ജയ് ഷാ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) സെക്രട്ടറി സ്ഥാനം ഒഴിയുമെന്ന് റിപ്പോർട്ട്. രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ (ഐസിസി) ചെയര്മാൻ സ്ഥാനത്തേയ്ക്ക് മത്സരിക്കുന്നതിനാണ് ജയ് ഷാ സെക്രട്ടറി സ്ഥാനം ഒഴിയുന്നതെന്നാണ് വിവരം.
ഐസിസിയുടെ വാര്‍ഷികസമ്മേളനം ഈ മാസം കൊളംബോയില്‍ ചേരും. തിരഞ്ഞെടുപ്പ് സംബന്ധിച്ച് പൂർണരൂപം സമ്മേളനത്തിലായിരിക്കും ആവിഷ്കരിക്കുക. നവംബറിൽ ചെയർമാൻ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് നടന്നേക്കും. ഐസിസി ചെയർമാനായി ജയ്ഷാ തിരഞ്ഞെടുക്കപ്പെട്ടാൽ ഏറ്റവും പ്രായം കുറഞ്ഞ അധ്യക്ഷനായി അദ്ദേഹം മാറും.
ന്യൂസീലൻഡുകാരനായ ഗ്രെഗ് ബാർക്ലെയാണ് നിലവിൽ ഐസിസി ചെയർമാൻ. ജയ് ഷാ ഉൾപ്പെടെയുള്ളവരുടെ പിന്തുണയോടെയാണ് ബാർക്ലേ ചെയർമാൻ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. അദ്ദേഹത്തിന് ഒരു ടേമിലേക്ക് കൂടി തുടരാൻ അർഹതയുണ്ടെങ്കിലും ജയ് ഷാ മത്സരിക്കാൻ തീരുമാനിച്ചാൽ പിൻമാറാനാണ് സാധ്യതയെന്നാണ് റിപ്പോർട്ട്.