ലോക ബ്ലൈൻഡ് ഗെയിംസ്; ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന് സ്വർണ തിളക്കം

Date:

Share post:

ലോക ബ്ലൈൻഡ് ഗെയിംസിൽ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന് സ്വർണ നേട്ടം. ബർമിങ്ങാമിൽ നടന്ന ഫൈനലിൽ ഓസ്ട്രേലിയയെ 9 വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ സ്വർണ നേട്ടം കൊയ്തത്. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 20 ഓവറിൽ 8ന് 114 റൺസെടുത്തു. മഴ കാരണം കളി തടസപ്പെട്ടതോടെ ഡക്ക് വർത് ലൂയിസ് നിയമപ്രകാരം വിജയലക്ഷ്യം 9 ഓവറിൽ 43 റൺസായി പുനർനിർണയിക്കുകയായിരുന്നു. 11 പന്തിൽ 18 റൺസെടുത്ത ദീപികയും 7 പന്തിൽ 11 റൺസെടുത്ത ഗംഗാ നീലപ്പയുമാണ് ഇന്ത്യയുടെ വിജയത്തിലേക്കുള്ള കുതിപ്പ് വേ​ഗത്തിലാക്കിയത്. 2 ഓവറിൽ 11 റൺസ് വഴങ്ങി ഒരു വിക്കറ്റെടുത്ത മലയാളി താരം സാന്ദ്ര ഡേവിസും കളിയിൽ ശ്രദ്ധനേടി. ഇന്ന് പുരുഷവിഭാഗം ഫൈനലിൽ ഇന്ത്യ പാക്കിസ്ഥാനെ നേരിടും.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘സാനിയ ഇയ്യപ്പനല്ല! അയ്യപ്പന്‍’; പേരിലെ ആശയക്കുഴപ്പം മാറ്റി താരം

റിയാലിറ്റി ഷോയിലൂടെ ഡാൻസറായി എത്തി സിനിമയിൽ തന്റേതായ സ്ഥാനം നേടിയ താരമാണ് സാനിയ അയ്യപ്പൻ. നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായ താരം ഇപ്പോൾ തന്റെ...

ആരോ​ഗ്യകരമായ ഭക്ഷണക്രമം ശീലമാക്കണം; പാനൽ ചർച്ചയുമായി ഷാർജ പുസ്തക മേള

ഭക്ഷണവുമായി എല്ലാവരും ആരോഗ്യപരമായ ബന്ധം കാത്തുസൂക്ഷിക്കണമെന്നും ആരോഗ്യകരമായ ഭക്ഷണക്രമം മെഡിറ്ററേനിയൻ ഭക്ഷണമാണെന്നും ഷാർജ രാജ്യാന്തര പുസ്തകോത്സവത്തിൻ്റെ ഭാഗമായി നടത്തിയ പാനൽ ചർച്ച അഭിപ്രായപ്പെട്ടു. ആഹാരത്തെ അറിയുന്നത്,...

സംസ്ഥാനത്ത് ആംബുലൻസ് സേവനം കാര്യക്ഷമമാക്കുമെന്ന് ഗണേഷ് കുമാർ

സംസ്ഥാനത്ത് ആംബുലൻസ് സേവനം വേഗത്തിലും കാര്യക്ഷമമായും ലഭിക്കുന്നതിനായി ആപ്ലിക്കേഷൻ പുറത്തിറക്കുമെന്ന് ഗതാഗതവകുപ്പ് മന്ത്രി കെ ബി ഗണേഷ്‌കുമാർ .ഇതിനായി ആരോഗ്യ വകുപ്പിനു കീഴില്‍ പ്രത്യേക...

റാസൽഖൈമയിലെ അധ്യാപകർക്കായി ഗോൾഡൻ വിസ പദ്ധതി പ്രഖ്യാപിച്ചു

റാസൽഖൈമയിലെ പൊതു, സ്വകാര്യ സ്കൂൾ അധ്യാപകർക്കായി ഒരു പുതിയ ഗോൾഡൻ വിസ പ്രോഗ്രാം പ്രഖ്യാപിച്ചു. റാസൽഖൈമ നോളജ് ഡിപ്പാർട്ട്‌മെൻ്റ് റിപ്പോർട്ട് അനുസരിച്ച് നിശ്ചിത മാനദണ്ഡം...