ശ്രീലങ്ക – അഫ്ഗാനിസ്ഥാന്‍ മത്സരത്തോടെ ഏഷ്യാകപ്പ് മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. വൈകിട്ട് ആറ് മണിയ്ക്ക് ദുബായ് ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ആദ്യമത്സരം. ക്രിക്കറ്റ് ആവശേങ്ങളിലേക്ക് ആരാധകര്‍ കടക്കുമ്പോൾ ശക്തമായ സുരക്ഷ ഒരുക്കിയിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. ഷാര്‍ജയിലും ദുബായിലുമായാണ് മത്സരങ്ങൾ സംഘടിപ്പിച്ചിട്ടുളളത്
മത്സരത്തിന്‍റെ 3 മണിക്കൂർ മുന്‍പ് സ്റ്റേഡിയത്തിന്‍റെ ഗേറ്റ് തുറക്കും. ടിക്കറ്റ് ഗേറ്റില്‍ കാണിച്ച് പ്രവേശനം നേടാം. നാല് വയസും അതിന് മുകളിലുളളവർക്കും ടിക്കറ്റ് വേണമെന്നാണ് വ്യവസ്ഥ. ഇന്ത്യയും പാകിസ്ഥാനും തമ്മിലുളള ഏറ്റുമുട്ടലാണ് ഏഷ്യാകപ്പിനെ ക്രിക്കറ്റ് ലോകത്ത് ആകര്‍ഷിക്കുന്ന പ്രധാന ഘടകങ്ങളിലൊന്ന്. ഞായറാഴ്ചയാണ് ഇന്ത്യ- പാകിസ്ഥാന്‍ മത്സരം.
അതേസമയം കാണികൾക്ക് കർശന നിർദ്ദേശങ്ങളാണ് ദുബായ് പോലീസ് ഏര്‍പ്പെടുത്തിയിട്ടുളളത്. കരിഞ്ചന്തയിലെ ടിക്കറ്റും അനുവദനീയമല്ല.
സെല്‍ഫി സ്റ്റിക്ക്, പവർ ബാങ്ക്, ഗ്ലാസുകള്‍ എന്നിവ സ്റ്റേഡിയത്തിനുളളില്‍ അനുവദിക്കില്ല. മത്സരത്തിന്‍റെ ഫോട്ടോ പകര്‍ത്താനും വീഡിയോ ചിത്രീകരിക്കാനും അനുമതിയില്ല. കൊടി, ബാനർ, ലഹരി വസ്തുക്കള്‍, പടക്കം, ലേസറുകള്‍, പുറത്തുനിന്നുളള ഭക്ഷണം, പാനീയങ്ങൾ , ഇ സ്കൂട്ടർ, മൂർച്ചയേറിയ സാധനങ്ങള്‍ എന്നിവയും അനുവദിക്കില്ല. വളർത്തുമൃഗങ്ങളെ കൊണ്ടുവരുന്നവരേയും തടയും. സ്റ്റേഡിയത്തിന് അകത്തും പുറത്തും ശക്തമായ നിരീക്ഷണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ടൂര്‍ണമെന്‍റില്‍ ഫൈനല്‍ ഉൾപ്പടെ 13 മത്സരങ്ങളാണുളളത്. ഇതില്‍ 10 മത്സരങ്ങളും ദുബായിലാണ് സംഘടിപ്പിച്ചിട്ടുളളത്. പ്രമുഖ മത്സരങ്ങളുടെ ടിക്കറ്റുകൾ ഇതിനകം വിറ്റുതീര്‍ന്നിട്ടുണ്ട്. രണ്ട് ഗ്രൂപ്പുകളിലായി ആറ് ടീമുകളാണ് രംഗത്തുളളത്. ഇന്ത്യ, പാകിസ്ഥാന്‍, ഹോങ്കോഗ് ടീമുകൾ എ ഗ്രൂപ്പിലും, ശ്രീലങ്ക, ബംഗ്ളാദേശ്, അഫ്ഗാനിസ്ഥാന്‍ ടീമുകൾ ബി ഗ്രൂപ്പിലും ഏറ്റുമുട്ടും. സെപ്റ്റംബര്‍ 11നാണ് ഫൈനല്‍.