ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവുമധികം ഹെഡ്ഡർ ഗോൾ നേടിയ താരമെന്ന റെക്കോഡ് സ്വന്തമാക്കി ക്രിസ്റ്റ്യാനോ റൊണോൾഡോ. ആകെ 145 ഗോളാണ് അദ്ദേഹം ഹെഡ്ഡറിലൂടെ നേടിയെടുത്തത്. അറബ് ക്ലബ്ബ് ചാമ്പ്യൻസ് കപ്പ് ഫുട്ബോളിൽ ടുണീഷ്യൻ ടീമായ മൊണാസ്റ്റിറിനെതിരരെ ഗോൾ നേടിയാണ് റൊണാൾഡോ ചരിത്രത്തിലിടം നേടിയത്. അൽ നസ്റിനുവേണ്ടി 74-ാം മിനിറ്റിലായിരുന്നു താരത്തിന്റെ ഗോൾ.
ജർമ്മനിയുടെ ഗാർഡ് മുള്ളറുടെ ഹെഡ്ഡർ ഗോൾ റെക്കോഡാണ് ക്രിസ്റ്റ്യാനോ ഇതോടെ തകർത്തത്. 144 ഗോൾ ആയിരുന്നു മുള്ളറുടെ അക്കൗണ്ടിലുള്ളത്. സ്പെയിനിന്റെ കാർലോസ് സാന്റിയാന (125), ബ്രസീൽ ഇതിഹാസം പെലെ (124) എന്നിവരാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ ഇടം നേടിയിരിക്കുന്നത്.