കോമൺവെൽത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് ആദ്യ സ്വർണനേട്ടം. വനിതകളുടെ 49 കിലോ ഭാരദ്വേഹനത്തില്‍ മീരാബായ് ചനുവാണ് റെക്കോർഡോടെ സ്വര്‍ണം നേടിയത്. ഗെയിംസിൽ ഇന്ത്യയുടെ മൂന്നാം മെഡൽ നേട്ടമാണിത്. സ്നാച്ചില്‍ 84 കിലോ ഉയര്‍ത്തിയാണ് മത്സരം തുടങ്ങിയത്. മീരാബായ് രണ്ടാം ശ്രമത്തില്‍ 88 കിലോ ഗ്രാം ഉയര്‍ത്തി ഗെയിംസ് റെക്കോര്‍ഡിടുകയും ചെയ്തു.
ക്ലീന്‍ ആന്‍ഡ് ജര്‍ക്കിലെ ആദ്യ ശ്രമത്തില്‍ 109 കിലോ ഉയര്‍ത്തിയപ്പോള്‍ തന്നെ ആകെ 197 കിലോയുമായി രണ്ട് ശ്രമങ്ങള്‍ ബാക്കിയിരിക്കെ ചനുവിന് സ്വര്‍ണം ഉറപ്പായിരുന്നു.
അസാമാന്യ പ്രകടനത്തിലൂടെ ചനു ഒരിക്കൽ കൂടി രാജ്യത്തിന്റെ അഭിമാനമായെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിൽ കുറിച്ചു.
വനിതകളുടെ ഭാരദ്വേഹനത്തില്‍ ബിന്ദ്യറാണി ദേവിയും മെഡൽ നേടി. 55 കിലോഗ്രാം വിഭാഗത്തില്‍ ആണ് വെള്ളി മെഡല്‍ നേട്ടം. സ്നാചിലും ക്ലീന്‍ ആന്‍ഡ് ജര്കിലും ബിന്ദ്യറാണി 202 കിലോ ഭാരം ഉയര്‍ത്തിയാണ് വെള്ളി മെഡൽ നേടിയത്. ഇന്ത്യയ്ക്ക് ഇതുവരെ ലഭിച്ച മെഡലുകള്‍ എല്ലാം ഭാരദ്വഹനത്തിലാണെന്നതാണ് മറ്റൊരു പ്രത്യേകത.