ആരാധകരെ കയ്യിലെടുക്കാനും എതിരാളികളെ തളര്‍ത്താനുമായി ബ്രസീൽ ഫുട്ബോൾ ടീമിന്റെ പുതിയ തന്ത്രങ്ങൾ. മത്സരങ്ങളിലൂടനീളം എതിരാളികൾക്കെതിരേ നേടുന്ന ഒരോ ഗോളിനുമൊപ്പം നൃത്തച്ചുവടുകളുമായി ആഘോഷം പങ്കുവയ്ക്കും. പത്ത് ഗോളുകൾ നേടിയാല്‍ പത്ത് തരത്തിലുളള നൃത്തച്ചുവടുകൾ പുറത്തെടുക്കും. ബ്രസീലിയൻ താരം റഫീഞ്ഞയുടേതാണ് വെളിപ്പെടുത്തല്‍.
ഒരോ ഗോളിനും വ്യത്യസ്ത നൃത്തങ്ങൾ ഇത്തവണ ഉണ്ടാകുമെന്നാണ് റഫീഞ്ഞ പറഞ്ഞത്. ഒരുകളിയില്‍ പതിനൊന്നാം ഗോൾ പിറന്നാൾ പുതിയ നൃത്തം കണ്ടെത്തേണ്ടിവരുമെന്നും അദ്ദേഹം രസകരമായി സൂചിപ്പിച്ചു. ബ്രസീല്‍ കളിക്കാരുടെ അത്ഭുത പ്രകടനങ്ങൾക്കൊപ്പം താരങ്ങളുടെ പെരുമാറ്റവും ഗോൾ ആഘോഷവുമൊക്കെ എല്ലാകാലത്തും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ഈ ലോകകപ്പിലും ബ്രസീലിയന്‍ ആരാധകര്‍ അത്തരം കാഴ്ചകൾ ആസ്വദിക്കാന്‍ കാത്തിരിക്കുകയാണ്.
ബ്രസീലിയന്‍ താകരങ്ങൾ ക്ലബ്ബ് മത്സരങ്ങളിലും സമാനമായി പെരുമാറാറുണ്ട്.
അടുത്തിടെ റയലിനായി കളിക്കുമ്പോൾ വിനീഷ്യസ് ജൂനിയർ നൃത്തം ചെയ്തത് വംശീയ അധിക്ഷേപത്തിന് വിധേയമായിരുന്നു. പിന്നാട് വിനീഷ്യസിന് പിന്തുണയുമായി കൂടുതല്‍ താരങ്ങൾ നൃത്തം വെച്ചതും വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ഖത്തര്‍ ലോകകപ്പില്‍ നവംബർ 24നാണ് ബ്രസീലിന്‍റെ ആദ്യ മത്സരം. സെർബിയയാണ് എതിരാളികൾ.