അവസാന ഓവറുകൾ നിർണായകമായി; ആറ് റണ്‍സിന് മുംബൈയെ തകര്‍ത്ത് ഗുജറാത്ത് ടൈറ്റന്‍സ്

Date:

Share post:

ഐപിഎൽ ക്രിക്കറ്റിൽ മുംബൈ ഇന്ത്യൻസിനെ തകർത്ത് ജയം കൈക്കലാക്കി ഗുജറാത്ത് ടൈറ്റൻസ്. സീസണിലെ ആദ്യ മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ 6 റൺസിന്റെ ജയമാണ് ടൈറ്റൻസ് സ്വന്തമാക്കിയത്. ഗുജറാത്ത് ഉയർത്തിയ 168 റൺസ് വിജയലക്ഷ്യത്തിലേയ്ക്ക് ബാറ്റേന്തിയ മുംബൈക്ക് നിശ്ചിത ഓവറിൽ 161 റൺസ് നേടാനേ സാധിച്ചുള്ളൂ. അവസാന ഓവറുകളിൽ തുടർച്ചയായി വിക്കറ്റ് നഷ്ടപ്പെടുകയും റൺസ് കണ്ടെത്താനാവാതെ വരികയും ചെയ്തതോടെ മുംബൈ തോൽവി ഏറ്റുവാങ്ങുകയായിരുന്നു.

രണ്ട് വീതം വിക്കറ്റുകൾ നേടിയ അസ്‌മത്തുള്ള ഒമർസായ്, ഉമേഷ് യാദവ്, സ്പെൻസർ ജോൺസൺ, മോഹിത് ശർമ എന്നിവരുടെ കൂട്ടായ പരിശ്രമമാണ് ഗുജറാത്തിന് ജയമൊരുക്കിയത്. നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്‌ടത്തിൽ 168 റൺസാണ് ഗുജറാത്ത് നേടിയത്. നാല് ഓവറിൽ 14 റൺസ് വഴങ്ങി മൂന്ന് വിക്കറ്റെടുത്ത ജസ്പ്രീത് ബുംറയാണ് ഗുജറാത്തിനെ വലിയ സ്കോറില്ലാതെ നിർത്തിയത്. നാലാം ഓവറിൽ വൃദ്ധിമാൻ സാഹയുടെ വിക്കറ്റാണ് ഗുജറാത്തിന് ആദ്യം നഷ്ട‌മായത്. ആദ്യ ഓവർ എറിയാനെത്തിയ ജസ്പ്രീത് ബുംറ, സാഹയുടെ സ്റ്റംമ്പിളക്കുകയായിരുന്നു. 15 പന്തിൽ 19 റൺസാണ് സാഹ നേടിയത്.

പിന്നാലെ ക്യാപ്റ്റൻ ശുഭ്‌മാൻ ഗില്ലിനെ പിയൂഷ് ചൗള തിരിച്ചയച്ചു. 22 പന്തിൽ 31 റൺസാണ് ശുഭ്‌മാൻ്റെ കയ്യിലുണ്ടായിരുന്നത്. 11 പന്തിൽ 17 റൺസെടുത്ത അസ്‌മത്തുള്ള ഒമർസായ്മെയെ തിലക് വർമയുടെ കൈകളിലേക്ക് നൽകി ജെറാൾഡ് കോട്ട്സി മടക്കിയയച്ചു. 39 പന്തിൽ 45 റൺസ് നേടിയ സായ് സുദർശനാണ് ഗുജറാത്ത് നിരയിലെ ടോപ് സ്കോറർ. ബുംറയുടെ പന്തിൽ തിലക് വർമയ്ക്ക് ക്യാച്ച് നൽകിയാണ് സുദർശന്റെ മടക്കം. ഡേവിഡ് മില്ലറെയും (12) ബുംറ തന്നെയാണ് പറഞ്ഞയച്ചത്. രാഹുൽ തെവാട്ടിയ (22) ജെറാൾഡ് കോട്ട്സിയുടെ പന്തിൽ നാമൻ ധിറിന് ക്യാച്ച് നൽകി മടങ്ങി. മുംബൈക്കുവേണ്ടി ജെറാൾഡ് കോട്ട്സി രണ്ടും പിയൂഷ് ചൗള ഒന്നും വിക്കറ്റ് നേടി.

മുംബൈയുടെ മറുപടി ബാറ്റിങ് തകർച്ചയോടെയായിരുന്നു. ആദ്യ ഓവറിൽ ടീം സ്കോർ ചലിക്കുന്നതിന് മുന്നേതന്നെ ഇഷാൻ കിഷനെ (പൂജ്യം) മുംബൈക്ക് നഷ്ടമായി. രോഹിത് ശർമയും (43) ദെവാൽ ബ്രേവിസും (46) ആണ് മുംബൈ നിരയിലെ ടോപ് സ്കോറർമാർ തിലക് വർമ (25), നമാൻ ധിർ (20), ടിം ഡേവിഡ് (11), ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ (11), ജെറാൾഡ് കോട്‌സീ (1), ഷംസ് മുലാനി (1), പിയൂഷ് ചൗള (പൂജ്യം), ജസ്പ്രീത് ബുംറ (1) എന്നിങ്ങനെയാണ് മറ്റു സ്കോറുകൾ. സ്കോർ: ഗുജറാത്ത്- 168/6 (20 ഓവർ). മുംബൈ- 161/9 (20 ഓവർ).

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...