ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി20 പരമ്പരയിൽ ഓപ്പണിങ്ങിൽ സഞ്ജു സാംസണെ ഇറക്കാനൊരുങ്ങി ബിസിസിഐ. ഓപ്പണിങ്ങിൽ സഞ്ജു സാംസൺ – അഭിഷേക് ശർമ സഖ്യത്തെ പരീക്ഷിക്കാനാണ് നേതൃത്വത്തിന്റെ തീരുമാനം. ബംഗ്ലാദേശിനെതിരായ അവസാന ട്വന്റി20യിൽ സഞ്ജു സെഞ്ചുറി നേടിയതോടെ താരത്തിന്റെ കാര്യത്തിൽ ബിസിസിഐ പൂർണ്ണ ആത്മവിശ്വാസത്തിലാണ്.
സൂര്യകുമാർ യാദവിന്റെ നേതൃത്വത്തിലുള്ള ടീം ദക്ഷിണാഫ്രിക്കയിൽ നാല് മത്സരങ്ങളാണ് കളിക്കുന്നത്. ഓപ്പണിങ് ബാറ്ററായി ഇഷാൻ കിഷനും ടീമിലെത്തിയേക്കും. പക്ഷേ അഭിഷേക്- സഞ്ജു കോംബോയ്ക്കായിരിക്കും പ്രഥമ പരിഗണനയെന്നാണ് റിപ്പോർട്ട്. മധ്യനിരയിൽ സൂര്യകുമാർ യാദവിനൊപ്പം റിങ്കു സിങ്ങും കളിക്കും. നവംബർ എട്ടിന് ഡർബനിലാണ് പരമ്പരയിലെ ആദ്യ മത്സരം നടക്കുക.
ട്വന്റി20 പരമ്പരയ്ക്കുള്ള സാധ്യതാ ടീം – സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), അഭിഷേക് ശർമ, സഞ്ജു സാംസൺ, റിങ്കു സിങ്, ഹാർദിക് പാണ്ഡ്യ, റിയാൻ പരാഗ്, നിതിഷ് റെഡ്ഡി, ശിവം ദുബെ, ഇഷാൻ കിഷൻ, വാഷിങ്ടൻ സുന്ദർ, അർഷ്ദീപ് സിങ്, മായങ്ക് യാദവ്, ഹർഷിത് റാണ, രവി ബിഷ്ണോയി, വരുൺ ചക്രവർത്തി