‘ധോണി ദൈവമാണ്, ചെന്നൈയില്‍ ധോണിയുടെ പേരിൽ ക്ഷേത്രം നിർമ്മിക്കും’; അമ്പാട്ടി റായുഡു

Date:

Share post:

എം.എസ് ധോണിയുടെ പേരിൽ വരുംവർഷങ്ങളിൽ ചെന്നൈയിൽ ക്ഷേത്രം നിർമ്മിക്കുമെന്ന് മുൻ ദേശീയ ക്രിക്കറ്റ് താരം അമ്പാട്ടി റായുഡു. ധോണി ചെന്നൈയുടെ ദൈവമാണ്. ഇന്ത്യക്ക് രണ്ട് തവണ ലോകകപ്പും നിരവധി തവണ ചെന്നൈയെ ഐപിഎൽ ചാമ്പ്യന്മാരുമാക്കിയ താരമാണ് ധോണിയെന്നാണ് റായുഡു പറഞ്ഞത്.

‘എം.എസ് ധോണി ചെന്നൈയുടെ ദൈവമാണ്. എനിക്കുറപ്പാണ്, വരുംവർഷങ്ങളിൽ ചെന്നൈയിൽ എം.എസ് ധോണിയുടെ പേരിൽ ക്ഷേത്രങ്ങൾ പണിയും. ഇന്ത്യക്ക് രണ്ട് ലോകകപ്പുകളും ചെന്നൈക്ക് നിരവധി ഐ.പി.എൽ കിരീടങ്ങളും കൊണ്ടുവന്നു. ധോണി ഒരു ഇതിഹാസവും ആൾക്കൂട്ടത്തിൽ എല്ലാവരും ആഘോഷിക്കുന്ന ആളുമാണ്. ചെന്നൈയിൽ ഇത് ധോണിയുടെ അവസാന മത്സരമാണെന്ന് അവർ കരുതുന്നുണ്ടാവാം’ എന്നാണ് അമ്പാട്ടി റായുഡു തുറന്നുപറഞ്ഞത്.

ഐപിഎല്ലിന്റെ പുതിയ സീസണിൽ അതി​ഗംഭീര പ്രകടനമാണ് ചെന്നൈ കാഴ്ചവെയ്ക്കുന്നത്. മാത്രമല്ല, കഴിഞ്ഞദിവസം രാജസ്ഥാൻ റോയൽസിനെതിരെ ജയിച്ച് പ്ലേഓഫ് ലിസ്റ്റിൽ സജീവമായിരിക്കുകയാണ് ചെന്നൈ സൂപ്പർ കിങ്സ്.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ഹിറ്റായി ‘പെരിയോനേ…’; ഹോളിവുഡ് മ്യൂസിക് ഇൻ മീഡിയാ പുരസ്കാരം നേടി എ.ആർ റഹ്മാൻ

മലയാള സിനിമാ പ്രേക്ഷകരെ ഏറെ ആവേശത്തിലാഴ്ത്തിയ ചിത്രമാണ് ബ്ലെസി സംവിധാനം ചെയ്‌ത ആടുജീവിതം. ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രമൊരുക്കിയിരിക്കുന്നത്. ഇപ്പോൾ 2024-ലെ...

‘സ്വതസിദ്ധമായ ശൈലി കൊണ്ടുവന്ന പ്രതിഭ’; മേഘനാഥന്റെ വിയോ​ഗത്തില്‍ വേദനയോടെ മമ്മൂട്ടിയും മോഹന്‍ലാലും

നടൻ മേഘനാഥൻ്റെ വിയോ​ഗത്തിൽ അനുശോനം രേഖപ്പെടുത്തി താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും. അഭിനയത്തിൽ സ്വതസിദ്ധമായ ശൈലി കൊണ്ടുവന്ന പ്രതിഭയുള്ള നടനായിരുന്നു മേഘനാഥനെന്ന് മോഹൻലാൽ കുറിച്ചപ്പോൾ മേഘനാഥന്റെ...

അക്ഷരപ്രേമികളുടെ സം​ഗമം; 47-ാമത് കുവൈത്ത് ഇന്റർനാഷണൽ പുസ്തകമേളക്ക് തുടക്കം

47-ാമത് കുവൈത്ത് ഇൻ്റർനാഷണൽ പുസ്‌തകമേളക്ക് തുടക്കമായി. മിഷ്റിഫ് അന്താരാഷ്ട്ര ഫെയർ ഗ്രൗണ്ടിൽ സാംസ്‌കാരിക - യുവജനകാര്യ മന്ത്രി അബ്‌ദുൽ റഹ്‌മാൻ അൽ മുതൈരിയാണ് പ്രദർശനം...

‘അമരൻ സിനിമയിൽ തന്റെ നമ്പർ ഉപയോ​ഗിച്ചു, ഉറക്കവും സമാധാനവും പോയി’; 1.1 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് വിദ്യാർത്ഥി

തൻ്റെ ഫോൺ നമ്പർ സിനിമയിൽ ഉപയോഗിച്ചുവെന്ന് ചൂണ്ടിക്കാട്ടി 'അമരൻ' സിനിമയുടെ നിർമ്മാതാക്കൾക്കെതിരെ വക്കീൽ നോട്ടീസയച്ച് ചെന്നൈയിലെ വിദ്യാർത്ഥി. ചിത്രത്തിൽ സായി പല്ലവി അവതരിപ്പിച്ച കഥാപാത്രമായ...