ഇംഗ്ലണ്ട് ക്രിക്കറ്റ് മുൻ താരം ഗ്രഹാം തോർപ്പ് അന്തരിച്ചു. 55ആം വയസിലാണ് അന്ത്യം. 1993 മുതൽ 2005ൽ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിലെ താരമായിരുന്ന തോർപ്പ് 100 ടെസ്റ്റ് മത്സരങ്ങളിലും 82 ഏകദിനങ്ങളിലും കളിച്ചിട്ടുണ്ട്.
ഇടം കയ്യൻ ബാറ്ററായിരുന്നു തോർപ്പ്. ടെസ്റ്റിൽ 44.66 ശരാശരിയിൽ 6,744 റൺസാണ് തോർപ്പ് നേടിയത്. ഇതിൽ 16 സെഞ്ച്വറികളും ഉൾപ്പെടും. ഏകദിന ക്രിക്കറ്റിൽ 37.18 ബാറ്റിംഗ് ശരാശരിയിൽ 2,380 റൺസും നേടിയിട്ടുണ്ട്. 21 അർദ്ധ സെഞ്ച്വറികളും തോർപ്പിൻ്റെ ഏകദിന കരിയറിലുണ്ട്.
1988 നും 2005 നും ഇടയിൽ സറേയ്ക്കുവേണ്ടി കളിച്ച അദ്ദേഹം കൗണ്ടിക്ക് വേണ്ടി ഏകദേശം 20,000 റൺസ് സ്വന്തമാക്കി. ഇംഗ്ളണ്ട് സീനിയർ ടീമിൻ്റെ ബാറ്റിംഗ് പരിശീലകനായും പ്രവർത്തിച്ചിട്ടുണ്ട്. 2022ൽ അഫ്ഗാനിസ്ഥാൻ്റെ പരിശീലകനായും ചുമതലയേറ്റു.
അസുഖ ബാധിതനായി ചികിത്സയിൽ തുടരവേയായിരുന്നു അന്ത്യം. ഇംഗ്ലണ്ട് ആൻഡ് വെയ്ൽസ് ക്രിക്കറ്റ് മുൻ താരത്തിൻ്റെ മരണം സ്ഥിരീകരിച്ചു. ഗ്രഹാം തോർപ്പിൻ്റെ അപ്രതീക്ഷിത വിയോഗം ഏറെ സങ്കടപ്പെടുത്തുന്നുവെന്നും ഇംഗ്ലണ്ട് ക്രിക്കറ്റ് അധികൃതർ അനുശോചിച്ചു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/FJzrLdTF2LE4278EB7m9Lc