ഇന്തോനേഷ്യ ഓപ്പൺ ബാഡ്മിന്റണിൽ ഇന്ത്യൻ സഖ്യത്തിന് ചരിത്ര നേട്ടം

Date:

Share post:

ഇന്തോനേഷ്യ ഓപ്പൺ ബാഡ്മിന്റണിൽ ചരിത്രപരമായ നേട്ടം സ്വന്തമാക്കി ഇന്ത്യൻ സഖ്യം. ലോക ചാമ്പ്യന്മാരെ പരാജയപ്പെടുത്തിയാണ് ഇന്ത്യൻ ബാഡ്മിന്റൺ താരങ്ങളായ സാത്വിക് സായ്‌രാജ്-ചിരാഗ് ഷെട്ടി ജോഡി കിരീടം സ്വന്തമാക്കിയത്. പുരുഷ ഡബിൾസ് ഫൈനലിൽ മലേഷ്യൻ ജോഡിയായ ആരോൺ ചിയ-സോ വുയി യിക്ക് സഖ്യത്തെ നേരിട്ടുള്ള ഗെയിമുകൾക്ക് പരാജയപ്പെടുത്തിയാണ് ഇന്ത്യൻ സഖ്യം വിജയം നേടിയത്.

അതേസമയം ഇന്തോനേഷ്യ ഓപ്പണിന്റെ ഡബിൾസ് ഇനത്തിൽ ഇന്ത്യയുടെ ആദ്യ കിരീടം കൂടിയാണിത്. 43 മിനിറ്റ് നീണ്ടുനിന്ന പുരുഷ ഡബിൾസ് ഫൈനലിൽ 21-17, 21-18 എന്ന സ്‌കോറിനാണ് ഇന്ത്യൻ സംഖ്യം ചരിത്ര വിജയം സ്വന്തമാക്കിയത്. നേരത്തെ സൂപ്പർ 100, സൂപ്പർ 300, സൂപ്പർ 500, സൂപ്പർ 750 എന്നീ കിരീടങ്ങൾ സാത്വികും ചിരാഗും സ്വന്തമാക്കിയിട്ടുണ്ട്. എല്ലാ സൂപ്പർ കിരീടങ്ങളും നേടുന്ന ആദ്യ ഇന്ത്യൻ ജോഡി എന്ന പ്രത്യേകത കൂടിയുണ്ട് ഇവർക്ക്‌.

ലോക ബാഡ്മിന്റൺ റാങ്കിംഗിൽ ആറാം സ്ഥാനത്തുള്ള പുരുഷ ഡബിൾസ് ജോഡികളായ സാത്വിക്‌സായിരാജ് രങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യവും ബിർമിംഗ്ഹാം കോമൺവെൽത്ത് ഗെയിംസിൽ സ്വർണം സ്വന്തമാക്കിയിരുന്നു. ആരോൺ ചിയ-സോ വുയി യിക്ക് ജോഡിയാണ് പുരുഷ ഡബിൾസിൽ നിലവിലെ ലോക ചാമ്പ്യൻ. അതേസമയം പുരുഷ സിംഗിൾസിൽ കിഡംബി ശ്രീകാന്ത് 2017ൽ കിരീടം നേടിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ഭീമ ജ്വല്ലേഴ്സ് മിഡിൽ ഈസ്റ്റ് പത്താം വാർഷികം; ‘​ഗോ ​ഗോൾഡ്, ഡ്രൈവ് ബോൾഡ് വിത്ത് ഭീമ’ വിജയിയെ പ്രഖ്യാപിച്ചു

യുഎഇയിലെ ഭീമ ജ്വല്ലേഴ്സിന്റെ പത്താം വാർഷികത്തിന്റെ ഭാ​ഗമായി അവതരിപ്പിച്ച '​ഗോ ​ഗോൾഡ്, ഡ്രൈവ് ബോൾഡ് വിത്ത് ഭീമ' മത്സരത്തിൽ വിജയിയെ പ്രഖ്യാപിച്ചു. വിജയിയായ ദുബായിലെ...

യുഎഇ ദേശീയ ദിനം; ദുബായിൽ രണ്ട് ദിവസത്തെ സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ചു

യുഎഇ ദേശീയ ദിനത്തിന്റെ ഭാ​ഗമായി ദുബായിൽ രണ്ട് ദിവസത്തെ സൗജന്യ പാർക്കിം​ഗ് പ്രഖ്യാപിച്ചു. ദേശീയ ദിന അവധി ദിവസങ്ങളായ ഡിസംബർ 2,3 (തിങ്കൾ, ചൊവ്വ)...

സെറിബ്രൽ പാൾസി മറികടന്ന് സിനിമ; യുവാവിന് അഭിനന്ദന പ്രവാഹം

ജന്മനാ ശരീരത്തെ ബാധിച്ച സെറിബ്രൽ പാൾസി എന്ന രോ​ഗത്തെ മറികടന്ന് സിനിമ സംവിധായകനായ യുവാവിന് അഭിനന്ദന പ്രവാഹം. കൊട്ടാരക്കര സ്വദേശി രാകേഷ് കൃഷ്ണൻ കുരമ്പാലയാണ്...

ഫ്ലാറ്റ് തട്ടിപ്പ് കേസ്; നടി ധന്യ മേരി വർഗീസിന്റെ സ്വത്തുക്കൾ കണ്ടുകെട്ടി

ഫ്ലാറ്റ് തട്ടിപ്പുകേസിൽ നടി ധന്യ മേരി വർഗീസിൻ്റെയും കുടുംബത്തിന്റെയും സ്വത്തുക്കൾ കണ്ടുകെട്ടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). പട്ടത്തും പേരൂർക്കടയിലുമുള്ള 1.56 കോടിയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്....