ആമസോൺ കാട്ടിലെ കുട്ടികൾ പ്രചോദനം; അതിജീവന ശേഷി അതിപ്രധാനമെന്ന് വിദഗ്ദ്ധർ

Date:

Share post:

തെക്കൻ കൊളംബിയിയിൽ നിന്ന് യാത്ര തിരച്ച ചെറുവിമാനം തകർന്ന് ആമസോൺ കാട്ടിൽ അകപ്പെട്ട കുട്ടികളെ ജീവനോടെ കണ്ടെത്തിയിട്ട് ദിവസങ്ങൾ പിന്നിടിന്നു. എന്നാൽ നാൽപ്പത് ദിവസം 13 വയസ്സുളള മൂത്ത കുട്ടിയും ഒരു വയസ്സുളള ഇളയകുട്ടിയും ഉൾപ്പെടെ നാല് സഹോദരങ്ങൾ കൊടുംകാട്ടിൽ അതിജീവനം നടത്തിയത് ലോകത്തെ ആകെ പ്രചോദിപ്പിക്കുന്നതാണ്. എന്നാൽ സുരക്ഷിതമെന്ന് കരുതുന്ന ഇടങ്ങളിൽപോലും കുട്ടികളെ അതിജീവനത്തിന് പ്രാപ്തമാക്കണമെന്ന് ആമസോൺ കാട്ടിലെ കഥകൾ ചൂണ്ടിക്കാട്ടി വിദഗ്ദ്ധർ പറയുന്നു.

ദുബായ് സുരക്ഷിതമായ സ്ഥലമായതിനാൽ കുട്ടികൾക്ക് ഈ കഴിവുകൾ ആവശ്യമില്ലെന്നാണ് മിക്ക രക്ഷിതാക്കളും ചിന്തിക്കുന്നത്. എന്നാൽ ഈ കഴിവുകൾ എപ്പോൾ ഉപയോഗപ്രദമാകുമെന്ന് ആർക്കും പ്രവചിക്കാൻ കഴിയില്ലെന്ന് ദുബായിലെ പൈറേറ്റ് സർഫ് റെസ്‌ക്യൂ ക്ലബ്ബിൻ്റെ സ്ഥാപകനായ കാൻഡി ഫനൂച്ചി മാധ്യമങ്ങളോട് വ്യക്തമാക്കി.

അമ്മയും ബന്ധുവും പൈലറ്റും അപകടത്തിൽ മരിച്ചതിന് ശേഷം കുട്ടികൾ വനത്തിൽ അതിജീവിച്ചത് അത്ഭുതകരമാണ്. മൂത്ത കുട്ടികൾ ഒരുവയസ്സുകാരിയെ സുരക്ഷിതമാക്കിയതും ഭക്ഷണം തേടിയതും മറ്റും കഥകളിലെപ്പോലെ വിചിത്രമായി മാത്രമേ കാണാനാകൂ. എന്നാൽ കുട്ടികൾ പതിവായി കളിക്കുന്ന അതിജീവന ഗെയിമുകൾ ചെറു ടെൻ്റുകൾ ഉണ്ടാക്കുന്നതിനും മറ്റും ഇവരെ സഹായിച്ചെന്നാണ് വിലയിരുത്തൽ.


കുട്ടികളെ അതിജീവന കഴിവുകൾ പഠിപ്പിക്കാൻ നിരവധി കാരണങ്ങളുണ്ടെന്നും കാൻഡി പറഞ്ഞു. അടിയന്തര സാഹചര്യങ്ങൾ കൈകാര്യം ചെയ്യാനും പെട്ടെന്നുള്ള തീരുമാനങ്ങൾ എടുക്കാനും ശാന്തത പാലിക്കാനും സ്വതന്ത്രരായിരിക്കാനും പഠിപ്പിക്കുക പ്രധാനമാണ്. വനത്തിലായാലും മരുഭൂമിയിലായാലും വെള്ളത്തിലായാലും ഈ കഴിവുകൾ ഉപയോഗപ്രദമാകുമെന്നും വിദഗ്ദ്ധർ സൂചിപ്പിക്കുന്നു.

കുട്ടികളുടെ പ്രതിരോധശേഷി വളർത്തിയെടുക്കാൻ രക്ഷിതാക്കൾ ബോധപൂർവം ശ്രമിക്കണമെന്ന് മനഃശാസ്ത്രജ്ഞരും വ്യക്തമാക്കുന്നു. കുട്ടികളെ കൂടുതൽ ആത്മവിശ്വാസം ഉള്ളവരാക്കാനും അക്കാദമിക് രംഗത്ത് മികച്ച പ്രകടനം കാഴ്ചവയ്ക്കാനും അത് സഹായിക്കും.

ശാരീരികമോ വൈകാരികമോ ആയ വെല്ലുവിളികളെ നേരിടാൻ രക്ഷിതാക്കൾ അവരെ പിന്തുണയ്ക്കണം. കുട്ടികളിൽ പ്രതിരോധശേഷി വളർത്തുന്നതിനുള്ള ചില തന്ത്രങ്ങളും വിദഗ്ദ്ധർ പങ്കുവച്ചു.

അതിജീവനം അതിപ്രധാനം

1. വൈകാരിക സുരക്ഷിതത്വം നൽകുക . കുട്ടികൾക്ക് സുരക്ഷിതത്വവും വിലമതിക്കുന്നതും കേൾക്കുന്നതുമായ ഒരു പിന്തുണയും അന്തരീക്ഷവും ഒരുക്കുക. വിധിയെ ഭയപ്പെടാതെ അവരുടെ വികാരങ്ങൾ പ്രകടിപ്പിക്കാൻ മാതാപിതാക്കൾ കുട്ടികളെ പ്രോത്സാഹിപ്പിക്കുക.

2. എഴുത്ത്, വ്യായാമം അല്ലെങ്കിൽ കല പോലുള്ള സർഗ്ഗാത്മക ജോലികളിൽ ഏർപ്പെടുക. സമ്മർദ്ദം നിയന്ത്രിക്കാനും വൈകാരിക ബുദ്ധി വികസിപ്പിക്കാനും ഇത് കുട്ടികളെ പ്രാപ്തരാക്കുന്നു.

3. പ്രായത്തിനനുയോജ്യമായ വെല്ലുവിളികൾ അവതരിപ്പിച്ചുകൊണ്ട് പ്രശ്‌നപരിഹാര കഴിവുകൾ പഠിപ്പിക്കുക. വിമർശനാത്മകമായി ചിന്തിക്കാനും സ്വന്തം പരിഹാരങ്ങൾ കണ്ടെത്താനും കുട്ടികളെ പ്രോത്സാഹിപ്പിക്കുക.

4. കുട്ടികളുടെ ശാരീരിക ക്ഷമത വളർത്തുക. കളികളിൽ ഏർപ്പെടുന്നതും മറ്റും പങ്കാളിത്തം ശക്തി, സഹിഷ്ണുത, ഏകോപനം,സ്ഥിരോത്സാഹം, അച്ചടക്കം എന്നിവ വളർത്തിയെടുക്കുന്നതിന് സഹായിക്കുന്നു.

5. പരാജയത്തെ ഭയപ്പെടാതിരിക്കുക. വെല്ലുവിളികളെ വളർച്ചയ്ക്കും പഠനത്തിനുമുള്ള അവസരങ്ങളായി കാണാൻ കുട്ടികളെ സഹായിക്കുക.

6. കുട്ടികളുടെ മുമ്പിൽ റോൾ മോഡൽ ആവുക. അപ്രതീക്ഷിതമായ വെല്ലുവിളികൾ നേരിടുമ്പോൾ പ്രതിരോധശേഷി പ്രകടിപ്പിക്കുക, പ്രതികൂല സാഹചര്യങ്ങളെ എങ്ങനെ അതിജീവിച്ചുവെന്നതിൻ്റെ കഥകൾ പങ്കിടുക.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

വേഷം തെരഞ്ഞെടുക്കുന്നത് പോലെ ആഭരണങ്ങളും; ഫഹദിൻ്റെ പരസ്യം ഹിറ്റ്

മലയാളികളുടെ പ്രിയ നടൻ ഫഹദ് ഫാസിൽ ബ്രാൻഡ് അംബാസിഡർ ആയ കവിത ഗോൾഡ് ആൻഡ് ഡയമണ്ട്സിൻ്റെ ഏറ്റവും പുതിയ പരസ്യം വൻഹിറ്റ്. സ്റ്റൈലിലും ആറ്റിട്യൂഡിലും...

പുതുവർഷത്തെ വരവേൽക്കാനൊരുങ്ങി ദുബായ്; 6 സ്ഥലങ്ങളിൽ കരിമരുന്ന് പ്രകടനം

2025-നെ വരവേൽക്കാനൊരുങ്ങിയിരിക്കുകയാണ് ദുബായ്. വിവിധ ആഘോഷ പരിപാടികളാണ് എമിറേറ്റിന്റെ വിവിധ ഭാ​ഗങ്ങളിലായി ഒരുക്കിയിരിക്കുന്നത്. പുതുവർഷത്തിൻ്റെ ആദ്യ മിനിറ്റുകളിൽ ദുബായിലെ ആറ് പ്രദേശങ്ങളിൽ കരിമരുന്ന് പ്രകടനം...

ബാഡ്മിന്റൺ താരം പി.വി സിന്ധു വിവാഹിതയായി; വരൻ വെങ്കടദത്ത സായ്

ബാഡ്മിന്റൺ താരം പി.വി സിന്ധു വിവാഹിതയായി. സോഫ്റ്റ്വെയർ കമ്പനിയായ പൊസിഡെക്‌സ് ടെക്നോളജീസിൻ്റെ എക്‌സിക്യൂട്ടീവ് ഡയറക്ടർ വെങ്കടദത്ത സായിയാണ് വരൻ. വിവാഹത്തിൽ രാജ്യത്തെ രാഷ്ട്രീയ, കായിക,...

സൗദിയിൽ ഉല്പാദിപ്പിക്കുന്ന ഒട്ടക പാലിന് ആഗോള വിപണിയിൽ വൻ ഡിമാന്റ്; ലിറ്ററിന് 20 ഡോളര്‍ വരെ

ആ​ഗോള വിപണി കയ്യടക്കുകയാണ് സൗദിയിൽ ഉല്പാദിപ്പിക്കുന്ന ഒട്ടക പാൽ. രാജ്യത്തെ ഒട്ടക പാലിനും അനുബന്ധ ഉല്പന്നങ്ങൾക്കും ആഗോള വിപണിയിൽ വൻ ഡിമാന്റാണുള്ളത്. അന്താരാഷ്ട്ര വിപണിയിൽ...