അടിമുടി മാറ്റങ്ങൾക്കൊരുങ്ങി ഇന്ത്യന്‍ ക്രിക്കറ്റ് ടീം. ജനുവരി മൂന്ന് മുതല്‍ ആരംഭിക്കുന്ന ശ്രീലങ്കക്കെതിരായ മൂന്ന് ടി20 മത്സരങ്ങളില്‍ ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് ടീമിനെ ഹര്‍ദിക് പാണ്ഡ്യ നയിക്കും. . രോഹിത് ശര്‍മ, വിരാട് കോലി, കെ എല്‍ രാഹുല്‍ തുടങ്ങി ടീമിന്‍റെ നട്ടെല്ലായിരുന്ന സീനിയേഴ്സിനെ ഒഴിവാക്കിയാണ് യുവനിര ടീമിനെ പ്രഖ്യാപിച്ചത്. ടി-20യില്‍ സൂര്യകുമാര്‍ യാദവ് ആയിരിക്കും വൈസ് ക്യാപ്റ്റന്‍.
കഴിഞ്ഞ 20- ട്വന്റി ലോകകപ്പിലെ ഇന്ത്യുടെ പ്രകടനമാണ് സീനിയര്‍ താരങ്ങൾക്ക് വിനയായത്. 2024 ലോകകപ്പ് ആകുമ്പോഴേക്കും യുവതാരങ്ങളെ അണിനിരത്തി പുതിയ ടീമിന് രൂപം നല്‍കാനാണ് ബിസിസിഐയുടെയും സെലക്ടര്‍മാരുടെയും നീക്കം. മലയാളി താരം സഞ്ജു സാംസണെയും ഇശാൻ കിഷനേയും ടി20 ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. യുവതാരങ്ങളായ ശിവം മാവി, മുകേഷ് കുമാര്‍ എന്നിവര്‍ ആദ്യമായി ടീമിലെത്തി.
അതേസമയം ശ്രീലങ്കക്കെതിരായ ഏകദിന മസ്തരത്തിനുളള ടീമിനേയും പ്രഖ്യാപിച്ചു. രോഹിത് ശര്‍മയാണ് നായകന്‍. ഹാര്‍ദിക്ക് പാണ്ഡ്യ ഉപനായകനാകും. ട്വന്റി 20 യില്‍ ഇനി രോഹിത് ശര്‍മ നായകസ്ഥാനത്ത് ഉണ്ടാകില്ലെന്നാണ് റിപ്പോര്‍ട്ട്. ഋഷഭ് പന്തിനെ ഇരു ടീമുകളിലേക്കും പരിഗണിച്ചില്ല. സീനിയര്‍ താരങ്ങൾക്ക് വിശ്രമം നല്‍കിയെന്നാണ് ബിസിസിെഎ അറിയിച്ചത്.
ഗുജറാത്ത് ടൈറ്റൻസിനെ കന്നി സീസണിൽത്തന്നെ ഐപിഎൽ കിരീടത്തിലേക്കു നയിച്ച മികവാണ് ഹാര്‍ദികിനെ നായകനാക്കിയത്. മുപ്പത്തഞ്ചുകാരനായ രോഹിത് ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് പടിയിറങ്ങിയാൽ പാണ്ഡ്യ ദേശീയ ടീമിന്‍റെ ക്യാപ്റ്റനാകുമെന്നാണ് സൂചനകൾ. പുതുതലമുറയെ ഉൾപ്പെടുത്തി ടീം പ്രഖ്യാപിച്ചെങ്കിലും 2023ലെ ഏകദിന ലോകകപ്പ് സീനിയല്‍ താരങ്ങൾക്ക് മുന്നിലുളള വെല്ലുവിളിയാണ്.