പോരാട്ട വീര്യം നിറഞ്ഞുനിന്ന ഓസ്ട്രേലിയൻ ഓപ്പൺ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ലക്ഷ്യത്തിലെത്താൻ സാധിക്കാതെ ഇന്ത്യയുടെ എച്ച്.എസ് പ്രണോയ്. മലയാളി താരം എച്ച്.എസ് പ്രണോയിയെ പരാജയപ്പെടുത്തി ചൈനയുടെ വെങ് ഹോങ് യാങ് ആണ് കിരീടം സ്വന്തമാക്കിയത്. സ്കോർ നില 21-9, 21-23, 22-20 എന്നിങ്ങനെയാണ്.
ആദ്യ ഗെയിം കൈവിട്ട പ്രണോയ് രണ്ടാം ഗെയിമിൽ ശക്തമായി തിരിച്ചുവരികയായിരുന്നു. എന്നാൽ മൂന്നാം ഗെയിം സ്വന്തമാക്കി വെങ് കിരീടം ചൂടുകയായിരുന്നു. മലേഷ്യന്‍ ഓപ്പണിൽ വെങ് ഹോങ് യാങിനെ പരാജയപ്പെടുത്തിയാണ് പ്രണോയ് കിരീടം നേടിയത്. സീസണിലെ രണ്ടാം കിരീടം ലക്ഷ്യമിട്ടായിരുന്നു പ്രണോയ് വെങ് ഹോങ് യാങിനെതിരെ മത്സരിക്കാനിറങ്ങിയത്. ഇരുവരും ഇഞ്ചോടിഞ്ച് ഏറ്റുമുട്ടുകയായിരുന്നു.
സെമിയിൽ ഇന്ത്യയുടെ പ്രിയാന്‍ഷു രജാവത്തിനെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് പരാജയപ്പെടുത്തിയ പ്രണോയ് ആദ്യമായാണ് ആസ്ട്രേലിയന്‍ ഓപ്പണ്‍ ബാഡ്മിന്റൺ ഫൈനലിൽ എത്തുന്നത്. പരാജയത്തോടടുത്തപ്പോഴും അതിഗംഭീര പ്രകടനമായിരുന്നു പ്രണോയ് കാഴ്ചവെച്ചത്. അന്താരാഷ്ട്ര മത്സരങ്ങളില്‍ പ്രണോയ് അവസാനമായി ഒന്നിലധികം ഫൈനലിൽ എത്തിയത് ഇതിനുമുമ്പ് 2014-ലായിരുന്നു.