അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് പടിയിറങ്ങാൻ ഒരുങ്ങുകയാണ് അർജൻ്റെൻ താരം എയ്ഞ്ചൽ ഡി മരിയ. വെറുമൊരു പടിയിറങ്ങലിനല്ല താരം തയ്യാറെടുക്കുന്നത്. അഭിമാനത്തോടെയും ദീർഘകാലത്തെ സ്വപ്നം സഫലമായതിന്റെയും സന്തോഷത്തിലാണ് അർജന്റീനയുടെ മാലാഖ വിരമിക്കുന്നത്.
ഇതിനിടെ വിരമിക്കലിനെക്കുറിച്ച് വികാരനിർഭരനായി പ്രതികരിച്ചിരിക്കുകയാണ് ഡി മരിയ. കോപ്പ അമേരിക്ക കപ്പ് ഉയർത്തിയ ശേഷം വിരമിക്കുന്നത് താൻ സ്വപ്നം കണ്ടിരുന്നുവെന്നാണ് ഡി മരിയ ഇപ്പോൾ വ്യക്തമാക്കിയത്. ‘ഇത് ഞാൻ സ്വപ്നം കണ്ടിരുന്നു. അതുകൊണ്ടാണ് ഇത് അവസാന കോപ്പ അമേരിക്കയാണെന്ന് പറഞ്ഞിരുന്നത്. അത് ഇവിടെ അവസാനിച്ചു’ എന്നാണ് മരിയ പറഞ്ഞത്.
കോപ്പ കഴിയുന്നതോടെ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കുമെന്ന് ഡി മരിയ നേരത്തേ ആരാധകരെ അറിയിച്ചിരുന്നു. കോപ്പ അമേരിക്ക ഫൈനലിൽ കൊളംബിയയെ തകർത്താണ് അർജൻ്റീന 16-ാം കിരീടം സ്വന്തമാക്കിയത്. ഈ വിജയം ഈ 11-ാo നമ്പറുകാരൻ്റെ പടിയിറങ്ങലിന് കൂടി സാക്ഷിയാകുകയാണ്.