‘കണ്ണ് നിറയാതെ ഈ കുറിപ്പെഴുതുക അസാധ്യമാണ്, ഫോർ എവർ യുവേഴ്സ്’; തന്റെ ആരാധകർക്ക് കരളലിയിക്കുന്ന കുറിപ്പുമായി ആശാൻ

Date:

Share post:

കേരളാ ബ്ലാസ്റ്റേഴ്സിന്റെ എല്ലാമെല്ലാമായ ആശാൻ പടിയിറങ്ങിയെങ്കിലും അദ്ദേഹത്തെ മറക്കാൻ ആരാധകർക്ക് ഇതുവരെ സാധിച്ചിട്ടില്ല. ഒരു കോച്ചിനെ ഇത്രമേൽ സ്നേഹിക്കാൻ എങ്ങനെ സാധിക്കുന്നു എന്ന ചോദ്യമാണ് കായിക ലോകത്തുനിന്നും ഉയരുന്നത്. തന്റെ പ്രിയപ്പെട്ടവരോട് മൗനത്തിന്റെ ഭാഷയിൽ യാത്രപറഞ്ഞ ഇവാൻ വുകോമനോവിച്ച് ഒരാഴ്ചയ്ക്കിപ്പുറം തന്നെ അത്രമേൽ സ്നേഹിക്കുന്ന ആരാധകർക്കായി കരളലിയിക്കുന്ന ഒരു കുറിപ്പാണ് എഴുതിയിരിക്കുന്നത്.

‘കണ്ണ് നിറയാതെ ഈ കുറിപ്പെഴുതുക അസാധ്യമാണ്. നിങ്ങളെ പോലെ ഈ ലോകത്ത് മറ്റാരുമില്ല’ എന്ന് ആരംഭിക്കുന്ന കുറിപ്പാണ് സാമൂഹ്യ മാധ്യമത്തിലൂടെ ഇവാൻ വുകോമനോവിച്ച് ആരാധകരുമായി പങ്കിട്ടത്. “കണ്ണ് നിറയാതെ, വൈകാരികമായല്ലാതെ ഈ കുറിപ്പെഴുതുക വളരെയധികം കഠിനമാണ്. ദ് ഫാൻസ്.. നിങ്ങളെ പോലെ ഈ ലോകത്ത് മറ്റാരുമില്ല. മഞ്ഞക്കടലിന്റെ ആർപ്പുവിളികൾക്ക് നടുവിൽ നിങ്ങളുടെ ശബ്ദം, പ്രതിധ്വനി, കൂട്ടായ്‌മയുടെ ശക്‌തി, ആത്മാർഥത, സ്നേഹം എന്നിവയ്ക്ക് തുല്യമായി മറ്റൊന്നുമില്ല. നിങ്ങളുടെ പിന്തുണയുടെ കരുത്തിലാണ് നാം ഒട്ടേറെ മത്സരങ്ങൾ ജയിച്ചത്.

സസ്പെൻഷൻ കാലം പൂർത്തിയാക്കി ഞാൻ മടങ്ങിയെത്തിയ ദിനം. ആ വൈകാരിക നിമിഷങ്ങൾക്ക് ഞാൻ നിങ്ങളോട് കടപ്പെട്ടിരിക്കുന്നു. ഒരിക്കലും ഞാനത് മറക്കില്ല. എനിക്ക് ഗുഡ്ബൈ പറയാൻ കഴിയില്ലെന്ന് നമുക്കെല്ലാമറിയാം.. നമ്മുടെ വഴികൾ ഇനിയും കൂട്ടിമുട്ടുമെന്ന് നമുക്കെല്ലാം അറിയാം. വി വിൽ മീറ്റ് എഗെയിൻ!.. എതിരാളികളെ വിറപ്പിക്കുന്ന കോട്ടയാക്കി കലൂർ സ്റ്റേഡിയത്തെ നാം മാറ്റി. ടീമിനും എല്ലാ കളിക്കാർക്കും നന്ദി. മഞ്ചേശ്വരം മുതൽ തിരുവനന്തപുരം വരെയുള്ള എല്ലാ നഗരങ്ങളും എനിക്കു വീട് പോലെയായിരുന്നു. എല്ലാവർക്കും ഹൃദയത്തിന്റെ ആഴങ്ങളിൽ നിന്ന് നന്ദി! കേരള ഐ ലവ് യൂ, ഫോർ എവർ യുവേഴ്സ്, ആശാൻ ഇവാൻ….” എന്നാണ് ബ്ലാസ്റ്റേഴ്സ് ആരാധകർക്കായി പ്രിയപ്പെട്ട ആശാൻ കുറിച്ചത്.

ഏപ്രിൽ 26നാണ് ഇവാൻ വുക്കോമനോവിച്ച് കേരള ബ്ലാസ്‌റ്റേഴ്‌സിൻ്റെ പരിശീലക സ്ഥാനം ഉഭയ സമ്മതത്തോടെ ഒഴിയുകയാണെന്ന് ടീം മാനേജ്മെന്റ് പ്രഖ്യാപിച്ചത്. ഐ.എസ്.എൽ സീസണിൽ സെമി കാണാതെ ബ്ലാസ്റ്റേഴ്‌സ് പുറത്തായതിന് പിന്നാലെയാണ് ഇവാന്‍ വുകോമനോവിച്ചിന്റെ സ്ഥാനമൊഴിയൽ. 2021-ലാണ് സെർബിയയുടെ മുൻ താരമായ വുകോമനോവിച്ച് കേരള ബ്ലാസ്‌റ്റേഴ്‌സിൻ്റെ മുഖ്യപരിശീലക സ്ഥാനം ഏറ്റെടുക്കുന്നത്. ഇവാൻ്റെ നേതൃത്വത്തിൽ ബ്ലാസ്റ്റേഴ്‌സ് നിരവധി മികച്ച പ്രകടനങ്ങളും നടത്തിയിരുന്നു. തുടർച്ചയായി മൂന്ന് തവണ ടീമിനെ പ്ലേഓഫിൽ എത്തിച്ച ഇവാന് ആദ്യ സീസണിൽ തന്നെ ടീമിനെ ഫൈനലിൽ എത്തിക്കുവാനും സാധിച്ചു. മാത്രമല്ല, ഇവാൻ സ്ഥാനമേറ്റെടുത്ത ആദ്യ വർഷം തന്നെ ടീം റണ്ണേഴ്സ് അപ്പാവുകയും ചെയ്തിരുന്നു.

ലിറ്റി ജോസ്
ലിറ്റി ജോസ്
ഏഷ്യ ലൈവ് റിപ്പോർട്ടർ

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

സന്തോഷ സുദിനം; സഞ്ജുവിന്റെ പിറന്നാള്‍ ആഘോഷമാക്കി ഇന്ത്യന്‍ ടീം

സഞ്ജു സാംസൻ്റെ ജന്മദിനം ആഘോഷമാക്കി ഇന്ത്യൻ ക്രിക്കറ്റ് ടീം. ദക്ഷിണാഫ്രിക്കയിൽ ടി20 പരമ്പരയിലെ രണ്ടാം ടി20ക്ക് വേദിയായ സെൻ്റ് ജോർജ്‌സ് പാർക്കിൽ നിന്ന് സെഞ്ചൂറിയനിലേക്ക്...

ബോളിവുഡിലെ എക്കാലത്തെയും ഹിറ്റ്; 21 വര്‍ഷങ്ങള്‍ക്കുശേഷം റീ-റിലീസിനൊരുങ്ങി ‘കല്‍ ഹോ നാ ഹോ’

ബോളിലുഡിലെ എക്കാലത്തെയും മികച്ച പ്രണയ ചിത്രമായ 'കല്‍ ഹോ നാ ഹോ' വീണ്ടുമെത്തുന്നു. 21 വര്‍ഷങ്ങള്‍ക്കുശേഷം റീ-റിലീസിനൊരുങ്ങിയിരിക്കുകയാണ് ചിത്രം. നവംബർ 15-ന് ചിത്രം റീ-റിലീസ്...

ദുബായിൽ ആദ്യത്തെ എയർ ടാക്‌സി സ്റ്റേഷൻ്റെ നിർമ്മാണം ആരംഭിച്ചു

ദുബായിൽ ആദ്യത്തെ എയർ ടാക്സി സ്റ്റേഷൻ്റെ നിർമ്മാണം ആരംഭിച്ചു. ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ...

ഏകദിന ക്രിക്കറ്റില്‍ എട്ട് സെഞ്ചുറികള്‍ തികയ്ക്കുന്ന പ്രായം കുറഞ്ഞ രണ്ടാമത്തെ താരം; റെക്കോർഡ് സ്വന്തമാക്കി അഫ്ഗാൻ യുവതാരം

ഏകദിന ക്രിക്കറ്റില്‍ റെക്കോർഡ് സൃഷ്ടിച്ച് അഫ്ഗാനിസ്ഥാൻ്റെ യുവതാരം റഹ്‌മാനുള്ള ഗുർബാസ്. ഏകദിന ക്രിക്കറ്റില്‍ എട്ട് സെഞ്ചുറികള്‍ തികയ്ക്കുന്ന പ്രായം കുറഞ്ഞ രണ്ടാമത്തെ താരമായി മാറിയിരിക്കുകയാണ്...