പേസര്‍ മുഹമ്മദ് സിറാജ് ഇനി പൊലീസ് യൂണിഫോമിൽ തിളങ്ങും. തെലങ്കാന പൊലീസ് ഡെപ്യൂട്ടി സൂപ്രണ്ടായാണ് (ഡി.എസ്.പി) സിറാജ് ഔദ്യോഗിക ചുമതലയേറ്റത്. തെലങ്കാന ഡി.ജി.പി ഓഫീസിലെത്തിയാണ് ചുമതലയേറ്റെടുത്തത്.
ഇന്ത്യ 2024 ടി20 ലോകകപ്പ് നേടിയതിന് പിന്നാലെ തെലങ്കാന മുഖ്യമന്ത്രി രേവന്ദ് റെഡ്ഡി സിറാജിന് ഗ്രൂപ്പ്-1 റാങ്ക് സർക്കാർ ജോലി നൽകണമെന്ന് നിർദേശിച്ചിരുന്നു. ഇതനുസരിച്ചാണ് നിയമനം. കായികരംഗത്ത് നിന്ന് ഇത് രണ്ടാം തവണയാണ് തെലങ്കാന ഒരു താരത്തിനെ ഡി.സി.പിയായി നിയമിക്കുന്നത്.
രണ്ട് തവണ ലോക ബോക്‌സിങ് ചാമ്പ്യനായ നിഖാത്ത് സരിനെയാണ് ഡി.സി.പിയായി തെലങ്കാന നിയമിച്ചിരുന്നത്.