ഗുസ്തി താരങ്ങൾക്ക് നേരെ കേന്ദ്ര സർക്കാർ തുടരുന്ന അനീതിയിൽ പ്രതിഷേധിച്ച് പദ്മശ്രീ പുരസ്‌കാരം പ്രധാനമന്ത്രിക്ക് തിരിച്ചു നൽകുമെന്ന് പ്രഖ്യാപിച്ച് ഗുസ്‌തി താരം ബജ്റംഗ് പൂനിയ. കേന്ദ്രത്തെ രൂക്ഷമായി വിമർശിച്ച താരം ഇത് സംബന്ധിച്ച് പ്രധാനമന്ത്രിക്ക് കത്തയക്കുകയും ചെയ്തു.
ഗുസ്തി ഫെഡറേഷൻ തലപ്പത്ത് ആരോപണ വിധേയനായ ബ്രിജ് ഭൂഷൺ സിംഗിന്റെ പാനൽ വിജയച്ചതിന് പിന്നാലെ സാക്ഷി മാലിക്ക് ഇന്നലെ ഗുസ്തിയിൽ നിന്ന് വിരമിക്കുകയാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ബജ്റംഗ് പൂനിയയും പ്രതിഷേധവുമായി രംഗത്തെത്തിയത്.
2019-ലാണ് ബജ്റംഗ് പൂനിയക്ക് പദ്മശ്രീ നൽകി രാജ്യം ആദരിച്ചത്. തങ്ങൾക്ക് നേരെ കേന്ദ്ര സർക്കാർ തുടരുന്ന അനീതിയിൽ പ്രതിഷേധിച്ചാണ് നടപടിയെന്ന് പൂനിയ സോഷ്യൽ മീഡിയയിലൂടെ പ്രതികരിക്കുകയും ചെയ്തിരുന്നു.