ഇന്ത്യ – ഓസീസ് മൂന്നാം ഏകദിനം ഇന്ന്; ഓസ്ട്രേലിയക്കെതിരായ പരമ്പരയിൽ വിജയമുറപ്പിക്കാൻ ഇന്ത്യ

Date:

Share post:

ഓസ്ട്രേലിയക്കെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയിൽ വിജയമുറപ്പിക്കാൻ ഇന്ത്യൻ താരങ്ങൾ ഇന്നിറങ്ങും. ആദ്യ രണ്ടു മത്സരങ്ങളും ജയിച്ച ഇന്ത്യ ഇതിനോടകം പരമ്പര സ്വന്തമാക്കിക്കഴിഞ്ഞു. വിജയമാർത്തിക്കാൻ തന്നെ തീരുമാനിച്ചാണ് ഇന്ന് നടക്കുന്ന മൂന്നാമത്തെയും അവസാനത്തെയും ഏകദിന മത്സരത്തിനായി ടീം ഇന്ത്യ രാജ്കോട്ടിൽ ഇറങ്ങുന്നത്. എന്നാൽ ഇതുവരെയുണ്ടായ തോൽവികളെ മറികടന്ന് വിജയിക്കാനുറച്ചാണ് ഓസീസ് കളത്തിലിറങ്ങുന്നത്. ഉച്ചയ്ക്ക് 1.30 മുതലാണ് മത്സരം നടക്കുക.

ആദ്യ രണ്ട് മത്സരങ്ങളിൽ വിശ്രമത്തിലായിരുന്ന ക്യാപ്റ്റൻ രോഹിത് ശർമ, വിരാട് കോലി, ഹാർദിക് പാണ്ഡ്യ, കുൽദീപ് യാദവ് എന്നിവർ ഇന്നത്തെ മത്സരത്തിൽ കളിക്കാനിറങ്ങും. രണ്ടാം ഏകദിനത്തിൽ ഇല്ലാതിരുന്ന ജസ്പ്രീത് ബുമ്രയും ടീമിൽ തിരിച്ചെത്തിയിട്ടുണ്ട്. ഏഷ്യൻ ഗെയിംസ് ടീമിലുള്ള ഋതുരാജ് ഗെയ്ക്വാദ്, മുകേഷ് കുമാർ എന്നിവർ ഇന്നത്തെ മത്സരത്തിനുണ്ടാകില്ല. ആദ്യ രണ്ട് മത്സരങ്ങളിലും തിളങ്ങിയ ഓപ്പണർ ശുഭ്മൻ ഗില്ലിനും ഇന്നു വിശ്രമം അനുവദിച്ചേക്കും.

ഇത്തവണത്തെ ലോകകപ്പിൽ കിരീട പ്രതീക്ഷയുള്ള ടീമുകളിൽ ഒന്നാണ് ഓസ്ട്രേലിയ. അതുകൊണ്ടുതന്നെ ഇന്നത്തെ മത്സരം ഓസ്ട്രേലിയക്ക് നിർണായകമാണ്. അതിനാൽ ആദ്യ രണ്ട് മത്സരങ്ങളിലും കളിക്കാതിരുന്ന മിച്ചൽ സ്റ്റാർക്, ഗ്ലെൻ മാക്സ്വെൽ എന്നിവർ ഇന്ന് ടീമിലുണ്ടാകും. ക്യാപ്റ്റൻ പാറ്റ് കമിൻസും പ്ലേയിങ് ഇലവനിലേക്ക് തിരിച്ചെത്തും.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

തുടർച്ചയായി രണ്ട് സെഞ്ചുറിയും രണ്ട് ഡക്കും; നാണക്കേടിന്റെ റെക്കോർഡുമായി സഞ്ജു

തുടർച്ചയായ സെഞ്ചുറിക്ക് ശേഷം നാണക്കേടിന്റെ ഭാരവും പേറി മലയാളി താരം സഞ്ജു സാംസൺ. ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ട്വന്റി20യിലും സഞ്ജുവിന് നേരിടേണ്ടിവന്നത് നിരാശയാണ്. രണ്ട് പന്തുകൾ...

‘യുഎഇ ഭരണാധികാരികളുടെ സാമ്പത്തിക കാഴ്ചപ്പാടുകൾ പ്രശംസനീയം’; തമിഴ്നാട് മന്ത്രി ഡോ. പളനിവേൽ ത്യാഗരാജൻ

യുഎഇ ഭരണാധികാരികളുടെ വികസന കാഴ്ചപ്പാടുകളെ പ്രശംസിച്ച് തമിഴ്നാട് ഐടി, ഡിജിറ്റൽ സേവന വകുപ്പ് മന്ത്രി ഡോ. പളനിവേൽ ത്യാഗരാജൻ. സാമ്പത്തിക നയങ്ങൾ രൂപീകരിക്കുന്നതിലും അവ...

‘ഈദ് അൽ ഇത്തിഹാദ്’; യുഎഇ ദേശീയ ദിനത്തിന് ഇനി പുതിയ പേര്

യുഎഇ ദേശീയ ദിനാഘോഷങ്ങൾ ഇനി 'ഈദ് അൽ ഇത്തിഹാദ്' എന്ന് ഔദ്യോഗികമായി അറിയപ്പെടും. സംഘാടക സമിതിയാണ് പുതിയ പേര് പ്രഖ്യാപിച്ചത്. 53-ാമത് ദേശീയ ദിനമാണ് യുഎഇയിൽ...

‘ഉരുക്കൊന്നുമല്ല, മഹാ പാവമാ’; വൈറലായി സന്തോഷ് പണ്ഡിറ്റിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്

നടനും സംവിധായകനും നിർമ്മാതാവും സംഗീത സംവിധായകനും ഗായകനും ഗാനരചയിതാവുമൊക്കെയായി സിനിമയുടെ എല്ലാ കാര്യങ്ങളും ഒറ്റയ്ക്ക് ചെയ്ത് ശ്രദ്ധ നേടിയ താരമാണ് സന്തോഷ് പണ്ഡിറ്റ്. പൊതുവിഷയങ്ങളിൽ...