തോല്‍വിക്ക് പിന്നാലെ രാഹുലിനോട് കയർത്ത് ലഖ്‌നൗ ഉടമ; ഒന്നും മിണ്ടാനാകാതെ നിസഹായനായി ക്യാപ്റ്റൻ

Date:

Share post:

ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിനോട് തോൽവിക്ക് വഴങ്ങിയതിന് പിന്നാലെ ലഖ്‌നൗ സൂപ്പർ ജയന്റ്സ് ക്യാപ്റ്റൻ കെ.എൽ രാഹുലിനോട് കയർത്ത് ഉടമ സഞ്ജീവ് ഗോയങ്ക. ഇരുവരും തമ്മിൽ എന്താണ് പറഞ്ഞതെന്ന് വ്യക്തമല്ല. എങ്കിലും തോൽവിയുടെ രോഷം അദ്ദേഹത്തിന്റെ മുഖത്ത് ദൃശ്യമായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.

മത്സരത്തിൽ 10 വിക്കറ്റിനാണ് ലഖ്നൗ തോൽവി ഏറ്റുവാങ്ങിയത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ലഖ്‌നൗ ബുദ്ധിമുട്ടിയാണ് 20 ഓവറിൽ 165 റൺസെടുത്തത്. എന്നാൽ മറുപടി ബാറ്റിങ്ങിൽ ലഖ്‌നൗവിനെ പ്രഹരമേൽപ്പിച്ച ഹൈദരാബാദ് ഓപ്പണർമാരായ അഭിഷേക് ശർമയും ട്രാവിസ് ഹെഡും വെറും 9.4 ഓവറിൽ ടീമിനെ വിജയത്തിലെത്തിക്കുകയായിരുന്നു. ഇതോടെ അതൃപ്തനായ സഞ്ജീവ് ഗോയങ്ക ഗ്രൗണ്ടിൽ വെച്ച് രോഷത്തോടെയും ദു:ഖത്തോടെയും രാഹുലിനോട് ഏറെ നേരം സംസാരിക്കുന്നത് ദൃശ്യങ്ങളിൽ കാണാൻ സാധിക്കും. ലഖ്‌നൗ ഡഗ്‌ഔട്ടിനടുത്തുവെച്ചായിരുന്നു സംഭവം നടന്നത്.

സഞ്ജീവിന് മുന്നിൽ മറുപടി പറയാനാകാതെ നിസഹായനായി രാഹുൽ നിൽക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ഇതോടെ സഞ്ജീവിനെതിരെ കടുത്ത വിമർശനമാണ് സാമൂഹ്യമാധ്യമങ്ങളിൽ ഉയരുന്നത്. ടീം ക്യാപ്റ്റനെ ടീം ഉടമ പൊതുവേദിയിൽ വെച്ച് അപമാനിച്ചത് ശരിയായില്ലെന്നാണ് ആരാധകര്‍ ഒരേസ്വരത്തിൽ പറയുന്നത്. അതേസമയം, രാഹുൽ മടങ്ങിയ ശേഷം ലക്നൗ പരിശീലകരോടും സഞ്ജീവ് ഗോയങ്ക ഗ്രൗണ്ടിൽ വെച്ച് ഏറെ നേരം സംസാരിക്കുന്നുണ്ടായിരുന്നു. എന്തായാലും സംഭവത്തിന്റെ വീഡിയോ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

സു​ഗമമായ യാത്ര; ദുബായിലെ 14 പ്രധാന റോഡുകളുടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി ആർടിഎ

ജനങ്ങൾക്ക് സു​ഗമമായ യാത്ര ഒരുക്കുന്നതിന്റെ ഭാ​ഗമായി ദുബായിലെ പ്രധാന റോഡുകളുടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി. 14 പ്രധാന റോഡുകളുടെയും 9 പ്രധാന ജം​ഗ്ഷനുകളുടെയും അറ്റകുറ്റപ്പണിയാണ് ദുബായ്...

‘സാനിയ ഇയ്യപ്പനല്ല! അയ്യപ്പന്‍’; പേരിലെ ആശയക്കുഴപ്പം മാറ്റി താരം

റിയാലിറ്റി ഷോയിലൂടെ ഡാൻസറായി എത്തി സിനിമയിൽ തന്റേതായ സ്ഥാനം നേടിയ താരമാണ് സാനിയ അയ്യപ്പൻ. നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായ താരം ഇപ്പോൾ തന്റെ...

ആരോ​ഗ്യകരമായ ഭക്ഷണക്രമം ശീലമാക്കണം; പാനൽ ചർച്ചയുമായി ഷാർജ പുസ്തക മേള

ഭക്ഷണവുമായി എല്ലാവരും ആരോഗ്യപരമായ ബന്ധം കാത്തുസൂക്ഷിക്കണമെന്നും ആരോഗ്യകരമായ ഭക്ഷണക്രമം മെഡിറ്ററേനിയൻ ഭക്ഷണമാണെന്നും ഷാർജ രാജ്യാന്തര പുസ്തകോത്സവത്തിൻ്റെ ഭാഗമായി നടത്തിയ പാനൽ ചർച്ച അഭിപ്രായപ്പെട്ടു. ആഹാരത്തെ അറിയുന്നത്,...

സംസ്ഥാനത്ത് ആംബുലൻസ് സേവനം കാര്യക്ഷമമാക്കുമെന്ന് ഗണേഷ് കുമാർ

സംസ്ഥാനത്ത് ആംബുലൻസ് സേവനം വേഗത്തിലും കാര്യക്ഷമമായും ലഭിക്കുന്നതിനായി ആപ്ലിക്കേഷൻ പുറത്തിറക്കുമെന്ന് ഗതാഗതവകുപ്പ് മന്ത്രി കെ ബി ഗണേഷ്‌കുമാർ .ഇതിനായി ആരോഗ്യ വകുപ്പിനു കീഴില്‍ പ്രത്യേക...