്ചുവരവ് ഇന്ത്യൻ ടീമിന് ആശ്വാസമാകും എന്ന കാര്യം തീർച്ചയാണ്.

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ മത്സരത്തിൽ പരിക്കേറ്റിട്ടും പതിനൊന്നാം നമ്പരിൽ ബാറ്റിംഗിനിറങ്ങി ആരാധകരെ രാഹുൽ ഞെട്ടിച്ചു. ഓടാനോ നടക്കാനോ പോലും കഴിയാതിരുന്ന രാഹുൽ കളിക്കാൻ എത്തിയത് ക്രിക്കറ്റ് പ്രേമികളെ ആവേശത്തിലാഴ്ത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...