അഫ്ഗാനിസ്ഥാനെതിരായ മൂന്നാം ടി20 ഇന്ന്; പരമ്പര തൂത്തുവാരാൻ ഇന്ത്യൻ ടീം ഇറങ്ങും

Date:

Share post:

അഫ്ഗാനിസ്ഥാനെതിരായ മൂന്നാമത്തെയും അവസാനത്തെയും ടി20 മത്സരത്തിനായി ഇന്ത്യ ഇന്നിറങ്ങും. ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച് പരമ്പര നേടിയ ഇന്ത്യ മൂന്നാം മത്സരത്തിലും വിജയമുറപ്പിച്ച് പരമ്പര തൂത്തുവാരാനാണ് ഇറങ്ങുന്നത്. അതേസമയം, തോൽവിക്കിടയിലും ആശ്വാസ ജയം തേടിയാണ് അഫ്​ഗാൻ കളത്തിലിറങ്ങുന്നത്. രാത്രി 7 മണിക്ക് ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക.

ഇൻഡോറിൽ നടന്ന രണ്ടാം ടി20യിൽ ആറ് വിക്കറ്റിന് ജയിച്ചാണ് ടീം ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. യശസ്വി ജെയ്സ്വാൾ (34 പന്തിൽ 68), ശിവം ദുബെ (32 പന്തിൽ 63) എന്നിവരുടെ അർധ സെഞ്ച്വറികളാണ് ഇന്ത്യയെ വിജയത്തിലേയ്ക്ക് നയിച്ചത്. ആദ്യ രണ്ട് മത്സരത്തിലും പൂജ്യത്തിന് പുറത്തായ ക്യാപ്റ്റൻ രോഹിത് ശർമ ഇന്നും ഓപ്പണറായി തുടരും. രോഹിതിനൊപ്പം യശസ്വി ജെയ്‌സ്വാളും കളത്തിലിറങ്ങും.

മൂന്നാമനായി വിരാട് കോലിയാണിറങ്ങുന്നത്. ടി20-യിലേക്ക് 14 മാസങ്ങൾക്ക് ശേഷമുള്ള മടങ്ങിവരവായിരുന്നു കഴിഞ്ഞ മത്സരത്തിൽ കോലിയുടേത്. 16 പന്തിൽ 29 റൺസായിരുന്നു രണ്ടാം ടി20-യിലെ കോലിയുടെ സമ്പാദ്യം. അതേസമയം ടി20 മത്സരങ്ങളിൽ 12,000 റൺസെടുക്കുന്ന ആദ്യ ഇന്ത്യൻ താരമെന്ന റെക്കോഡ് കോലിയെ ആറ് റൺസകലെ കാത്തിരിക്കുകയാണ്. ഇതോടെ റൺവേട്ടയിൽ ലോകത്ത് നാലാം സ്ഥാനത്തെത്താനും കോലിക്ക് സാധിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

പെർത്തിൽ ഇന്ത്യക്ക് വമ്പൻ ജയം

ഓസ്ട്രേലിയ്ക്ക് എതിരായ ബോർഡർ ഗവാസ്കർ ട്രോഫി ആദ്യ ടെസ്റ്റിൽ ഇന്ത്യക്ക് വമ്പൻ വിജയം. 295 റൺസിനാണ് ഇന്ത്യ വിജയിച്ചത്. 534 റൺസ് പിന്തുടരാൻ ഇറങ്ങിയ...

രണ്ട് വർഷത്തെ ഷൂട്ടിങ്ങിനായി ചെലവാക്കിയത് 80 കോടി; ‘ബാഹുബലി’ സീരീസ് ഉപേക്ഷിച്ച് നെറ്റ്ഫ്ലിക്സ്

രണ്ട് വർഷത്തെ ഷൂട്ടിങ്ങിന് ശേഷം നെറ്റ്ഫ്ലിക്സ് ‘ബാഹുബലി’ സീരീസ് ഉപേക്ഷിച്ചു. പാതിവഴിയിൽ ഉപേക്ഷിച്ച 'ബാഹുബലി' വെബ് സീരീസിന് വേണ്ടി നെറ്റ്ഫ്ലിക്സ് മുടക്കിയത് 80 കോടി...

യുഎഇ സ്ഥാപക പിതാക്കന്മാർക്കുള്ള ആദരം; സായിദ് ആൻഡ് റാഷിദ് കാമ്പെയ്‌ൻ പുരോഗമിക്കുന്നു

രാജ്യത്തിൻ്റെ സ്ഥാപക പിതാക്കന്മാർക്കുള്ള ആദരസൂചകമായി 'സായിദും റാഷിദും' ലോഗോ ഉൾക്കൊള്ളുന്ന പ്രത്യേക സ്റ്റാമ്പുമായി ദുബായ് എയർപോർട്. ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ്...

യുഎഇ ദേശീയദിനം ആഘോഷമാക്കാൻ ഗ്ലോബൽ വില്ലേജ്; കരിമരുന്ന് പ്രയോഗവും ഡ്രോൺ പ്രദർശനവും

യുഎഇ ദേശീയദിനം (ഈദ് അൽ ഇത്തിഹാദ്) ആഘോഷമാക്കാനൊരുങ്ങി ഗ്ലോബൽ വില്ലേജ്. ആരെയും ആകർഷിക്കുന്ന കരിമരുന്ന് പ്രകടനം, ഡ്രോൺ പ്രദർശനം, സം​ഗീത പരിപാടികൾ, സാംസ്കാരിക പരിപാടികൾ...