ചെന്നൈ സൂപ്പർ കിങ്സ് ഐപിഎല്‍ കിരീടം ചൂടിയപ്പോള്‍ മുതല്‍ ആരാധകര്‍ ആഹ്ലാദത്തിമിര്‍പ്പിലാണ്. ചെന്നൈ സൂപ്പര്‍ കിങ്സിനേയും ധോണിയേയും അഭിനന്ദിച്ചുകൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയത്. എന്നാൽ ഏറെ വ്യത്യസ്തമായ ആദരവുമായി എത്തിയിരിക്കുകയാണ് പ്രശസ്ത സ്കൂബ ഡൈവര്‍ പരിശീലകനായ അരവിന്ദ് തരുണ്ശ്രീ.
കടലില്‍ 60 അടി താഴ്ചയില്‍ നടത്തിയ ചെന്നൈ സൂപ്പർ കിങ്സിന്റെ വിജയാഘോഷമാണ് ചര്‍ച്ചയാവുന്നത്. ചെന്നൈ മഹാബലി പുരം റൂട്ടിലെ നീലങ്കര ബീച്ചിന്റെ ആഴങ്ങളിലാണ് ഏറെ വ്യത്യസ്തമായ ഈ വിജയാഘോഷം നടന്നത്.
ചെന്നൈ സൂപ്പർ കിങ്സിന്റെ ജേഴ്സി അണിഞ്ഞ് ക്രിക്കറ്റ് കളിക്കാര്‍ ഉപയോഗിക്കുന്ന ലെഗ് ഗാര്‍ഡ് പാഡുകളും ഗ്ലൗസുകളും ധരിച്ചാണ് അരവിന്ദും ഒപ്പം ഡൈവര്‍മാരായ ജിഷ്ണു, ചന്ദ്രു എന്നിവരും കടലിന്റെ അടിത്തട്ടിൽ ചെന്നൈയുടെ വിജയം ആഘോഷിച്ചത്. കൂടാതെ ബാറ്റും ബോളും സ്റ്റമ്പുകളുമായി എത്തിയ ഇവര്‍ ക്രിക്കറ്റ് കളിക്കുന്നതായുള്ള വിവിധ ചിത്രങ്ങളും വിഡിയോകളും ബീച്ചിന്റെ ആഴങ്ങളില്‍ വച്ച് പകര്‍ത്തുകയും സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്.