എളിമയുള്ള ജീവിതശൈലികൊണ്ട് ജനപ്രീതി നേടിയ ബിസിനസ് അതികായനാണ് രത്തൻ ടാറ്റ. കോടീശ്വരൻമാരുടെ പട്ടികയിൽ ഇടം പിടിക്കുന്നതിനേക്കാൾ ജീവകാര്യണ്യ പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകിയ വ്യക്തി. ബിസിനസ്സിലെ മിടുക്കും, ദീർഘവീക്ഷണവും സഹാനുഭൂതി നിറഞ്ഞ പ്രവർത്തനങ്ങളുമാണ് രത്തൻ ടാറ്റയെ ജനമനസ്സുകളിൽ ഇടം നേടിയ വ്യക്തിയാക്കിയത്.
രത്തൻ ടാറ്റയുടെ പാരമ്പര്യം നോക്കിപ്പോയാൽ ഒന്നുമില്ല. ടാറ്റ കുടുംബത്തിലെ ദത്തുപുത്രൻ്റെ മകനായി പിറന്ന രത്തൻ ടാറ്റ. ജെ.ആർ.ഡി. ടാറ്റയുടെ ദത്തുപുത്രൻ നവൽ ടാറ്റയുടെയും സൂനൂ ടാറ്റയുടെയും മകനായി 1937 ഡിസംബർ 28-നാണ് രത്തൻ ടാറ്റയുടെ ജനനം. രത്നം എന്നാണ് ആ പേരിന്റെ അർഥം.
ടാറ്റയെ ടാറ്റയാക്കിയ രത്തൻ ടാറ്റ.1991-ലാണ് ജെആർഡി. ടാറ്റയിൽനിന്ന് ടാറ്റ ഗ്രൂപ്പിന്റെ ചെയർമാൻസ്ഥാനം ഏറ്റെടുത്തത്. സാധാരണ മനുഷ്യർ ഒരു കാറു വാങ്ങുന്നത് എങ്ങനെയെന്ന് ആലോചിക്കുമ്പോൾ കാർ കമ്പനി സ്വന്തമാക്കുന്നത് എങ്ങനെയെന്ന് ചിന്തിക്കുന്ന മനുഷ്യൻ.
വിമാനകമ്പനി മുതൽ തെയിലകമ്പനി വരെ നൂറിലധികം കമ്പനികളുടെ തലപ്പത്തെത്തിയിട്ടും കോടീശ്വര പട്ടികയില്‍ പേരു ചേര്‍ക്കാത്ത മനുഷ്യ സ്‌നേഹി. ടാറ്റ ഗ്രൂപ്പിന്‍റെ ലാഭത്തിന്‍റെ 60 ശതമാനം സ്വത്തുക്കള്‍ ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, ജീവനക്കാരുടെ ക്ഷേമത്തിനും മാറ്റിവച്ച വ്യക്തത്വം. പാവപ്പെട്ടവർക്ക് ലോകോത്തര ചികിത്സ ഉറപ്പാക്കാൻ രാജ്യത്ത് 10 ക്യാൻസർ പരിചരണ ആശുപത്രികള്‍ സ്ഥാപിച്ച മനുഷ്യൻ.
അയാൾ മടങ്ങുകയാണ് ,ബിസിനസിപ്പുറം പുതിയ
ചരിത്രങ്ങൾ എഴുതി പാഠങ്ങൾ പകർന്ന് ജനഹൃദയം കീഴടക്കി.
തലമുറകൾക്ക് പ്രചോദനം നൽകുന്നതാണ് രത്തൻ ടാറ്റയുടെ ഉദ്ധരണികൾ. അവയിൽ പ്രചോദനാത്മകമായ
പത്ത് ഉദ്ധരണികൾ ഇതാ:
1.ശരിയായ തീരുമാനങ്ങൾ എടുക്കുന്നതിൽ ഞാൻ വിശ്വസിക്കുന്നില്ല, ഞാൻ തീരുമാനങ്ങൾ എടുക്കുകയും അത് ശരിയാക്കുകയും ചെയ്യുന്നു.
2.ഇരുമ്പിനെ നശിപ്പിക്കാൻ ആർക്കും കഴിയില്ല, പക്ഷേ അതിൻ്റെ തുരുമ്പിന് കഴിയും. അതുപോലെ, ആർക്കും ഒരു വ്യക്തിയെ നശിപ്പിക്കാൻ കഴിയില്ല, പക്ഷേ അവരുടെ സ്വന്തം ചിന്താഗതിക്ക് കഴിയും.
3.അധികാരവും സമ്പത്തും
എൻ്റെ രണ്ട് പ്രധാന ഓഹരികളല്ല.
4.ഏറ്റവും വലിയ റിസ്ക് ഒരു റിസ്കും എടുക്കുന്നില്ല എന്നതാണ്. പരാജയപ്പെടുമെന്ന് ഉറപ്പുനൽകുന്ന ഒരേയൊരു കാര്യം റിസ്ക് എടുക്കാതിരിക്കുക എന്നതാണ്.
5.തങ്ങളെക്കാൾ മിടുക്കരായ അസിസ്റ്റൻ്റുകളുമായും സഹകാരികളുമായും തങ്ങളെ ചുറ്റിപ്പിടിക്കാൻ താൽപ്പര്യമുള്ളവരാണ് മികച്ച നേതാക്കൾ.
6.മറ്റുള്ളവരുമായുള്ള നിങ്ങൾ ഇടപെടുമ്പോൾ
ദയ, സഹാനുഭൂതി, അനുകമ്പ എന്നിവയുടെ ശക്തിയെ ഒരിക്കലും കുറച്ചുകാണരുത്.
7.നേതൃത്വം എന്നത് ഉത്തരവാദിത്തം
ഏറ്റെടുക്കലാണ്, ഒഴികഴിവ് പറയുകയല്ല.
8.അവസരങ്ങൾ നിങ്ങളെ തേടി കാത്തിരിക്കരുത്, നിങ്ങളുടെ സ്വന്തം അവസരങ്ങൾ സൃഷ്ടിക്കുക.
9.വേഗം നടക്കണമെങ്കിൽ ഒറ്റയ്ക്ക് നടക്കണം.
പക്ഷെ ദൂരെ നടക്കണമെങ്കിൽ ഒരുമിച്ച് നടക്കണം.
10.ജോലി-ജീവിത സന്തുലിതാവസ്ഥയിൽ ഞാൻ വിശ്വസിക്കുന്നില്ല. ജോലി-ജീവിത സംയോജനത്തിൽ ഞാൻ വിശ്വസിക്കുന്നു. നിങ്ങളുടെ ജോലിയും ജീവിതവും അർത്ഥപൂർണ്ണവും സംതൃപ്തവുമാക്കുക, അവ പരസ്പരം പൂരകമാക്കും.