കഴിഞ്ഞ ഐപിഎൽ സീസണിൽ പരീക്ഷിച്ചു വിജയിച്ച ഇംപാക്ട് പ്ലെയർ നിയമം ആഭ്യന്തര ക്രിക്കറ്റിലും നടപ്പിലാക്കാനൊരുങ്ങി ബിസിസിഐ. ഒക്ടോബർ 16ന് ആരംഭിക്കുന്ന സയ്യിദ് മുഷ്താഖ് അലി ട്വന്റി20 ടൂർണമെന്റിൽ ഇംപാക്ട് പ്ലെയർ നിയമം നടപ്പാക്കുമെന്നാണ് ബിസിസിഐ അപെക്സ് കൗൺസിൽ തീരുമാനിച്ചത്.
പ്ലേയിങ് ഇലവനൊപ്പം 4 പകരക്കാരെ പ്രഖ്യാപിച്ച ശേഷം ഇവരിൽ ഒരാളെ കളിക്കിടെ സബ്സ്റ്റിറ്റ്യൂട്ട് താരമായി ഇറക്കാമെന്ന നിയമമാണ് നടപ്പിലാക്കാൻ പോകുന്നത്. ടീമുകൾ ടോസിന് മുൻപ് ഒരു ഇംപാക്ട് പ്ലെയറെ പ്രഖ്യാപിക്കണമെന്നും ആ കളിക്കാരനെ 14-ാം ഓവറിന് മുൻപ് സബ്സ്റ്റിറ്റ്യൂട്ട് താരമായി ഇറക്കാമെന്നുമായിരുന്നു മുൻപത്തെ ഇംപാക്ട് പ്ലെയർ നിയമം. ഇതു പരിഷ്ക്കരിച്ചാണ് ഐപിഎല്ലിൽ പുതിയ ഇംപാക്ട് പ്ലെയർ നിയമം നടപ്പാക്കിയത്.