ചെന്നൈ ചാമ്പ്യൻസ്, അഞ്ചാം കിരീടം ചൂടി സിഎസ്കെ

Date:

Share post:

ഐപിഎൽ ആവേശപ്പോരാട്ടത്തിൽ അഞ്ചാം കിരീടം ചൂടി ചെന്നൈ സൂപ്പർ കിങ്‌സ്. ഗുജറാത്തിനെ അഞ്ച് വിക്കറ്റിന് തകർത്താണ് ചെന്നൈ സൂപ്പർ കിങ്സ് 2023ലെ ഐപിഎൽ കിരീടം സ്വന്തമാക്കിയത്. മറുപടി ബാറ്റിം​ഗിന്റെ തുടക്കത്തിൽ മഴ വില്ലനായി എത്തിയെങ്കിലും ബാറ്റിംഗിൽ വിസ്മയം തീർത്ത് ചെന്നൈ അഞ്ചാം ഐപിഎൽ കിരീടത്തിൽ മുത്തമിടുകയായിരുന്നു. അതേസമയം ഈ കിരീടം ചെന്നൈ സൂപ്പർ കിങ്സിന്റെ തല ധോണിക്കുള്ള സമർപ്പണം കൂടിയായി മാറി. രണ്ടാം ബാറ്റിം​ഗിൽ മഴ മൂലം 15 ഓവറായി ചുരുങ്ങിയ മത്സരത്തിൽ 171 റൺസായിരുന്നു ജയിക്കാൻ ചെന്നൈയ്ക്ക്t ആവശ്യമായിരുന്നത്. അവസാന പന്തിൽ ജയിക്കാൻ നാല് റൺസും. രവീന്ദ്ര ജഡേജയുടെ ബൗണ്ടറി ചെന്നൈയ്ക്ക് ആവേശ ജയം സമ്മാനിച്ചു.

215 റൺസ് വിജയലക്ഷ്യത്തിലേക്ക് നാല് റൺസ് എടുത്ത് നിൽക്കവേയാണ് കനത്ത മഴയെത്തിയത്. നാല് റൺസുമായി റുതുരാജ് ഗെയ്‌ക്‌‌വാദും അക്കൗണ്ട് തുറക്കാതെ ദേവോൺ കോൺവേയുമായിരുന്നു ക്രീസിൽ. മഴ മാറി കളി പുനരാരംഭിച്ചപ്പോൾ സിഎസ്കെയ്ക്ക് ജയിക്കാൻ വേണ്ടിയിരുന്നത് 87 പന്തിൽ 167 റൺസായിരുന്നു. റുതുരാജും കോൺവേയും ചേർന്ന് ചെന്നൈയെ നാലോവറിൽ വിക്കറ്റ് നഷ്ടമില്ലാതെ 52 റൺസിലെത്തിച്ചു. ആറ് ഓവറിൽ തന്നെ ചെന്നൈ സ്കോർ 72ൽ എത്തുകയും ചെയ്തു. തൊട്ടടുത്ത ഓവറിൽ സ്പിന്നർ നൂർ അഹമ്മദ് ഇരട്ട വിക്കറ്റുമായി പ്രതിസന്ധി സൃഷ്ടിച്ചു. 16 പന്തിൽ 26 റൺസ് നേടിയ റുതുരാജിനെയും 25 ബോളിൽ 47 റൺസ് നേടിയ കോൺവേയുമാണ് പുറത്താക്കിയത്. 10-ാമത്തെ ഓവറിലെ ആദ്യ പന്തിൽ സിഎസ്കെ 100 തൊട്ടു. എന്നാൽ അജിങ്ക്യ രഹാനെ (13 പന്തിൽ 27) 11-ാം ഓവറിൽ മോഹിത് ശർമ്മയ്ക്ക് വിക്കറ്റ് നൽകി മടങ്ങി. അവസാന മൂന്ന് ഓവറിലെ 38 റൺസ് വിജയലക്ഷ്യത്തിലേക്ക് നീങ്ങവേ മോഹിത് ശർമ്മയെ തൂക്കിയടിച്ച് അമ്പാട്ടി റായുഡുവും ചെന്നൈയ്ക്ക് പ്രതീക്ഷ നൽകി.

എന്നാൽ അധികം വൈകാതെ അമ്പാട്ടി റായുഡു 8 പന്തിൽ 19 റൺസ് നേടി മടങ്ങി. തൊട്ടടുത്ത പന്തിൽ ടീമിന്റെ തല എം എസ് ധോണി ഗോൾഡൻ ഡക്കായി കളത്തിലിറങ്ങി. മോഹിത് ശർമ്മ എറിഞ്ഞ അവസാന ഓവറിൽ ദുബെയും രവീന്ദ്ര ജഡേജയും ക്രീസിൽ നിൽക്കേ സിഎസ്കെയ്ക്ക് 13 റൺസാണ് വേണ്ടിയിരുന്നത്. അവസാന പന്തിൽ ഫോർ എടുത്ത് ജഡേജ ചെന്നൈക്ക് അഞ്ചാം കിരീടം സമ്മാനിച്ചു. ശിവം ദുബെ 21 പന്തിൽ 32റൺസും, രവീന്ദ്ര ജഡേജ 6 ബോളിൽ 15 റൺസുമായി പുറത്താവാതെ നിന്നു. അതേസമയം നിലവിലെ ചാമ്പ്യൻമാരായ ഗുജറാത്ത് ടൈറ്റൻസിനെ പരാജയപ്പെടുത്തിയതോടെ അഞ്ച് കിരീടങ്ങൾ എന്ന മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ റെക്കോർഡിനൊപ്പം എം എസ് ധോണിയും ഇടം പിടിച്ചു.

15 ഓവറിൽ 171 റൺസായിരുന്നു ചെന്നൈയ്ക്ക് ജയിക്കാനായി വേണ്ടിയിരുന്നത്. ഗുജറാത്തിന്റെ ബാറ്റിങ്ങിന് ശേഷമായിരുന്നു ശക്തമായ മഴ പെയ്തത്. ടോസ് നഷ്ടപ്പെട്ട് ആദ്യ ബാറ്റിങ്ങിനിറങ്ങിയ ​ഗുജറാത്ത് നിശ്ചിത 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 214 റൺസ് ​നേടി. ചെന്നൈയുടെ മറുപടി ബാറ്റിങ്ങിൽ 3 പന്ത് എറിഞ്ഞപ്പോൾ തന്നെ മഴയെത്തി. തുടർന്നാണ് മഴനിയമപ്രകാരം 15 ഓവറിൽ 171 റൺസെന്ന ലക്ഷ്യം ചെന്നൈയ്ക്ക് മുന്നിൽ വന്നത്.

പവർപ്ലേ അവസാനിക്കുമ്പോഴേക്കും 62 റൺസായിരുന്നു ഗുജറാത്ത് നേടിയത്. എന്നാൽ ധോണിയുടെ മികച്ച സ്റ്റംപിങ്ങിൽ 20 ബോളിൽ നിന്ന് 39 റൺസ് നേടി ഗിൽ കൂടാരം കയറി. തുടർന്ന് സായി സുദർശനും സാഹയും ചേർന്ന് വളരെ കരുതലോടെയായിരുന്നു ബാറ്റ് വീശിയത്. പതിമൂന്നാം ഓവറിൽ അർധ സെഞ്ച്വുറി നേടിയ സാഹയെ ചാഹറാണ് പുറത്താക്കിയത്. 39 ബോളിൽ 54 റൺസായിരുന്നു സാഹയുടെ സമ്പാദ്യം. പിന്നീട് ഒത്തു ചേർന്ന ക്യാപ്റ്റൻ പാണ്ഡ്യയും സുദർശനുമാണ് ​കളിയുടെ ഗതി മാറ്റി പന്തുമാല തീർത്തത്. എന്നാൽ അവസാന ഓവറിൽ തുടരെയുള്ള സിക്സറുകളുമായി നല്ല ഫോമിൽ നിന്ന സുദർശൻ സെഞ്ചുറിക്ക് നാല് റൺസ് അകലെ ഔട്ടായി. ചെന്നൈക്കായി മതീഷ പതിരാന രണ്ട് വിക്കറ്റും ജഡേജയും ചാഹറും ഓരോ വിക്കറ്റ് വീതവും നേടി.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...