ലോകകപ്പിലെ ഒമ്പത് മത്സരങ്ങളുടെ തിയതി മാറ്റി ഐ.സി.സി; ഇന്ത്യ-പാക് പോരാട്ടം ഒക്ടോബർ 14ന്

Date:

Share post:

2023 ലോകകപ്പ് മത്സരങ്ങളുടെ തിയതികൾ പുനഃക്രമീകരിച്ച് ഐ.സി.സി. ക്രിക്കറ്റ് ആരാധകർ കാത്തിരിക്കുന്ന ഇന്ത്യ-പാക് പോരാട്ടമുൾപ്പെടെ ഒമ്പത് മത്സരങ്ങളുടെ തീയതികളാണ് മാറ്റിയത്. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പോരാട്ടം ഒക്ടോബർ 14-ന് അഹമ്മദാബാദിൽ നടക്കും. നേരത്തേ ഒക്ടോബർ 15-നാണ് മത്സരം നടത്താൻ തീരുമാനിച്ചിരുന്നത്. മത്സരക്രമത്തില്‍ മാറ്റം ആവശ്യപ്പെട്ട് മൂന്ന് ക്രിക്കറ്റ് ബോര്‍ഡുകളും ഐസിസിയെ സമീപിച്ചതോടെയാണ് ഈ തീരുമാനം.

ഒക്ടോബർ 14-ന് ഡൽഹിയിൽ നടക്കേണ്ടിയിരുന്ന ഇംഗ്ലണ്ടും അഫ്ഗാനിസ്താനും തമ്മിലുള്ള മത്സരം ഒക്ടോബർ 15-ന് നടക്കും. ഇംഗ്ലണ്ട്-ബംഗ്ലാദേശ്, പാകിസ്താൻ-ശ്രീലങ്ക മത്സരങ്ങൾ ഒക്ടോബർ 10-നും ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള പോരാട്ടം ഒക്ടോബർ 12-നും ന്യൂസിലാൻഡും ബംഗ്ലാദേശുമായുള്ള മത്സരം ഒക്ടോബർ 13-ന് നടത്തപ്പെടും.

മത്സരക്രമത്തിൽ മാറ്റം ആവശ്യപ്പെട്ട് മൂന്ന് ക്രിക്കറ്റ് ബോർഡുകളും ഐസിസിക്ക് കത്തെഴുതിയതിനെ തുടർന്ന് ഏകദിന ലോകകപ്പിന്റെ തിയതിയിൽ മാറ്റം വരാൻ സാധ്യതയുണ്ടെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ നേരത്തെ അറിയിച്ചിരുന്നു. മത്സരങ്ങൾ തമ്മിലുള്ള ഇടവേള 4-5 ദിവസമാക്കി കുറയ്ക്കാൻ മത്സരങ്ങളുടെ തിയതികളും സമയവും മാറ്റുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു. എന്നാൽ വേദികളുടെ കാര്യത്തിൽ മാറ്റമുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

കാത്തിരിപ്പിനൊടുവിൽ സൂര്യയുടെ ‘കങ്കുവ’ എത്തി; തിയേറ്ററിൽ സമ്മിശ്ര പ്രതികരണം

കാത്തിരിപ്പിനൊടുവിൽ സൂര്യയുടെ 'കങ്കുവ' തിയേറ്ററിലേയ്ക്ക് എത്തി. ലൈസൻസ് പ്രശ്‌നമുണ്ടായതിനേത്തുടർന്നാണ് പലയിടത്തും വൈകി പ്രദർശനം നടത്തിയത്. സമ്മിശ്ര പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. രണ്ട് വർഷത്തെ കാത്തിരിപ്പിന്...

തുടർച്ചയായി രണ്ട് സെഞ്ചുറിയും രണ്ട് ഡക്കും; നാണക്കേടിന്റെ റെക്കോർഡുമായി സഞ്ജു

തുടർച്ചയായ സെഞ്ചുറിക്ക് ശേഷം നാണക്കേടിന്റെ ഭാരവും പേറി മലയാളി താരം സഞ്ജു സാംസൺ. ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ട്വന്റി20യിലും സഞ്ജുവിന് നേരിടേണ്ടിവന്നത് നിരാശയാണ്. രണ്ട് പന്തുകൾ...

‘യുഎഇ ഭരണാധികാരികളുടെ സാമ്പത്തിക കാഴ്ചപ്പാടുകൾ പ്രശംസനീയം’; തമിഴ്നാട് മന്ത്രി ഡോ. പളനിവേൽ ത്യാഗരാജൻ

യുഎഇ ഭരണാധികാരികളുടെ വികസന കാഴ്ചപ്പാടുകളെ പ്രശംസിച്ച് തമിഴ്നാട് ഐടി, ഡിജിറ്റൽ സേവന വകുപ്പ് മന്ത്രി ഡോ. പളനിവേൽ ത്യാഗരാജൻ. സാമ്പത്തിക നയങ്ങൾ രൂപീകരിക്കുന്നതിലും അവ...

‘ഈദ് അൽ ഇത്തിഹാദ്’; യുഎഇ ദേശീയ ദിനത്തിന് ഇനി പുതിയ പേര്

യുഎഇ ദേശീയ ദിനാഘോഷങ്ങൾ ഇനി 'ഈദ് അൽ ഇത്തിഹാദ്' എന്ന് ഔദ്യോഗികമായി അറിയപ്പെടും. സംഘാടക സമിതിയാണ് പുതിയ പേര് പ്രഖ്യാപിച്ചത്. 53-ാമത് ദേശീയ ദിനമാണ് യുഎഇയിൽ...