അർജന്റീന ഫുട്ബോൾ ഇതിഹാസം ലയണൽ മെസിയെ ടീമിലെത്തികാൻ സൗദി അറേബ്യൻ ക്ലബ് അൽ ഹിലാൽ ശ്രമിക്കുന്നതായി റിപ്പോർട്ട്. ഒരു വർഷം 500 മില്ല്യണിലധികം ഡോളർ ശമ്പളം വാഗ്ധാനം ചെയ്ത് രണ്ട് വർഷത്തേക്ക് ഒരു ബില്ല്യൺ ഡോളറാണ് മെസിക്കായി ക്ലബ് മുന്നോട്ട് വച്ചിരിക്കുന്നത്. കരാർ നടന്നാൽ ഫുട്ബോൾ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ താരക്കൈമാറ്റമായി ഇത് മാറുമെന്നാണ് റിപ്പോർട്ട്. എന്നാൽ നിലവിൽ ഫ്രഞ്ച് ക്ലബായ പിഎസ്ജിക്കായി കളിക്കുന്ന മെസി ഈ സീസണോടെ കബ് വിടുമെന്നാണ് സൂചന.
1.2 ബില്ല്യൺ ഡോളറിൻ്റെ ഓഫറാണ് അൽ ഹിലാൽ മുന്നോട്ടുവച്ചിരിക്കുന്നത്. അതേസമയം നേരത്തെയും മെസിയെ ടീമിലെത്തിക്കാൻ അൽ ഹിലാൽ ശ്രമിച്ചിരുന്നെങ്കിലും താരം ഓഫർ നിരസിക്കുകയായിരുന്നു. ഇതോടെയാണ് ക്ലബ് തുക വർധിപ്പിച്ച് വീണ്ടും എത്തിയത്. കൂടാതെ അൽ ഹിലാലിൻ്റെ ചിരവൈരികളായ അൽ നസർ ക്ലബിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ കളിക്കുന്നുണ്ട്. ഇതും മെസിയെ ടീമിലെത്തിക്കാൻ അൽ ഹിലാലിനു പ്രചോദനമായെന്നാണ് റിപ്പോർട്ടുകൾ.