അന്താരാഷ്ട്ര ഹോക്കി പുരസ്കാരം; ചുരുക്കപ്പട്ടികയിൽ ഇടംനേടി ശ്രീജേഷും ഹർമൻപ്രീതും

Date:

Share post:

മികച്ച ഹോക്കി താരത്തിന് അന്താരാഷ്ട്ര ഹോക്കി ഫെഡറേഷൻ നൽകുന്ന പുരസ്‌കാരത്തിനുള്ള ചുരുക്കപ്പട്ടികയിൽ ഇടംനേടി മലയാളി താരം പി.ആർ ശ്രീജേഷും ഇന്ത്യൻ ഹോക്കി ടീം ക്യാപ്റ്റൻ ഹർമൻപ്രീത് സിങ്ങും. പാരീസ് ഒളിമ്പിക്‌സ് ഉൾപ്പെടെയുള്ള മത്സരങ്ങളിലെ പ്രകടനമാണ് ഇരുവരെയും പുരസ്കാരത്തിന്റെ ചുരുക്കപ്പട്ടികയിൽ സ്ഥാനം പിടിക്കാൻ സഹായിച്ചത്.

മികച്ച ഗോൾകീപ്പർക്കുള്ള പുരസ്‌കാരത്തിനാണ് ശ്രീജേഷിനെ പരിഗണിക്കുന്നത്. വിദഗ്ധ സമിതിയും കളിക്കാരും മാധ്യമപ്രവർത്തകരും ദേശീയ ഹോക്കി അസോസിയേഷനുകളും ഉൾപ്പെട്ട വോട്ടെടുപ്പിലൂടെയാണ് ജേതാക്കളെ തിരഞ്ഞെടുക്കുക.

നെതർലന്റ്സിന്റെ തിയറി ബ്രിങ്ക്‌മാൻ, ജോയെപ് ഡി മോൾ, ഹാൻസ് മുള്ളർ (ജർമനി), സാക് വാലസ് (ഇംഗ്ലണ്ട്) എന്നിവരാണ് മികച്ച താരത്തിനുള്ള പുരസ്‌കാരത്തിന് ഹർമൻപ്രീതുമായി മത്സരിക്കുന്നത്. അതേസമയം പിർമിൻ ബ്ലാക് (നെതർലൻഡ്‌സ്), ലൂയിസ് കാൾസാഡോ (സ്പെയിൻ), ജീൻ പോൾ ഡാൻബെർഗ് (ജർമനി), തോമസ് സാൻ്റിയാഗോ (അർജന്റീന) എന്നിവരാണ് ശ്രീജേഷുമായി കൊമ്പുകോർക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...