ഷൂട്ടൗട്ടില്‍ മാർക്വീഞ്ഞോസിന്റെ ഷോട്ട് പോസ്റ്റിൽത്തട്ടി തെറിച്ചതോടെ മഞ്ഞപ്പടവീണു. ലോകകപ്പില്‍ നിന്ന് സാക്ഷാൾ ബ്രസീല്‍ പുറത്ത്. രണ്ടിനെതിരെ നാലു ഗോളുകളുമായി ക്രൊയേഷ്യയുടെ കറുത്ത കുതിരകൾ സെമിയിലേക്ക്.
കളിതുടങ്ങിയപ്പോൾ മുതല്‍ വിജയം നിശ്ചയിച്ചുറപ്പിച്ചാണ് ബ്രസീലും ക്രൊയേഷ്യയും നീങ്ങിയത്. നിശ്ചിത സമയത്തിനുളളില്‍ ആരും ഗോളടിച്ചില്ല. എക്സ്ട്രാ ടൈമിൽ ആദ്യം ഗോളടിച്ചത് നെയ്മര്‍. ലൂകാസ് പെക്വറ്റ നല്‍കിയ പാസ് നെയ്മര്‍ നെറ്റിലെത്തിച്ചു. പക്ഷേ ആ ആഹ്ളാദം അവസാന മിനിറ്റില്‍ അവസാനിപ്പിച്ച് ക്രൊയേഷ്യന്‍ താരം ബ്രൂണെോ പെറ്റ്കോവിച്ചിന്‍റെ ഗോൾ.
കളി ഷൂട്ടൗട്ടിലേക്ക് നീണ്ടു. മുഴുനീള മത്സരത്തില്‍ ബ്രസീല്‍ തൊടുത്ത അഞ്ചോളം ഷോട്ടുകൾ തട്ടിയകറ്റിയ ആത്മവിശ്വാസമുണ്ടായിരുന്നു ക്രൊയേഷ്യന്‍ ഗോളി ഡോമിമിക് ലിവാകോച്ചിന്. ബ്രസീലിനായി ആദ്യ കിക്കെടുത്ത റോഡ്രിഗോയുടെ ഷോട്ട് അയാൾ തടുത്തിട്ടു. ക്രൊയേഷ്യയ്ക്കായി നിക്കോളാ വ്ലാസിച്ച്, ലോവ്‌റോ മയർ, ലൂക്കാ മോഡ്രിച്ച്, മിസ്‌ലാവ് ഓർസിച്ച് എന്നിവർ ലക്ഷ്യം കണ്ടു. കാസമിറോ, പെഡ്രോ എന്നിവർ ലക്ഷ്യം കണ്ടെങ്കിലും മാർക്വീഞ്ഞോയുടെ ഷോട്ടും ബ്രസീലിയന്‍ പ്രതീക്ഷകളും പോസ്റ്റില്‍ തട്ടി ത്തെറിക്കുകയായിരുന്നു.
കാനറികൾ ഗാലറികൾ കരഞ്ഞുതുടങ്ങുമ്പോൾ ക്രൈയേഷ്യ തുടര്‍ച്ചയായ രണ്ടാം സൈമിയിലേക്ക് നൃത്തച്ചുവടുകൾ വയ്ക്കുകയായിരുന്നു. ഇതിനിടെ 77 ഗോൾ നേട്ടവുമായി പെലയുടെ റെക്കോര്‍ഡിനൊപ്പം എത്തിയ നെയ്മര്‍ക്കും സന്തോഷിക്കാനായില്ല. ഒടുവില്‍ തോല്‍വിയുടെ ഭാരം ഏറ്റെടുത്ത് പരിശീലകന്‍ ട്വീറ്റെയുടെ രാജികൂടിയെത്തുമ്പോൾ ഖത്തര്‍ ലോകകപ്പിലെ ബ്രസീല്‍ ചരിതം അവസാനിക്കുകയാണ്.