അന്താരാഷ്ട്ര ബാഡ്മിന്റൺ സംഘടനയായ ബി.ഡബ്ല്യു.എഫ് പുറത്തുവിട്ട ബാഡ്മിന്റണ്‍ ലോകറാങ്കിങ്ങില്‍ ഒന്‍പതാം സ്ഥാനത്തെത്തി മലയാളിതാരം എച്ച്.എസ്. പ്രണോയ്. പുരുഷ സിംഗിൾസ് റാങ്കിങ്ങിലാണ് പ്രണോയ് ഒൻപതാം സ്ഥാനത്തെത്തിയത്. മുമ്പ് പത്താം സ്ഥാനത്തായിരുന്ന താരം ഒരു സ്ഥാനം മെച്ചപ്പെടുത്തിയാണ് ഒൻപതാം റാങ്കിലെത്തിയത്. പുരുഷ ഡബിൾസിൽ അത്ഭുതപ്രകടനം പുറത്തെടുക്കുന്ന ഇന്ത്യയുടെ സാത്വിക്-ചിരാഗ് സഖ്യം രണ്ടാം റാങ്കിൽ തുടരുകയാണ്.
ഇന്ത്യയുടെ മറ്റൊരു മികച്ച താരമായ ലക്ഷ്യ സെൻ റാങ്കിങ്ങിൽ 11-ാം സ്ഥാനം നേടി. മുമ്പ് 13ാം സ്ഥാനത്തായിരുന്ന താരം രണ്ട് സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയാണ് റാങ്കിങ്ങിൽ നേട്ടം കൊയ്തത്. മുൻ ലോക ഒന്നാം നമ്പർ താരമായ കിഡംബി ശ്രീകാന്ത് 19-ാം റാങ്കിലാണ് ഇപ്പോഴുള്ളത്. ഇന്ത്യയ്ക്ക് വേണ്ടി രണ്ട് തവണ ഒളിമ്പിക് മെഡൽ നേടിയ പി.വി.സിന്ധു വനിതാ വിഭാഗം സിംഗിൾസിൽ 17-ാം സ്ഥാനത്താണ്. വനിതാ ഡബിൾസിൽ ഇന്ത്യയുടെ ട്രീസ-ഗായത്രി സഖ്യവും 17-ാം സ്ഥാനത്താണ്.