ടി20 ഫൈനൽ ഇന്ന്; കളി കാണാൻ ദുബായിൽ ബിഗ് സ്ക്രീനുകൾ

Date:

Share post:

ടി20 ലോകകപ്പിൻ്റെ ആവേശം നഷ്ടമാകാതിരിക്കാൻ ബിഗ് സ്ക്രീൻ പ്രദർശനങ്ങളുമായി ദുബായ്.റോക്സി സിനിമാസിൽ ഉൾപ്പെടെ അഞ്ച് പ്രമുഖ കേന്ദ്രങ്ങളിലാണ് ബിഗ് സ്ക്രീൻ പ്രദർശനം ഒരുക്കിയിട്ടുള്ളത്. 17 വർഷത്തിന് ശേഷം ഒരിക്കൽ കൂടി ടീം ഇന്ത്യ കിരീടം ഉയർത്തുമെന്നാണ് ആരാധകരുടെ വിലയിരുത്തൽ.

യുഎഇ സമയം വൈകിട്ട് 6:30 ഓടെയാണ് ഫൈനൽ ആരംഭിക്കുക. കരുത്തരായ ദക്ഷിണാഫ്രിക്കയാണ് എതിരാളികൾ. കന്നിക്കിരീടം ലക്ഷ്യമിട്ടാണ് ദക്ഷിണാഫ്രിക്കയുടെ വരവ്. യു.എസിലെ ബാര്‍ബഡോസ് കെന്‍സിംഗ്ടണ്‍ ഓവലിലാണ് മത്സരം. തോല്‍വി അറിയാതെയാണ് ഇരു ടീമുകളും ഫൈനലില്‍ എത്തിയിട്ടുളളത്. പ്ളേയിംഗ് ഇലവനിൽ അവസരം കിട്ടിയില്ലെങ്കിലും മലയാളി താരം സഞ്ജു സാംസണും ടീമിനൊപ്പമുണ്ട്.

ദുബായിലെ ബിഗ് സ്ക്രീൻ പ്രദർശനങ്ങൾ

1. റോക്സി സിനിമാസ്

റോക്‌സി സിനിമാസിലെബിഗ് സ്ക്രീനിൽ ഗ്രാൻഡ് ഫൈനൽ മത്സരം തത്സമയം കാണാൻ ആഗ്രഹിക്കുന്ന ക്രിക്കറ്റ് പ്രേമികൾക്ക് 40 ദിർഹം മുതൽ ടിക്കറ്റ് ബുക്ക് ചെയ്യാം. റോകസി സിനിമാസിൻ്റെ ദി ബീച്ച് ജെബിആർ, സിറ്റി വാക്ക്, അൽ ഖവാനീജ് വാക്ക് ബ്രാഞ്ചുകളിലാണ് മത്സരത്തിൻ്റെ തത്സമയ പ്രദർശനം. കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗുകൾക്കും വെബ്സൈറ്റ് അല്ലെങ്കിൽ Roxy Cinemas ആപ്പ് വഴി സന്ദർശിക്കാം.

2. മഹി കഫേ

അൽ നഹ്ദയിലെ മഹി കഫേയിലും ബിഗ് സ്ക്രീൻ സൌകര്യമുണ്ട്. വിശാലമായ ലോഞ്ചിൽ ചിതറിക്കിടക്കുന്ന 185 ഇഞ്ച് വലിയ സ്‌ക്രീനും ഒന്നിലധികം എൽഇഡി സ്‌ക്രീനുകളും ഉപയോഗപ്പെടുത്തിയാണ് പ്രദർശനം .സുഹൃത്തുക്കൾക്കൊപ്പം വെത്യസ്തമായ രുചികൾ ആസ്വദിക്കാവുന്ന കേന്ദ്രം കൂടിയാണിത്.

3. സ്റ്റേബിൾസ്

ഷെയ്ഖ് സായിദ് റോഡിന് തൊട്ടുപിന്നിലാണ് സ്റ്റേബിൾസ് പബ്ബ് സ്ഥിതി ചെയ്യുന്നത്. ക്രിക്കറ്റ് പ്രദർശനത്തിനായി ഒരു വലിയ സ്‌ക്രീനും ഒന്നിലധികം എൽഇഡി സ്‌ക്രീനുകളും പബ്ബിൽ ഉടനീളം സ്ഥാപിച്ചിട്ടുണ്ട്. പ്രീമിയം അനുഭവം തേടുന്നവർക്ക് സ്റ്റേബിൾസ് രണ്ട് എക്സ്ക്ലൂസീവ് വിഐപി ഏരിയകൾ വാഗ്ദാനം ചെയ്യുന്നു. ഓരോന്നിനും 12 അതിഥികളെ വരെ ഉൾക്കൊള്ളാൻ കഴിയും. ഒരാൾക്ക് 200 ദിർഹം എന്ന നിരക്കാണ് ഈടാക്കുക.

4. ടി.ജെ

ദുബായിലെ പ്രശസ്തമായ ടിജെയിലും ക്രിക്കറ്റ് കാണാൻ സൌകര്യമുണ്ട്. മറ്റ് ഓഫറുകൾക്കൊപ്പം വെറും 99 ദിർഹം നൽകിയാൽ ഒരു പിസ്സയോ ബർഗറോ ആസ്വദിക്കാനാകുമെന്നും സംഘാടകർ പറയുന്നു.

5. ഹഡിൽ

ദുബായിലെ ഒരു ജനപ്രിയ സ്‌പോർട്‌സ് ബാറായ ഹഡിൽ ക്രിക്കറ്റ് ആരാധകർക്ക് കളി കാണാൻ അവസരം വാഗ്ദാനം ചെയ്യുന്നു. ഭക്ഷണപ്രേമികൾക്കും ഇഷ്ടയിടമാണിത്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...