അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് വിരമിക്കാനൊരുങ്ങി എയ്ഞ്ജല്‍ ഡി മരിയ

Date:

Share post:

അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് വിരമിക്കാനൊരുങ്ങി അർജൻ്റീനയുടെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായ എയ്ഞ്ജൽ ഡി മരിയ. 2024 കോപ്പ അമേരിക്ക ചാമ്പ്യൻഷിപ്പിന് ശേഷം അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് വിരമിക്കുമെന്നാണ് താരം ഇൻസ്റ്റ​ഗ്രാമിലൂടെ വ്യക്തമാക്കിയത്.

കഴിഞ്ഞ 15 വർഷമായി അർജന്റീനയ്ക്ക് വേണ്ടി കളിക്കുന്ന താരമാണ് 35 കാരനായ എയ്ഞ്ജല്‍ ഡി മരിയ. 2008-ൽ ദേശീയ ടീമിനായി അരങ്ങേറ്റം കുറിച്ച താരം അർജന്റീനയ്ക്ക് വേണ്ടി ഇതുവരെ 136 മത്സരങ്ങളിൽ കളത്തിലിറങ്ങിയിട്ടുണ്ട്. നാല് ലോകകപ്പുകളിലും ആറ് കോപ്പ അമേരിക്ക ടൂർണമെൻ്റുകളിലും താരം പങ്കെടുത്തിരുന്നു.

നിലവിൽ ക്ലബ്ബ് തലത്തിൽ ബെൻഫിക്കയ്ക്ക് വേണ്ടിയാണ് എയ്ഞ്ജല്‍ ഡി മരിയ കളിക്കുന്നത്. റയൽ മഡ്രിഡ്, പി.എസ്.ജി, യുവന്റസ്, മാഞ്ചെസ്റ്റർ യുണൈറ്റഡ് തുടങ്ങിയ ക്ലബ്ബുകൾക്കുവേണ്ടിയും താരം കളത്തിലിറങ്ങിയിട്ടുണ്ട്. 2024 ജൂൺ 20 മുതൽ ജൂലായ് 14 വരെയാണ് അമേരിക്കയിലാണ് കോപ്പ അമേരിക്ക ചാമ്പ്യൻഷിപ്പ് നടക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

സന്തോഷ സുദിനം; സഞ്ജുവിന്റെ പിറന്നാള്‍ ആഘോഷമാക്കി ഇന്ത്യന്‍ ടീം

സഞ്ജു സാംസൻ്റെ ജന്മദിനം ആഘോഷമാക്കി ഇന്ത്യൻ ക്രിക്കറ്റ് ടീം. ദക്ഷിണാഫ്രിക്കയിൽ ടി20 പരമ്പരയിലെ രണ്ടാം ടി20ക്ക് വേദിയായ സെൻ്റ് ജോർജ്‌സ് പാർക്കിൽ നിന്ന് സെഞ്ചൂറിയനിലേക്ക്...

ബോളിവുഡിലെ എക്കാലത്തെയും ഹിറ്റ്; 21 വര്‍ഷങ്ങള്‍ക്കുശേഷം റീ-റിലീസിനൊരുങ്ങി ‘കല്‍ ഹോ നാ ഹോ’

ബോളിലുഡിലെ എക്കാലത്തെയും മികച്ച പ്രണയ ചിത്രമായ 'കല്‍ ഹോ നാ ഹോ' വീണ്ടുമെത്തുന്നു. 21 വര്‍ഷങ്ങള്‍ക്കുശേഷം റീ-റിലീസിനൊരുങ്ങിയിരിക്കുകയാണ് ചിത്രം. നവംബർ 15-ന് ചിത്രം റീ-റിലീസ്...

ദുബായിൽ ആദ്യത്തെ എയർ ടാക്‌സി സ്റ്റേഷൻ്റെ നിർമ്മാണം ആരംഭിച്ചു

ദുബായിൽ ആദ്യത്തെ എയർ ടാക്സി സ്റ്റേഷൻ്റെ നിർമ്മാണം ആരംഭിച്ചു. ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ...

ഏകദിന ക്രിക്കറ്റില്‍ എട്ട് സെഞ്ചുറികള്‍ തികയ്ക്കുന്ന പ്രായം കുറഞ്ഞ രണ്ടാമത്തെ താരം; റെക്കോർഡ് സ്വന്തമാക്കി അഫ്ഗാൻ യുവതാരം

ഏകദിന ക്രിക്കറ്റില്‍ റെക്കോർഡ് സൃഷ്ടിച്ച് അഫ്ഗാനിസ്ഥാൻ്റെ യുവതാരം റഹ്‌മാനുള്ള ഗുർബാസ്. ഏകദിന ക്രിക്കറ്റില്‍ എട്ട് സെഞ്ചുറികള്‍ തികയ്ക്കുന്ന പ്രായം കുറഞ്ഞ രണ്ടാമത്തെ താരമായി മാറിയിരിക്കുകയാണ്...