ഇന്ത്യൻ പ്രീമിയർ ലീഗിൽ റെക്കോർഡിന്റെ തിളക്കത്തിൽ ചെന്നൈ സൂപ്പർ കിങ്സിന്റെ ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്വാദ്. ഐപിഎല്ലിൽ സെഞ്ച്വറി നേടുന്ന ചെന്നൈ സൂപ്പർ കിങ്സിന്റെ ആദ്യ ക്യാപ്റ്റനായിരിക്കുകയാണ് ഗെയ്ക്വാദ്. ലഖ്‌നൗ സൂപ്പർ ജയന്റ്സിനെതിരെ ഇന്നലെ നടന്ന മത്സരത്തിൽ സെഞ്ച്വറി അടിച്ചതോടെയാണ് ഗെയ്ക്വാദ് നേട്ടത്തിലേയ്ക്കെത്തിയത്.
60 പന്തുകളിൽ മൂന്ന് സിക്‌സും 12 ഫോറും ഉൾപ്പെടെ പുറത്താകാതെ 108 റൺസാണ് താരം പറത്തിയത്. ആദ്യ 28 പന്തിൽ നിന്ന് അർധ സെഞ്ച്വറിയും പിന്നീടുള്ള 28 പന്തുകളിൽ നിന്ന് സെഞ്ച്വറിയും താരം അടിച്ചെടുത്തു. ഐ.പി.എല്ലിൽ ഗെയ്ക്‌വാദിൻ്റെ രണ്ടാമത്തെ സെഞ്ച്വറിയാണിത്. 2021 സീസണിലായിരുന്നു താരം തന്റെ ആദ്യത്തെ സെഞ്ച്വറി സ്വന്തമാക്കിയത്.
ഗെയ്ക്വാദിനെക്കൂടാതെ മുമ്പ് മുരളി വിജയ്, ഷെയ്ൻ വാട്‌സൺ എന്നിവരും ചെന്നൈക്കായി രണ്ട് സെഞ്ച്വറികൾ നേടിയിട്ടുണ്ട്. മുരളി വിജയ്‌യുടെ പേരിലാണ് ചെന്നൈയുടെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ നിലനിൽക്കുന്നത്. 2010-ൽ 127 റൺസാണ് മുരളി നേടിയത്.