ആരാണ് ലോകത്തെ ഏറ്റവും വലിയ കോടീശ്വരൻ. അത് മാറ്റാരുമല്ല ടെസ്ല സ്ഥാപകൻ ഇലോൺ മസ്കാണ്. 2024 ഒക്ടോബറിൽ ബ്ലും ബെർഗ് ഏജൻസി പുറത്തുവിട്ട പട്ടികയിലാണ് മസ്ക് ഈ നേട്ടം നിലനിർത്തിയത്.
ഇലോൺ മസ്കിക് 256.2 ബില്യൺ ഡോളറിൻ്റെ ആസ്തിയുണ്ടെന്നാണ് കണക്ക്. ടെസ്ല കാറിന് ലോകത്തുണ്ടായ
ഡിമാൻ്റും ഷെയറുകളിലുണ്ടായ കുതിച്ചുകയറ്റവുമാണ് ഒന്നാം നമ്പർ നിലനിർത്താൻ ഇലോൺ മാസ്കിനെ സഹായിച്ചത്.
രണ്ടാം സ്ഥാനത്തുളള മാർക്ക് സക്കർബർഗിനേക്കാൾ ബഹുദൂരം മുന്നിലാണ് ഇലോൺ മസ്ക്. സക്കർബർഗിൻ്റെ ആസ്തി 206.2 ബില്യൺ ഡോളർ എന്നാണ് റിപ്പോർട്ടുകൾ. ആമസോൺ തലവൻ ജെഫ് ബേസോസിനെ മൂന്നാം സ്ഥാനത്തേക്ക് തള്ളിയാണ് മാർക്ക് സക്കർബർഗിൻ്റെ മുന്നേറ്റം.
മെറ്റയുടെ അടുത്തിടെയുണ്ടായ വളർച്ചയും എഐ എഐ സാങ്കേതിക വിദ്യയിലൂടെ മെറ്റ നടത്തിയ മുന്നേറ്റവുമാണ്
സക്കർബർഗിനെ തുണച്ചത്. ഇതോടെ മൈക്രോസോഫ്റ്റ് മുൻ സിഇഒമാരായ ബിൽ ഗേറ്റ്‌സിനെയും സ്റ്റീവ് ബാൽമറിനെയും പോലുളള സമ്പന്നരും മെറ്റക്കുമുന്നിൽ അടിപതറി.
1995ൽ സിപ്- 2 എന്ന സോഫ്റ്റ് വെയർ കമ്പനിയുടെ സഹോദരനൊപ്പം സഹസ്ഥാപകനായാണ് ഇലോൺ മസ്ക് കരിയർ ആരംഭിക്കുന്നത്. പിന്നീട് അതിവേഗമായിരുന്നു ഇലോൺ മസ്കിൻ്റെ വളർച്ച. 2012ൽ തന്നെ ഫോബ്സിൻ്റെ പട്ടികയിൽ ഇടംപിടിക്കാൻ ഇലോൺ മാസ്കിനായി.
ശാസ്ത്രത്തേയും സാങ്കേതിക വിദ്യകളേയും കൂടെക്കൂട്ടിയ കോടീശ്വരൻ തൻ്റെ പദ്ധതികളുമായി മുന്നോട്ടു പോവുകയായിരുന്നു. ഇതിനിടെ സോഷ്യൽ മീഡിയ പ്ളാറ്റ്ഫോമായ എക്സിൻ്റേയും സ്പേസ് എക്സിൻ്റേയും, ടെസ്ലുടേയും മേധാവിയായിമാറി.
ലഭിച്ച അവസരങ്ങളെ കൃത്യമായി വിനിയോഗിക്കാനായതാണ് ഇലോൺ മസ്കിൻ്റെ വിജയമെന്നാണ് വിദഗ്ദ്ധരുടെ വിലയിരുത്തൽ. മറ്റാരും ചിന്തിക്കാത്ത കാര്യങ്ങളിലേക്ക് മസ്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും വിജയിക്കുന്നതിനും ഉദാഹരണമാണ് സ്പേസ് എക്സിൻ്റേയും ഇലക്ട്രിക് കാറായ ടെസ്ലയുടേയും വിജയം.
ലോകത്തെ അമ്പരപ്പിക്കുന്ന വിധം വാക്കുകൾകൊണ്ട് അയാൾ പലതും വിളിച്ചുപറഞ്ഞിട്ടുണ്ട്. എങ്കിലും പണത്തിൻ്റെ കണക്കിനേക്കാൾ ബഹുദൂരം മുന്നിലാണ് അയാളുടെ പ്രവർത്തനങ്ങൾ. ഭ്രാന്തമായി ചിന്തിക്കും.. ലക്ഷ്യങ്ങളിലേക്ക് പ്രയത്നിക്കും.. തീഷ്ണമായി നടപ്പാക്കും.. അതാണ് ഇലോൺ മാസ്കിനെ വേറിട്ടതാക്കുന്നതും അയാളുടെ വിജയരഹസ്യവും.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/FJzrLdTF2LE4278EB7m9Lc