ഏഷ്യൻ ഗെയിംസിൽ വനിതകളുടെ ടീം കോമ്പൗണ്ട് അമ്പെയ്ത്ത് ഇനത്തിൽ സ്വർണ്ണം നേടി ഇന്ത്യൻ സഖ്യം. ജ്യോതി സുരേഖ, അദിതി സ്വാമി, പർനീത് കൗർ എന്നിവരടങ്ങുന്ന ടീം ഫൈനലിൽ ചൈനീസ് തായ്‌പേയ് സഖ്യത്തെ പരാജയപ്പെടുത്തുകയായിരുന്നു. സ്‌കോർ 230- 229.
ഫൈനലിൽ ചൈനീസ് തായ്‌പേയിയെ 230- 229 എന്ന സ്‌കോറിന് കീഴ്‌പ്പെടുത്തിയാണ് ഇന്ത്യൻ താരങ്ങൾ ഒന്നാമതെത്തിയത്. ആദ്യ റൗണ്ടിലും മൂന്നാം റൗണ്ടിലും പിന്നിൽ നിന്ന ശേഷമാണ് ഇന്ത്യ തിരിച്ചടിച്ചത്. ഇതോടെ ഇന്ത്യയുടെ ആകെ മെഡൽ നേട്ടം 82 ആയി. 19 സ്വർണവും 31 വെള്ളിയും 32 വെങ്കലവുമായി നാലാം സ്ഥാനത്ത് തന്നെ തുടരുകയാണ് ഇന്ത്യ.
ഏഷ്യൻ ഗെയിംസ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച മെഡൽ വേട്ടയാണ് ഇന്ത്യ നടത്തുന്നത്. ഒന്നാമതുള്ള ചൈനയ്ക്ക് 171 സ്വർണവും 94 വെള്ളിയും 51 വെങ്കലവുമുണ്ട്.
GOLD MEDAL NO. 19 🔥🔥🔥
Archery: The trio of Jyothi, Aditi & Parneet beat Chinese Taipei 230-228 in Women's Compound Team Final.
82nd medal overall#AGwithIAS #IndiaAtAsianGames #AsianGames2022 pic.twitter.com/WLfMBtjtOj
— India_AllSports (@India_AllSports) October 5, 2023