17 വർഷങ്ങൾ യുവരാജ് സിങ്ങിന്റെ പേരിലുണ്ടായിരുന്ന റെക്കോർഡ് തകർന്നു. രാജ്യാന്തര ട്വന്റി20യിൽ ഒറ്റ ഓവറിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമെന്ന റെക്കോർഡാണ് ഇപ്പോൾ മറ്റൊരു താരം സ്വന്തമാക്കിയത്. ഒരു ഓവറിൽ 36 റൺസെടുത്ത് യുവരാജ് സ്വന്തമാക്കിയ റെക്കോർഡ്, 39 റൺസടിച്ച് സമാവോ താരം ദാരിയൂസ് വിസ്സറാണ് തകർത്തത്.
ട്വന്റി20 ലോകകപ്പ് സബ് റീജിയനൽ ഈസ്റ്റ് ഏഷ്യ-പസിഫിക് യോഗ്യതാ എ ഗ്രൂപ്പ് മാച്ചിലാണ് ദാരിയൂസ് വിസ്സർ റെക്കോർഡ് പ്രകടനം കാഴ്ചവെച്ചത്. മത്സരത്തിൽ പസഫിക് ദ്വീപ് രാജ്യമായ വനൗതുവിൻ്റെ നളിൻ നിപികോയ്ക്കെതിരെയാണ് താരം ഒരു ഓവറിൽ 39 റൺസ് അടിച്ചത്.
2007ലാണ് ഇംഗ്ലണ്ടിന്റെ സ്റ്റുവർട്ട് ബ്രോഡിനെതിരെ യുവരാജ് സിങ്ങ് 36 റൺസ് അടിച്ചെടുത്തത്.