റെക്കോർഡുകൾ തിരുത്തിയ ക്രിക്കറ്റ് കാലം

Date:

Share post:

ഇന്ത്യൻ ക്രിക്കറ്റിനെ സംബന്ധിച്ച് റെക്കോർഡുകളുടെ പെരുമഴ തീർത്ത വർഷമാണ് 2023. വിരാട് കോലിയും രോഹിത് ശർമയും മുഹമ്മദ് ഷമിയുമുൾപ്പെടെയുള്ളവർ തകർത്ത് കളിച്ച വർഷം. രാഹുൽ ദ്രാവിഡിന്റെ പരിശീലനത്തിൽ ലോകകപ്പിൽ മത്സരിക്കാനിറങ്ങിയ ഇന്ത്യ ഒരു മത്സരങ്ങളിലും പരിജയപ്പെടാതെയാണ് സെമി വരെ എത്തിയത് എന്നത് എടുത്തുപറയേണ്ട കാര്യമാണ്. ഇന്ത്യ ലോകകപ്പ് ഫൈനലിൽ പരാജയപ്പെട്ടുവെങ്കിലും ഏഷ്യാ കപ്പ് കിരീടം ഉൾപ്പെടെ ഈ വർഷം ഇന്ത്യ കരസ്ഥമാക്കി. എന്നാൽ ഐസിസി ടൂർണമെന്റായ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഓസ്ട്രേലിയയോട് പരാജയപ്പെട്ടെങ്കിലും ഇന്ത്യ നിരവധി വ്യക്തിഗത റെക്കോർഡുകളിൽ നേട്ടം കൊയ്തിട്ടുണ്ട്.

വിരാട് കോലിയുടെ ലോകകപ്പ് റെക്കോർഡിൽ നിന്ന് തന്നെ ആരംഭിക്കാം. ഒരു ലോകകപ്പിൽ ഏറ്റവുമധികം റൺസടിച്ചതിന്റെ റെക്കോർഡാണ് കോലി ആദ്യം സ്വന്തമാക്കിയത്. 11 മത്സരങ്ങളിൽ നിന്ന് 765 റൺസാണ് കോലി അടിച്ചെടുത്തത്. അതിന് മുമ്പുള്ള റെക്കോർഡ് സച്ചിൻ തെണ്ടുൽക്കറിന്റെ പേരിലായിരുന്നു. 2003-ൽ 673 റൺസാണ് സച്ചിൻ അടിച്ചത്. ആ റെക്കോർഡാണ് കോലി തിരുത്തിക്കുറിച്ചത്. ലോകകപ്പിലെ മികച്ച പ്രകടനത്താൽ മാൻ ഓഫ് ദി മാച്ച് ആയും കോലി തെരഞ്ഞെടുക്കപ്പെട്ടു.

ഏകദിനത്തിൽ സച്ചിന്റെ 49 സെഞ്ച്വറികൾ എന്ന നേട്ടവും കോലി ഈ ലോകകപ്പിൽ മറികടന്നു. ദീർഘകാലമായി അന്താരാഷ്ട്ര ക്രിക്കറ്റിലുള്ള റെക്കോർഡായിരുന്നു ഇത്. ലോകകപ്പ് സെമി ഫൈനലിൽ ന്യൂസിലൻഡിനെതിരെ 117 റൺസടിച്ചാണ് കോലി ഈ റെക്കോർഡിട്ടത്. സച്ചിന് ഏകദിനത്തിലും ടെസ്റ്റിലുമായി 100 സെഞ്ച്വറികളാണുള്ളത്. മൊത്തം 80 സെഞ്ച്വറികളാണ് അന്താരാഷ്ട്ര ക്രിക്കറ്റിലെ എല്ലാ ഫോർമാറ്റിലുമായി കോലി നേടിയത്.

2023-ലെ ലോകകപ്പിൽ ഏഴ് കളിക്കാരാണ് 500 റൺസിന് മുകളിൽ സ്കോർ ചെയ്‌തത്‌. ഇതിൽ രോഹിത് ശർമയും ഉൾപ്പെടും. രോഹിത് ശർമ 11 മത്സരങ്ങളിൽ നിന്ന് 597 റൺസാണ് ഈ ലോകകപ്പിൽ അടിച്ചത്. അതായത് തുടർച്ചയായ രണ്ട് ലോകകപ്പുകളിൽ 500 റൺസിന് മുകളിൽ അടിക്കുന്ന ആദ്യ ബാറ്റ്സ്‌മാനാണ് രോഹിത്. സച്ചിനോ, കോലിക്കോ ഈ നേട്ടം സ്വന്തമാക്കാൻ സാധിച്ചില്ല. അതിലുപരി സ്ട്രൈക്ക് റേറ്റ് 120-ന് മുകളിലായിരുന്നു എന്നതാണ് രോഹിത്തിന്റെ നേട്ടം. ടൂർണമെന്റിൽ സിക്സറുകളുടെ കാര്യത്തിലും രോഹിത് റെക്കോർഡിട്ടു. 31 സിക്‌സറുകളാണ് രോഹിത് അടിച്ചുകൂട്ടിയത്.

ക്രിക്കറ്റിലെ അടുത്ത താരം ഇന്ത്യൻ പേസ് ബോളർ മുഹമ്മദ് ഷമിയാണ്. ഈ ലോകകപ്പിൽ 7 മത്സരങ്ങളിൽ നിന്നായി 24 വിക്കറ്റുകളാണ് ഷമി എറിഞ്ഞു വീഴ്ത്തിയത്. ഈ ലോകകപ്പിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയതും ഷമി തന്നെയാണ്. സെമിയിൽ 57 റൺസ് ഏഴ് വിക്കറ്റ് വീഴ്ത്തി ഇന്ത്യയ്ക്ക് ജയമുറപ്പിച്ച് കൊടുത്തതും ഷമിയാണ്. സഹീർ ഖാൻ 2011 ലോകകപ്പിൽ നേടിയ 21 വിക്കറ്റുകളുടെ റെക്കോർഡാണ് ഷമി മറികടന്നത്.
നാല് തവണ നാല് വിക്കറ്റുകളാണ് ഷമി വീഴ്ത്തിയത്.

50 വിക്കറ്റുകൾ വേഗത്തിൽ വീഴ്ത്തുന്ന ബൗളറായും ഇതോടെ ഷമി മാറി. 50 വിക്കറ്റ് ലോകകപ്പിൽ വീഴ്ത്തുന്ന ആദ്യ ഇന്ത്യൻ ബൗളറുമാണ് ഷമി. 18 മത്സരങ്ങളിൽ നിന്ന് 55 വിക്കറ്റുകളാണ് ഷമി വീഴ്ത്തിയത്. ബൗളിംഗിൽ ഇന്ത്യയുടെ ഏറ്റവും ശക്തമായ ആയുധമായി ഷമി മാറി. താരത്തിന്റെ മികച്ച പ്രകടനത്താൽ 2023-ലെ കായിക അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ ഷമിക്ക് അർജുന അവാർഡും ലഭിച്ചു.

കഴിവുണ്ടായിട്ടും പലപ്പോഴും അവസരങ്ങൾ ലഭിക്കാത്തതിന്റെ പേരിൽ പിന്തള്ളപ്പെട്ട താരമാണ് സഞ്ജു സാംസൺ. സഞ്ജുവിനെ സംബന്ധിച്ച് 2023 കരിയറിലെ പ്രധാനപ്പെട്ട വർഷമാണ്. താരം രാജ്യാന്തര കരിയറിലെ തന്റെ കന്നി സെഞ്ച്വറി തികച്ച വർഷമാണിത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ നിർണായകമായ മൂന്നാം ഏകദിനത്തിലാണ് സഞ്ജു തന്റെ മികവ് പുറത്തെടുത്തത്. സഞ്‍ജുവിന്റെ സെഞ്ച്വറിയുടെ കരുത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 296 റൺസെടുത്ത് ഇന്ത്യ തലയുയർത്തി നിന്നു. ഒരുകാലത്ത് ഭാ​ഗ്യമില്ലാത്തവൻ എന്ന് മുദ്രകുത്തിയവർ സഞ്ജുവിന്റെ കഴിവിനെ അംഗീകരിക്കുന്നതായിരുന്നു പിന്നീട് കാണാൻ സാധിച്ചത്.

2023 വിടവാങ്ങാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി. വരും വർഷങ്ങളിലും താരങ്ങൾക്ക് ഇതിലും മികച്ച റെക്കോർഡുകളും പ്രകടനങ്ങളും കാഴ്ചവെയ്ക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിൽ തന്നെയാണ് ക്രിക്കറ്റ് ആരാധകർ.

ലിറ്റി ജോസ്
ലിറ്റി ജോസ്
ഏഷ്യ ലൈവ് റിപ്പോർട്ടർ

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ദുബായിലെ ബസ് ശൃംഖലയും ഇന്റർസിറ്റി ബസ് സർവീസും വികസിപ്പിക്കാനൊരുങ്ങി ആർടിഎ

ദുബായിലെ ബസ് ​ഗതാ​ഗത ശൃംഖലയും ഇന്റർസിറ്റി ബസ് സർവീസും വികസിപ്പിക്കാനൊരുങ്ങി റോഡ്‌സ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ). യുഎഇയിലുടനീളമുള്ള യാത്രക്കാർക്ക് സുഗമവും കാര്യക്ഷമവുമായ ദൈനംദിന...

ഹിറ്റായി ‘പെരിയോനേ…’; ഹോളിവുഡ് മ്യൂസിക് ഇൻ മീഡിയാ പുരസ്കാരം നേടി എ.ആർ റഹ്മാൻ

മലയാള സിനിമാ പ്രേക്ഷകരെ ഏറെ ആവേശത്തിലാഴ്ത്തിയ ചിത്രമാണ് ബ്ലെസി സംവിധാനം ചെയ്‌ത ആടുജീവിതം. ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രമൊരുക്കിയിരിക്കുന്നത്. ഇപ്പോൾ 2024-ലെ...

‘സ്വതസിദ്ധമായ ശൈലി കൊണ്ടുവന്ന പ്രതിഭ’; മേഘനാഥന്റെ വിയോ​ഗത്തില്‍ വേദനയോടെ മമ്മൂട്ടിയും മോഹന്‍ലാലും

നടൻ മേഘനാഥൻ്റെ വിയോ​ഗത്തിൽ അനുശോനം രേഖപ്പെടുത്തി താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും. അഭിനയത്തിൽ സ്വതസിദ്ധമായ ശൈലി കൊണ്ടുവന്ന പ്രതിഭയുള്ള നടനായിരുന്നു മേഘനാഥനെന്ന് മോഹൻലാൽ കുറിച്ചപ്പോൾ മേഘനാഥന്റെ...

അക്ഷരപ്രേമികളുടെ സം​ഗമം; 47-ാമത് കുവൈത്ത് ഇന്റർനാഷണൽ പുസ്തകമേളക്ക് തുടക്കം

47-ാമത് കുവൈത്ത് ഇൻ്റർനാഷണൽ പുസ്‌തകമേളക്ക് തുടക്കമായി. മിഷ്റിഫ് അന്താരാഷ്ട്ര ഫെയർ ഗ്രൗണ്ടിൽ സാംസ്‌കാരിക - യുവജനകാര്യ മന്ത്രി അബ്‌ദുൽ റഹ്‌മാൻ അൽ മുതൈരിയാണ് പ്രദർശനം...