തോല്‍വിക്ക് പിന്നാലെ തിരിച്ചടി നേരിട്ട് ഹാർദിക്; കുറഞ്ഞ ഓവര്‍ നിരക്കിന് 24 ലക്ഷം പിഴ ചുമത്തി ബിസിസിഐ

Date:

Share post:

ഐപിഎൽ പോരാട്ടം ദിവസങ്ങൾ കഴിയുംതോറും മുറുകുകയാണ്. ആര് വാഴും ആര് വീഴുമെന്ന് പ്രവചിക്കാൻ സാധിക്കാത്ത വിധം മത്സരം കടുത്തുകൊണ്ടിരിക്കുന്നു. മത്സരത്തിന്റെ തുടക്കം മുതൽ വാർത്തകളിൽ നിറയുന്ന മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യക്ക് കഴിഞ്ഞ ദിവസം ലഖ്‌നൗവുമായുള്ള മത്സരത്തിൽ പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെ മറ്റൊരു തിരിച്ചടികൂടി നേടിടേണ്ടി വന്നിരിക്കുകയാണ്.

കഴിഞ്ഞ ദിവസം ലഖ്നൗ സൂപ്പർ ജയൻ്റ്സിനെതിരെ തോൽവി ഏറ്റുവാങ്ങിയതിന് പിന്നാലെ കുറഞ്ഞ ഓവർ നിരക്കിന് ഹാർദിക് 24 ലക്ഷം രൂപ പിഴയടക്കണമെന്ന് നിർദേശിച്ചിരിക്കുകയാണ് ബിസിസിഐ. ഈ സീസണിൽ കുറഞ്ഞ ഓവർ നിരക്കിൻ്റെ പേരിൽ ഇത് രണ്ടാം തവണയാണ് മുംബൈക്ക് പിഴ ലഭിക്കുന്നത്. ഹാർദിക്കിന് പുറമെ ടീമിലെ ഇംപാക്ട് പ്ലെയർ ഉൾപ്പെടെയുള്ള മറ്റ് അംഗങ്ങളും പിഴയടക്കേണ്ടിവരും. ആറ് ലക്ഷമോ മാച്ച് ഫീയുടെ 25 ശതമാനമോ ഇതിൽ ഏതാണോ കുറവുള്ളത് അതാണ് മറ്റുള്ളവർ പിഴയായി അടയ്ക്കേണ്ടത്.

നേരത്തേ കുറഞ്ഞ ഓവർ നിരക്ക് കാരണം ഹാർദിക് 12 ലക്ഷം രൂപ പിഴ അടച്ചിരുന്നു. ഇത്തവണ ഇരട്ടി തുകയാണ് അടയ്ക്കേണ്ടത്. ഒൻപത് മത്സരങ്ങളിൽ മൂന്ന് എണ്ണത്തിൽ മാത്രം വിജയിച്ച് പോയിൻ്റ് പട്ടികയിൽ ഒൻപതാം സ്ഥാനത്താണ് നിലവിൽ മുംബൈ.

 

ലിറ്റി ജോസ്
ലിറ്റി ജോസ്
ഏഷ്യ ലൈവ് റിപ്പോർട്ടർ

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ഷാർജ രാജ്യാന്തര പുസ്തക മേളയുടെ ഭാ​ഗമാകാൻ മലയാളത്തിലെ എഴുത്തുകാരും കവികളും

ഷാർജ രാജ്യാന്തര പുസ്തക മേളയുടെ ഭാ​ഗമാകാൻ മലയാളത്തിലെ ശ്രദ്ധേയരായ എഴുത്തുകാരും കവികളും എത്തും. സമാപന വാരാന്ത്യത്തിലാണ് മലയാള സാഹിത്യത്തേക്കുറിച്ചും എഴുത്തുകളേക്കുറിച്ചും സംവദിക്കാൻ പുസ്തക മേളയിൽ...

ഷാർജ പുസ്തകമേള അവസാന ദിവസങ്ങളിലേക്ക്; ഗതാഗതത്തിരക്ക് ഒഴിവാക്കാൻ ബോട്ട് സർവ്വീസും

ഷാർജയിൽ മുന്നേറുന്ന 43-ാമത് രാജ്യാന്തര പുസ്തകമേളയ്ക്ക് എത്തുന്നവർക്ക് സൗജന്യ ബോട്ട് സവാരി ആസ്വാദിക്കാനും അവസരം. എക്സ്പോ സെൻ്ററിലേക്ക് എത്തുന്നവർക്കുവേണ്ടിയാണ് ബുക്ക് അതോറിറ്റ് സൌജന്യ ബോട്ട്...

ജോജു ജോർജ് മികച്ച സംവിധായകൻ; ‘പണി’ സിനിമയെ പ്രശംസിച്ച് അനൂപ് മേനോൻ

നടൻ ജോജു ജോർജിനെ പ്രശംസിച്ച് നടനും സംവിധായകനുമായ അനൂപ് മേനോൻ. ജോജു സംവിധാനം ചെയ്‌ത 'പണി' സിനിമ ഗംഭീര കമേഴ്സ്യൽ സിനിമകളിലൊന്നാണെന്നും വരും നാളുകളിൽ...

ജയിൽ അന്തേവാസികൾക്ക് വായനയൊരുക്കും; പുസ്തകങ്ങൾ ശേഖരിച്ച് ഷാർജ പൊലീസ്

ഷാ​ർ​ജ രാ​ജ്യാ​ന്ത​ര പു​സ്‌​ത​ക മേ​ള​യി​ൽനിന്ന് പുസ്തകങ്ങൾ ശേഖരിച്ച് ഷാ​ർ​ജയിലെ ജ​യി​ല​ധി​കൃ​ത​ർ. തടവുകാരുടെ ഇടയിലേക്ക് അക്ഷരങ്ങളുടെ വെളിച്ചം എത്തിക്കുക ലക്ഷ്യമിട്ടാണ് നീക്കം. എ​ല്ലാ​വ​ർ​ക്കും വാ​യ​ന​...