ഇന്ത്യ – ഓസ്ട്രേലിയ ടെസ്റ്റ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ ഓസീസ് കിരീടം ഏറെക്കുറെ ഉറപ്പിച്ചു. 444 റൺസാണ് ഇന്ത്യയുടെ വിജയലക്ഷ്യം. നാലാം ദിനം പിച്ചിലുണ്ടായ അപ്രതീക്ഷിത ബൗൺസ് ആഞ്ചാം ദിനവും ആവർത്തിച്ചാൽ ഇന്ത്യയുടെ നില പരുങ്ങലിലാകും.
നാലാം ദിനം ഓസ്ട്രേലിയയുടെ ലീഡ് 350 റൺസിൽ താഴെ നിർത്താൻ ഇന്ത്യക്ക് സാധിച്ചിരുന്നെങ്കിൽ മത്സരത്തിൽ ഇന്ത്യക്ക് വിജയം പ്രതീക്ഷിക്കാമായിരുന്നു. ജയമോ സമനിലയോ രണ്ടായാലും ടെസ്റ്റ് ചാമ്പ്യൻഷിപ്പ് കിരീടം ഏറക്കുറെ ഓസ്ട്രേലിയ ഉറപ്പിച്ച സ്ഥിതിയിലാണ്. നാലാം ദിവസം കളി അവസാനിപ്പിക്കുമ്പോൾ ഇന്ത്യ 3 വിക്കറ്റിന് 164 റൺസ് എന്ന നിലയിലാണ്. ഇനി ഇന്ത്യക്ക് വിജയിക്കാൻ 280 റൺസ് കൂടി വേണം.
ഓസ്ട്രേലിയയുടെ അലക്സ് ക്യാരിയുടെയും മിച്ചൽ സ്റ്റാർക്കിന്റെയും മികച്ച പ്രകടനമാണ് ഇന്ത്യക്ക് വെല്ലുവിളി സൃഷ്ടിച്ചത്. എങ്കിലും ഭാഗ്യവും പിച്ചും കൂടെയുണ്ടായാൽ അഞ്ചാംദിനം ഇന്ത്യത്ത് കിരീടം സ്വപ്നം കാണാൻ സാധിക്കും.