ടി20 ലോകകപ്പ് കിരീടം ചൂടിയ ഇന്ത്യൻ ടീമിന് പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. 125 കോടി രൂപയാണ് ടീമിന് സമ്മാനമായി നൽകുക. ബിസിസിഐ സെക്രട്ടറി ജയ് ഷായാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
ലോകകപ്പ് കിരീടനേട്ടത്തിൽ പങ്കാളികളായ താരങ്ങളെയും പരിശീലകരെയും സപ്പോട്ടിങ് സ്റ്റാഫിനെയും ഉൾപ്പെടെ ജയ് ഷാ അഭിനന്ദിച്ചു. സാമൂഹ്യമാധ്യമമായ എക്സ് പ്ലാറ്റ്ഫോമിലൂടെ ടീമിന് അഭിനന്ദനമറിയിച്ച ശേഷമാണ് അദ്ദേഹം താരങ്ങൾക്ക് പാരിതോഷികം പ്രഖ്യാപിച്ചത്.
ഐസിസി ടി20 ലോകകപ്പിൻ്റെ ചരിത്രത്തിൽ അപരാജിതരായി കിരീടം നേടുന്ന ആദ്യ ടീമായി ഇന്ത്യ മാറിയെന്നും വിമർശകരെ മികച്ച പ്രകടനത്തിലൂടെ നിശബ്ദരാക്കിയെന്നും ജയ് ഷാ കുറിച്ചു. രോഹിത് ശർമയുടെ നാകയത്വത്തെയും അദ്ദേഹം പ്രത്യേകം പ്രശംസിച്ചു.