ഏഷ്യൻ ഗെയിംസിൽ ബാഡ്മിന്റൺ ഡബിൾസിൽ സ്വർണം സ്വന്തമാക്കി ഇന്ത്യ. ബാഡ്മിന്റൺ താരങ്ങളായ സാത്വിക് സായ്രാജ് രങ്കിറെഡ്ഡി – ചിരാഗ് ഷെട്ടി സഖ്യമാണ് ഇന്ത്യയ്ക്ക് വേണ്ടി സ്വർണം നേടിയത്. ഏഷ്യൻ ഗെയിംസിന്റെ ചരിത്രത്തിൽ ബാഡ്മിന്റൺ പുരുഷ ഡബിൾസിൽ ഇന്ത്യയുടെ ആദ്യ സ്വർണമാണിത്. ഇതോടെ ഇത്തവണത്തെ ഏഷ്യൻ ഗെയിംസിലെ ഇന്ത്യയുടെ സ്വർണ നേട്ടം 26 ആയി ഉയർന്നു.
ഫൈനലിൽ ദക്ഷിണ കൊറിയൻ സഖ്യത്തെ നേരിട്ടുള്ള ഗെയിമുകൾക്ക് മറികടന്നാണ് സാത്വിക് – ചിരാഗ് സഖ്യത്തിന്റെ ചരിത്ര നേട്ടം. 21-18, 21-16 എന്നിങ്ങനെയായിരുന്നു പോയിന്റ് നില. ഇതോടെ ഇന്ത്യയുടെ മെഡൽ വേട്ട 101 ആയി. 26 സ്വർണവും 35 വെള്ളിയും 40 വെങ്കലവുമാണ് ഇന്ത്യയുടെ അക്കൗണ്ടിലുള്ളത്.