ഗുജറാത്തിന് കാലിടറി; ഫൈനലിൽ സീറ്റുറപ്പിച്ച് ധോണിപ്പട

Date:

Share post:

ഐ.പി.എല്ലിലെ ആദ്യ ക്വാളിഫയറിൽ ഗുജറാത്ത് ടൈറ്റൻസിനെ തോൽപ്പിച്ച് ചെന്നൈ സൂപ്പർ കിംഗ്‌സ് ഫൈനലിൽ. ചെന്നെ ചെപ്പോക്കിൽ നടന്ന മത്സരത്തിൽ 15 റൺസിനായിരുന്നു സൂപ്പർ കിംഗ്‌സ് വിജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ താരതമ്യേന അത്രവലിയ പ്രകടനമായിരുന്നില്ല കാഴ്ചവെച്ചത്. ടീം നേടിയ 172 റൺസ് ഗുജറാത്തിന് അത്ര വെല്ലുവിളി ഉയർത്തുമായിരുന്നില്ല. എന്നാൽ ടീം ഗെയിം കളിച്ച ചെന്നൈയുടെ തന്ത്രങ്ങളും താരങ്ങളുടെ മികവും ഗുജറാത്തിന് തിരിച്ചടിയായി. വിക്കറ്റുകൾ വീണപ്പോൾ പോയിന്റ് പട്ടികയിൽ ഒന്നാമത് നിൽക്കുന്ന ടീം പതറി. 20 ഓവറിൽ പത്ത് വിക്കറ്റ് നഷ്ടത്തിൽ 157 റൺസാണ് ഹർദികും സംഘവും നേടിയത്.

ഓപ്പണർമാരിൽ ശുഭ്മാൻ ഗില്ല് മാത്രം പിടിച്ചുനിന്ന് പൊരുതി. 38 പന്തിൽ 42 റൺസാണ് താരം നേടിയത്. വാലറ്റത്ത് 15 പന്തിൽ റാഷിദ് ഖാൻ 30 റൺസടിച്ചു. ബാക്കിയാരും കാര്യമായ സംഭാവന നൽകിയില്ല. വൃദ്ധിമാൻ സാഹ (12), നായകൻ ഹർദിക് പാണ്ഡ്യ (8), ദസുൻ ശനക (17), ഡേവിഡ് മില്ലർ (4), വിജയ് ശങ്കർ (14), രാഹുൽ തേവാട്ടിയ (3), ദർശൻ നാൽക്കണ്ഡെ(0) എന്നിവർക്കൊന്നും തിളങ്ങാനായില്ല.

സി.എസ്.കെക്കായി രവീന്ദ്ര ജഡേജ, മഹീഷ് തീക്ഷണ, ദീപക് ചാഹർ എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി. ഓപ്പണർമാരെ വീഴ്ത്തിയത് ചാഹറായിരുന്നുവെങ്കിൽ ദസുൻ ശനകയെയും ഡേവിഡ് മില്ലറെയും ജഡേജ പറഞ്ഞയച്ചു. ഹർദികിനെയും തേവാട്ടിയയെയുമാണ് തീക്ഷണ തിരിച്ചയച്ചത്. മതീഷ പതിരനയും തുഷാർ ദേശ്പാണ്ഡേയും ഓരോ വിക്കറ്റ് വീതവും നേടി. 11ാം ഓവറിൽ പതിരനയെ ഇംപാക്ട് താരമായി കൊണ്ടുവന്നതും നിർണായകമായി. 2023 ഐ.പി.എല്ലിൽ ഇതിന് മുമ്പ് ഇരുടീമുകളും കളിച്ച മൂന്നു മത്സരങ്ങളിലും ഗുജറാത്താണ് വിജയിച്ചിരുന്നത്. എന്നാൽ നിർണായകമായ നാലാം മത്സരത്തിൽ സി.എസ്.കെ ഉയർത്തെഴുന്നേൽക്കുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത ചെന്നൈ 173 റൺസ് വിജയലക്ഷ്യമാണ് ഗുജറാത്തിന് മുമ്പിൽ വെച്ചത്. 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 172 റൺസ് ചെന്നൈ നേടിയത്. 60 റൺസ് നേടിയ ഋതുരാജ് ഗെയിക്വാദാണ് ചെന്നൈയുടെ ടോപ് സ്‌കോറർ. ടോസ് നേടിയ ഗുജറാത്ത് ചെന്നൈയെ ബാറ്റിങിന് വിടുകയായിരുന്നു. മികച്ച തുടക്കമാണ് ചെന്നൈക്ക് വേണ്ടി ഋതുരാജ് ഗെയിക്വാദും ഡെവൻ കോൺവേയും ചേർന്ന് നൽകിയത്. മഹേന്ദ്ര സിങ് ധോണിക്കായി ആരാധകർ ആർത്തുവിളിച്ചെങ്കിലും നേരിട്ട രണ്ടാം പന്തിൽ തന്നെ ഹാർദിക് പാണ്ഡ്യക്ക് ക്യാച്ച് നൽകി മടങ്ങി. അവസാന ഓവറുകളിൽ രവീന്ദ്ര ജഡേജയും മുഈൻ അലിയും ചേർന്നാണ് സ്‌കോർ 170 കടത്തിയത്. രവീന്ദ്ര ജഡേജ 15 പന്തിൽ നിന്ന് 22 റൺസെടുത്തപ്പോൾ അലി നാല് പന്തിൽ 9 റൺസ് നേടി പുറത്താകാതെ നിന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ദുബായിലെ ബസ് ശൃംഖലയും ഇന്റർസിറ്റി ബസ് സർവീസും വികസിപ്പിക്കാനൊരുങ്ങി ആർടിഎ

ദുബായിലെ ബസ് ​ഗതാ​ഗത ശൃംഖലയും ഇന്റർസിറ്റി ബസ് സർവീസും വികസിപ്പിക്കാനൊരുങ്ങി റോഡ്‌സ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ). യുഎഇയിലുടനീളമുള്ള യാത്രക്കാർക്ക് സുഗമവും കാര്യക്ഷമവുമായ ദൈനംദിന...

ഹിറ്റായി ‘പെരിയോനേ…’; ഹോളിവുഡ് മ്യൂസിക് ഇൻ മീഡിയാ പുരസ്കാരം നേടി എ.ആർ റഹ്മാൻ

മലയാള സിനിമാ പ്രേക്ഷകരെ ഏറെ ആവേശത്തിലാഴ്ത്തിയ ചിത്രമാണ് ബ്ലെസി സംവിധാനം ചെയ്‌ത ആടുജീവിതം. ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രമൊരുക്കിയിരിക്കുന്നത്. ഇപ്പോൾ 2024-ലെ...

‘സ്വതസിദ്ധമായ ശൈലി കൊണ്ടുവന്ന പ്രതിഭ’; മേഘനാഥന്റെ വിയോ​ഗത്തില്‍ വേദനയോടെ മമ്മൂട്ടിയും മോഹന്‍ലാലും

നടൻ മേഘനാഥൻ്റെ വിയോ​ഗത്തിൽ അനുശോനം രേഖപ്പെടുത്തി താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും. അഭിനയത്തിൽ സ്വതസിദ്ധമായ ശൈലി കൊണ്ടുവന്ന പ്രതിഭയുള്ള നടനായിരുന്നു മേഘനാഥനെന്ന് മോഹൻലാൽ കുറിച്ചപ്പോൾ മേഘനാഥന്റെ...

അക്ഷരപ്രേമികളുടെ സം​ഗമം; 47-ാമത് കുവൈത്ത് ഇന്റർനാഷണൽ പുസ്തകമേളക്ക് തുടക്കം

47-ാമത് കുവൈത്ത് ഇൻ്റർനാഷണൽ പുസ്‌തകമേളക്ക് തുടക്കമായി. മിഷ്റിഫ് അന്താരാഷ്ട്ര ഫെയർ ഗ്രൗണ്ടിൽ സാംസ്‌കാരിക - യുവജനകാര്യ മന്ത്രി അബ്‌ദുൽ റഹ്‌മാൻ അൽ മുതൈരിയാണ് പ്രദർശനം...