ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുൻ നായകന്‍ ദത്താജിറാവു ഗെയ്ക്‌വാദ് അന്തരിച്ചു

Date:

Share post:

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുൻ നായകൻ ദത്താജിറാവു കൃഷ്ണറാവു ഗെയ്ക്വാദ് (95) അന്തരിച്ചു. ഇന്ന് പുലർച്ചെ ബറോഡയിലെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. പ്രായാധിക്യം മൂലമുള്ള അവശതകളെത്തുടർന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ജീവിച്ചിരിക്കുന്നവരിലെ ഏറ്റവും പ്രായം കൂടിയ താരമാണ് വിടവാങ്ങിയത്.

ഇന്ത്യയ്ക്ക് വേണ്ടി 11 ടെസ്റ്റുകളിലാണ് ഗെയ്ക്വാദ് കളത്തിലിറങ്ങിയത്. അതിൽ നാലെണ്ണത്തിൽ ഇന്ത്യയെ നയിക്കുകയും ചെയ്‌തു. ഇംഗ്ലണ്ടിനെതിരെ 1959-ൽ നടന്ന ടെസ്റ്റ് മത്സരങ്ങളിലാണ് വലംകൈയൻ ബാറ്ററായ അദ്ദേഹം ഇന്ത്യയെ നയിച്ചത്. 11 മത്സരങ്ങളിൽ നിന്നായി 18.42 ശരാശരിയോടെ ഒരു അർധസെഞ്ച്വറി ഉൾപ്പെടെ 350 റൺസായിരുന്നു നേടിയത്. 1952 ജൂണിൽ ഇംഗ്ലണ്ടിനെതിരെയായിരുന്നു അരങ്ങേറ്റം. ഒൻപത് വർഷത്തോളം ടീമിൽ തുടർന്ന അദ്ദേഹം 1961-ൽ ചെന്നൈയിൽ പാക്കിസ്ഥാനെതിരെ നടന്ന ടെസ്റ്റിലാണ് അവസാനമായി ഇന്ത്യക്കുവേണ്ടി കളിച്ചത്.

മുൻ ഇന്ത്യൻ താരം അൻഷുമാൻ ഗെയ്ക്വാദിന്റെ പിതാവ് കൂടിയാണ് അദ്ദേഹം. 1957-58 സീസണിൽ ബറോഡയ്ക്ക് വേണ്ടി രഞ്ജി ട്രോഫി നേടിക്കൊടുത്ത ക്യാപ്റ്റനാണ് ഡി.കെ എന്ന പേരിൽ അറിയപ്പെടുന്ന ഗെയ്ക്വാദ്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ബറോഡയ്ക്ക് വേണ്ടി 1947 മുതൽ 1964 വരെ കളത്തിലിറങ്ങി. 110 മത്സരങ്ങളിൽ നിന്ന് 17 സെഞ്ച്വറികളും 23 അർധസെഞ്ച്വറികളുമായി 5,788 റൺസാണ് നേടിയത്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ഹിറ്റായി ‘പെരിയോനേ…’; ഹോളിവുഡ് മ്യൂസിക് ഇൻ മീഡിയാ പുരസ്കാരം നേടി എ.ആർ റഹ്മാൻ

മലയാള സിനിമാ പ്രേക്ഷകരെ ഏറെ ആവേശത്തിലാഴ്ത്തിയ ചിത്രമാണ് ബ്ലെസി സംവിധാനം ചെയ്‌ത ആടുജീവിതം. ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രമൊരുക്കിയിരിക്കുന്നത്. ഇപ്പോൾ 2024-ലെ...

‘സ്വതസിദ്ധമായ ശൈലി കൊണ്ടുവന്ന പ്രതിഭ’; മേഘനാഥന്റെ വിയോ​ഗത്തില്‍ വേദനയോടെ മമ്മൂട്ടിയും മോഹന്‍ലാലും

നടൻ മേഘനാഥൻ്റെ വിയോ​ഗത്തിൽ അനുശോനം രേഖപ്പെടുത്തി താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും. അഭിനയത്തിൽ സ്വതസിദ്ധമായ ശൈലി കൊണ്ടുവന്ന പ്രതിഭയുള്ള നടനായിരുന്നു മേഘനാഥനെന്ന് മോഹൻലാൽ കുറിച്ചപ്പോൾ മേഘനാഥന്റെ...

അക്ഷരപ്രേമികളുടെ സം​ഗമം; 47-ാമത് കുവൈത്ത് ഇന്റർനാഷണൽ പുസ്തകമേളക്ക് തുടക്കം

47-ാമത് കുവൈത്ത് ഇൻ്റർനാഷണൽ പുസ്‌തകമേളക്ക് തുടക്കമായി. മിഷ്റിഫ് അന്താരാഷ്ട്ര ഫെയർ ഗ്രൗണ്ടിൽ സാംസ്‌കാരിക - യുവജനകാര്യ മന്ത്രി അബ്‌ദുൽ റഹ്‌മാൻ അൽ മുതൈരിയാണ് പ്രദർശനം...

‘അമരൻ സിനിമയിൽ തന്റെ നമ്പർ ഉപയോ​ഗിച്ചു, ഉറക്കവും സമാധാനവും പോയി’; 1.1 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് വിദ്യാർത്ഥി

തൻ്റെ ഫോൺ നമ്പർ സിനിമയിൽ ഉപയോഗിച്ചുവെന്ന് ചൂണ്ടിക്കാട്ടി 'അമരൻ' സിനിമയുടെ നിർമ്മാതാക്കൾക്കെതിരെ വക്കീൽ നോട്ടീസയച്ച് ചെന്നൈയിലെ വിദ്യാർത്ഥി. ചിത്രത്തിൽ സായി പല്ലവി അവതരിപ്പിച്ച കഥാപാത്രമായ...