ഇനിയും പരിശീലകനാകാൻ താത്പര്യമില്ലെന്ന് ദ്രാവിഡ്; പട്ടികയിൽ തിളങ്ങി ഫ്‌ളെമിങ്ങും പോണ്ടിങ്ങും

Date:

Share post:

ഇന്ത്യൻ ടീമിന്റെ പരിശീലകനെ കണ്ടെത്താനുള്ള ശ്രമങ്ങൾ ബിസിസിഐ നടത്തുന്നതിനിടെ ടീമിന്റെ മുഖ്യ പരിശീലക സ്ഥാനത്തേയ്ക്ക് ആരാണ് എത്തുക എന്ന ആകാംക്ഷയിലാണ് ക്രിക്കറ്റ് ആരാധകർ. ഇനിയൊരു അങ്കത്തിന് താത്പര്യമില്ലെന്ന് വ്യക്തമാക്കി നിലവിലെ പരിശീലകനായ രാഹുൽ ദ്രാവിഡ് മാറി നിൽക്കുകയാണ്. ഈ അവസരത്തിൽ ലിസ്റ്റിൽ ഉയർന്ന് കേൾക്കുന്ന പേര് ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈ സൂപ്പർ കിങ്സ് പരിശീലകനായ സ്റ്റീഫൻ ഫ്ളെമിങ്ങിന്റെയും ഡൽഹി ക്യാപിറ്റൽസ് പരിശീലകൻ റിക്കി പോണ്ടിങ്ങിന്റെയും പേരാണ്.

രാഹുൽ ദ്രാവിഡിന്റെ കാലാവധി ജൂണിൽ അവസാനിക്കാനിരിക്കെയാണ് ഇന്ത്യൻ ടീമിന്റെ പരിശീലകനായി ബിസിസിഐ അന്വേഷണം ആരംഭിച്ചത്. 2021-ൽ സ്ഥാനമേറ്റെടുത്ത ദ്രാവിഡ് മൂന്ന് വർഷത്തിന് ശേഷമാണ് സ്ഥാനമൊഴിയുന്നത്. കഴിഞ്ഞ ഏകദിന ലോകകപ്പ് വരെയായിരുന്നു ദ്രാവിഡിന്റെയും പരിശീലക സംഘത്തിൻ്റെയും കരാർ. പിന്നീട് ടി20 ലോകകപ്പ് കണക്കിലെടുത്ത് കരാർ പുതുക്കുകയായിരുന്നു. ദ്രാവിഡിന് വീണ്ടും പരിശീലക സ്ഥാനത്തേക്ക് അപേക്ഷിക്കാമെന്ന് ബിസിസിഐ വ്യക്തമാക്കിയിരുന്നെങ്കിലും വീണ്ടും പരിശീലകനാകാൻ താത്പര്യമില്ലെന്ന നിലപാടിലാണ് താരം. കുടുംബത്തിനൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ താത്പര്യപ്പെടുന്നതിനാലാണ് ദ്രാവിഡ് അപേക്ഷിക്കാത്തതെന്നാണ് റിപ്പോർട്ട്.

വളരെ നാളുകൾക്ക് ശേഷം ഇത്തവണ ടീം ഇന്ത്യയ്ക്ക് വിദേശ പരിശീലകൻ ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. നിലവിൽ വിദേശ പരിശീലകരായ സ്റ്റീഫൻ ഫ്ളെമിങ്ങിന്റെയും റിക്കി പോണ്ടിങ്ങിന്റെയും പേരാണ് ലിസ്റ്റിൽ ഉയർന്നു കേൾക്കുന്നത്. അതേസമയം പരിശീലക സ്ഥാനത്തേയ്ക്ക് വിവിഎസ് ലക്ഷ്മണിനെയും ബിസിസിഐ പരിഗണിച്ചിരുന്നു. എന്നാൽ ലക്ഷ്‌മൺ ഈ സ്ഥാനത്തേക്ക് അപേക്ഷിച്ചേക്കില്ലെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. എന്തായാലും ജൂണിൽ നടക്കാൻ പോകുന്ന ട്വന്റി20 ലോകകപ്പിന് ശേഷം ബിസിസിഐ പുതിയ പരിശീലകനെ നിയമിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

കാത്തിരിപ്പിനൊടുവിൽ സൂര്യയുടെ ‘കങ്കുവ’ എത്തി; തിയേറ്ററിൽ സമ്മിശ്ര പ്രതികരണം

കാത്തിരിപ്പിനൊടുവിൽ സൂര്യയുടെ 'കങ്കുവ' തിയേറ്ററിലേയ്ക്ക് എത്തി. ലൈസൻസ് പ്രശ്‌നമുണ്ടായതിനേത്തുടർന്നാണ് പലയിടത്തും വൈകി പ്രദർശനം നടത്തിയത്. സമ്മിശ്ര പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. രണ്ട് വർഷത്തെ കാത്തിരിപ്പിന്...

തുടർച്ചയായി രണ്ട് സെഞ്ചുറിയും രണ്ട് ഡക്കും; നാണക്കേടിന്റെ റെക്കോർഡുമായി സഞ്ജു

തുടർച്ചയായ സെഞ്ചുറിക്ക് ശേഷം നാണക്കേടിന്റെ ഭാരവും പേറി മലയാളി താരം സഞ്ജു സാംസൺ. ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ട്വന്റി20യിലും സഞ്ജുവിന് നേരിടേണ്ടിവന്നത് നിരാശയാണ്. രണ്ട് പന്തുകൾ...

‘യുഎഇ ഭരണാധികാരികളുടെ സാമ്പത്തിക കാഴ്ചപ്പാടുകൾ പ്രശംസനീയം’; തമിഴ്നാട് മന്ത്രി ഡോ. പളനിവേൽ ത്യാഗരാജൻ

യുഎഇ ഭരണാധികാരികളുടെ വികസന കാഴ്ചപ്പാടുകളെ പ്രശംസിച്ച് തമിഴ്നാട് ഐടി, ഡിജിറ്റൽ സേവന വകുപ്പ് മന്ത്രി ഡോ. പളനിവേൽ ത്യാഗരാജൻ. സാമ്പത്തിക നയങ്ങൾ രൂപീകരിക്കുന്നതിലും അവ...

‘ഈദ് അൽ ഇത്തിഹാദ്’; യുഎഇ ദേശീയ ദിനത്തിന് ഇനി പുതിയ പേര്

യുഎഇ ദേശീയ ദിനാഘോഷങ്ങൾ ഇനി 'ഈദ് അൽ ഇത്തിഹാദ്' എന്ന് ഔദ്യോഗികമായി അറിയപ്പെടും. സംഘാടക സമിതിയാണ് പുതിയ പേര് പ്രഖ്യാപിച്ചത്. 53-ാമത് ദേശീയ ദിനമാണ് യുഎഇയിൽ...