‘അശ്വിനെ നേരത്തെ കളത്തിലിറക്കാനുള്ള തീരുമാനം തെറ്റി’; ക്യാപ്റ്റൻ സഞ്ജുവിനെതിരെ രൂക്ഷവിമർശനവുമായി ആരാധകർ

Date:

Share post:

ഐപിഎല്ലിന്റെ തുടക്കം മുതൽ മികച്ച പ്രകടനത്താൽ ക്രിക്കറ്റ് ആരാധകരുടെ മനം കവരുന്ന ടീമാണ് രാജസ്ഥാൻ റോയൽസ്. ടീമിന്റെ നായകനായ സഞ്ജു സാംസണും നിരവധി പ്രശംസ ഏറ്റുവാങ്ങിയിട്ടുണ്ട്. കളിയുടെ ഇടിയിൽ സഞ്ജു എടുക്കുന്ന പല തീരുമാനങ്ങളും ടീമിനെ വിജയത്തിലേയ്ക്ക് നയിക്കുന്നതായിരുന്നു. എന്നാൽ ഈ സീസണിൽ പലപ്പോഴായി സ്‌പിന്നർ ആർ.അശ്വിനെ ബാറ്റിങ് പൊസിഷനിൽ നേരത്തെ ഇറക്കാനുള്ള സഞ്ജുവിന്റെ തീരുമാനത്തെ രൂക്ഷമായി വിമർശിക്കുകയാണ് ആരാധർ.

കഴിഞ്ഞ ദിവസം കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ വിജയലക്ഷ്യത്തിലേക്ക് ബാറ്റ് ചെയ്യുന്നതിനിടെയാണ് അശ്വിനെ അവസാനമായി സഞ്ജു നേരത്തെ ഇറക്കിയത്‌. ടീം സ്കോർ 4ന് 100 എന്ന നിലയിൽ നിൽക്കവെയാണ് അശ്വൻ ക്രീസിലെത്തിയത്. രാജസ്ഥാൻ ഇന്നിങ്സിന്റെ 9-ാം ഓവറിലായിരുന്നു ഇത്. എന്നാൽ റൺറേറ്റ് ഉയർത്തേണ്ട നിർണായക സമയത്ത് സ്കോർ കണ്ടെത്താൻ അശ്വിൻ ബുദ്ധിമുട്ടുകയായിരുന്നു. ഇതോടെ റോയൽസ് സമ്മർദ്ദത്തിലുമായി.

അശ്വിൻ 11 പന്തിൽ 8 റൺസ് മാത്രം നേടി മടങ്ങി. ആകെ ഒരു ബൗണ്ടറി മാത്രമാണ് താരത്തിന് നേടാനായത്. വമ്പനടികൾക്ക് പേരുകേട്ട പല താരങ്ങളും ഉണ്ടായിട്ടും അശ്വിനെ നേരത്തെ ഇറക്കാനുള്ള തീരുമാനമെടുത്തത് എന്തിനാണെന്നാണ് ആരാധകർ ഒന്നടങ്കം സഞ്ജുവിനോട് ചോദിക്കുന്നത്. ഇനിയും ഇത്തരം സമ്മർദ്ദങ്ങൾ ഉണ്ടാകാതിരിക്കാൻ താരങ്ങളെ കളത്തിലിറക്കുമ്പോൾ രണ്ടാമതൊന്ന് ആലോചിക്കണമെന്നും ക്രിക്കറ്റ് ലോകം വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...