ബോർഡർ ഗവാസ്‌കർ ട്രോഫിയിലെ ആദ്യ ടെസ്റ്റിൻ്റെ ആദ്യ ദിനം തീപ്പോരാട്ടം. ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യയെ 150 ലൊതുക്കിയ ഓസീസിന് കനത്ത തിരിച്ചടി. ഒന്നാം ദിനം 7 വിക്കറ്റിന് 67 എന്ന ദയനീയ നിലയിലാണ് ആതിഥേയർ. ഒന്നാം ഇന്നിംഗ് ലീഡ് നേടാൻ ഇനിയും 83 റൺസ് കൂടി വേണം.
ഇന്ത്യക്ക് വേണ്ടി ക്യാപ്റ്റൻ ജസ്പ്രിത് ബുംറ നാല് വിക്കറ്റും മുഹമ്മദ് സിറാജ് രണ്ടും ഹർഷിത് റാണ ഒരു വിക്കറ്റും വീഴ്ത്തി. അലക്സ് കാരി (19*) നഥാൻ മക്സ്വീനി (10), ട്രാവിസ് ഹെഡ് (11) എന്നിവർ മാത്രമാണ് ഓസ്ട്രേലിയൻ നിരയിൽ രണ്ടടക്കം കാണാനായുളളൂ. അലക്സ് കാരിക്കൊപ്പം ആറ് റൺസെടുത്ത മിച്ചൽ സ്റ്റാർക്കാണ് ക്രീസിൽ. തുടരെ വിക്കറ്റുകൾ വീണതാണ് ഓസീസിനെ വലച്ചത്.
നേരത്തേ രോഹിത് ശർമയുടെ അഭാവത്തിൽ പേസർ ജസ്‌പ്രീത് ബുമ്രയുടെ നേതൃത്വത്തിലാണ് ഇന്ത്യ കളത്തിലിറങ്ങിയത്. ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുത്തെങ്കിലും വിക്കറ്റുകൾ തുടരെ വീണു. നിതീഷ് കുമാർ റെഡ്ഡി 41ഉം ഋഷഭ് പന്ത് 37ഉം റൺസെടുത്തുപ്പോൾ ഓപ്പണറായി ക്രീസിലെത്തിയ കെ എൽ രാഹുൽ 26 റൺസെടുത്തു. ധ്രുവ് ജുറലാണ് രണ്ടക്കം (11) കടന്ന മറ്റൊരു തരാം.
ഇന്ത്യന്‍ നിരയില്‍ ആറ് ബാറ്റര്‍മാരാണ് രണ്ടക്കം കാണാതെ പുറത്തായത്. ജെയ്സ്വാളും ദേവദത്ത് പടിക്കലും പൂജ്യത്തിന് പുറത്തായപ്പോൾ കോലിക്ക് 5 റൺസ് മാത്രമേ നേടാനായുള്ളൂ. ഓസ്ട്രേലിയക്ക് വേണ്ടി മിച്ചൽ മാർഷ്, മിച്ചൽ സ്റ്റാർക്ക്, ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് എിന്നിവർ രണ്ട് വീതം വിക്കറ്റുകൾ വീഴ്ത്തി.