‘മനുഷ്യത്വത്തിനായുള്ള യോഗ’ എന്ന സന്ദേശമുയര്‍ത്തി എട്ടാമത് യോഗ ദിനം. അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിച്ച യോഗാദിനാചരണം ലോകത്തിന് നല്‍കിയത് പുതിയ സന്ദേശം. യോഗ ലോകത്തിന് സമ്മാനിച്ച ഇന്ത്യയോട് നന്ദി പറഞ്ഞുകൊണ്ടാണ് മിക്ക രാജ്യങ്ങളിലും യോഗ ദിനാചരണ പരിപാടികൾ നടന്നത്. ഇന്ത്യയിലും വിപുലമായി യോഗ ദിനാചരണങ്ങൾ സംഘടിപ്പിച്ചു.

യോഗയില്‍ നിന്നുളള സമാധാനം വ്യക്തികൾക്ക് മാത്രമല്ല, രാജ്യത്തിനും ലോകത്തിനും സമാധാനം പ്രദാനം ചെയ്യുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യോഗ ലോകത്തിന്‍റെ ദേശീയ ഉത്സവമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.യോഗ ജീവിത്തിന്‍റെ ഭാഗം എന്നതിനപ്പുറം ജീവിതരീതിയായി മാറുകയാണെന്നും കോവിഡ് പ്രതിരോധത്തില്‍ യോഗ പ്രധാന പങ്കുവഹിച്ചെന്നും മോദി സൂചിപ്പിച്ചു. മൈസൂരുവില്‍ സംഘിടിപ്പിച്ച യോഗാദിനാചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ലോകമെമ്പാടും 25 കോടിപ്പേര്‍ യോഗദിനാചരണത്തിന്‍റെ ഭാഗമായി. രാജ്യത്ത് 75 ചരിത്രപ്രധാന കേന്ദ്രങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുളളതെന്ന് ആയുഷ് മന്ത്രാലയവും വ്യക്തമാക്കി.

അതേസമയം യുഎഇയില്‍ സംഘടിപ്പിച്ച പരിപാടി സഹിഷ്ണുത- സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത ഇന്ത്യൻ അഭിവാദന മാർഗമായ ‘നമസ്‌തേ’ ഉച്ഛരിച്ചാണ് അദ്ദേഹം ജനതയെ അഭിവാദ്യം ചെയ്തത്. സാർവത്രിക ആഗോള മൂല്യങ്ങളും അന്താരാഷ്ട്ര ഐക്യവും സമാധാനവും പ്രചരിപ്പിക്കുന്നതിനുള്ള പുതുക്കിയ പ്രതിബദ്ധതയോടെയാണ് യുഎഇ യോഗ ദിനം ആഘോഷിക്കുന്നതെന്ന് മന്ത്രി അടിവരയിട്ടു. ഒരു സൂര്യൻ, ഒരു ഭൂമി എന്ന ആശയത്തിന് അടിവരയിടുന്നതാണ് യോഗയെന്ന് യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ പറഞ്ഞു.

2015 മുതലാണ് അന്താരാഷ്ട്ര യോഗദിനത്തിന് തുടക്കമായത്. െഎക്യരാഷ്ട്ര സഭയുടെ 69-ാമത് സമ്മേളത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി മുന്നോട്ടുവച്ച ആശയത്തിന് യുഎന്‍ ജനറല്‍ അസംബ്ളി അംഗീകാരം നല്‍കുകയായിരുന്നു.

ചമയങ്ങളില്ലാതെ നടി സേതുലക്ഷ്മിയമ്മ; കുട്ടിയേപ്പോലെ ആകാൻ മോഹം

Date:

Share post:

പണ്ട് ആകാശത്ത് വിമാനം പറക്കുന്നത് കണ്ട് ഏതൊരുകുട്ടിയേയും പോലെ അതിലൊന്ന് കയറാനും കേട്ടുകേൾവി മാത്രമുളള വിദേശ നാടുകൾ കാണാനും സ്വപ്നംകണ്ട കാലത്തുനിന്ന് ലോകത്തിലെ മഹാനഗരമായ ദുബായിലിരുന്ന് ജീവിത വിശേഷങ്ങളുടേയും എട്ട് പതിറ്റാണ്ടിനിടെ കടന്നുപോയ അനുഭവങ്ങളുടേയും കഥകൾ പറയുകയാണ് സേതുലക്ഷ്മിയമ്മ. അഭിനയത്തെ ജീവിതത്തിൽ ആവാഹിച്ച ഒരമ്മ, നൂറിലധികം സിനിമകളിലൂടെ മലയാളിയുടെ മനസ്സിലേക്ക് ചേക്കേറിയ സേതുലക്ഷ്മിയമ്മ.

കൊല്ലം നിലമേൽ എന്ന ഗ്രാമത്തിൽ നിന്നാണ് സേതുലക്ഷ്മിയമ്മയുടെ കലയുടേയും ജീവിതത്തിൻ്റേയും തുടക്കം. സഹോദരങ്ങൾക്കൊപ്പം നൃത്തത്തിലാണ് കലാപരമായ പഠനം തുടങ്ങിയത്. എന്നാൽ പ്രതിഭകൊണ്ട് മറ്റുളളവരേക്കാൾ വളരെ മുന്നിലെത്തുകയും തൻ്റെ വഴി കലാരംഗമാണെന്ന് തിരിച്ചറിയുകയുമായിരുന്നു സേതുലക്ഷ്മി.

ദാരിദ്ര്യത്തിൻ്റേയും വിലക്കുകളുടേയും പഴയ കാലത്ത് തൻ്റെ നിർബന്ധത്തിന് വഴങ്ങിയാണ് നൃത്തത്തിൽ ഉപരിപഠനത്തിന് വീട്ടുകാർ അനുവദിച്ചത്. നടനഭൂഷണമെന്ന സർട്ടിഫിക്കറ്റ് കയ്യിലെത്തിയതോടെ കലാകാരിയെ തേടി അവസരങ്ങളെത്തി. പിന്നെ നൃത്ത വേദികളിൽ നിന്ന് നാടകങ്ങളിലേക്ക് മാറ്റം. ലോകം കണ്ടിട്ടില്ലാത്ത ഒരു സ്ത്രീയായിരുന്നെങ്കിലും കിട്ടിയ അവസരങ്ങൾ എല്ലാം നേട്ടത്തിലെത്തിയെന്ന് സേതുലക്ഷ്മിയമ്മ പറയുന്നു.

കെപിഎസി ഉൾപ്പടെ പ്രമുഖ നാടകസമിതികളിൽ ശ്രദ്ധേയവേഷങ്ങൾ ചെയ്തു. തിലകനും രാജൻ. പി. ദേവും ഉൾപ്പെടെ പ്രമുഖർക്കൊപ്പം വേദി പങ്കിട്ടു. കുറത്തിക്കല്യാണിയടക്കം നിരവധി വേഷങ്ങൾ പകർന്നാടി. ഇക്കാലത്തിനിടെ നാടക സമിതിയിൽ ഒപ്പം പ്രവർത്തിച്ച മേക്കപ്പ് ആർട്ടിസ്റ്റിനൊപ്പം പുതുജീവിതത്തിനും തുടക്കമിട്ടു. എന്നാൽ പ്രാരാബ്ദങ്ങൾ പെരുകിയതോടെ ആ ബന്ധം മുറിഞ്ഞു.

സങ്കടക്കടലുകളെ ഒറ്റക്ക് മറികടന്ന കാലത്ത് താൻ ആരുമല്ലെന്ന തിരിച്ചറിവ് മുന്നോട്ടുപോകാനുളള കരുത്തായി മാറി. അരങ്ങുകൾ സിനിമയ്ക്കും സീരിയലിനും വഴിമാറി. മോഹൻലാലും മമ്മൂട്ടിയും ഉൾപ്പെടെ താരരാജാക്കൻമാർക്കൊപ്പം സിനിമകളിൽ വേഷമിട്ടു. ധനുഷിനൊപ്പം തമിഴിലും ശ്രദ്ധേയ വേഷം ചെയ്യാനായി. ഇതര ഭാഷകളിലും സാനിധ്യമറിയിച്ച സേതുലക്ഷ്മിയമ്മ മഞ്ജുവാര്യരുടെ ഹൌ ഓൾഡ് ആർയുവിൽ നടത്തിയ പ്രകടനം മലയാളികളുടെ ഹൃദയം കീഴടക്കി.

Actress Sethulekhmi with Jojet

സിനിമയായാലും ജീവിതമായാലും സേതുലക്ഷ്മിഅമ്മയ്ക്ക് ഓരോന്നിലും കാഴ്ച്പാടുകളുണ്ട്.. ഓരോ ചുവടുവയ്പ്പിലും നിലപാടുകളുകളുമുണ്ട്. സമ്പാദ്യങ്ങൾ കൂട്ടിവയ്കക്കുന്ന ശീലമില്ല,
കടം പറയുന്ന ശീലവുമില്ല. എന്നാൽ കടപ്പാടുകൾ ഏറെയുണ്ടെന്നും സേതുലക്ഷ്മിയമ്മ വ്യക്തമാക്കുന്നു.

മകൻ കിഷോറിൻ്റെ വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്ക്രിയക്ക് മോഹൻലാൽ ഉൾപ്പെടെ നിരവധി ആളുകൾ സഹായമെത്തിച്ചതും ഓർത്തെടുക്കുകയാണ് സേതുലക്ഷ്മിയമ്മ. കുടുംബത്തെ ഓർത്ത് ആധിയുണ്ടെങ്കിലും മക്കളെ സ്വതന്ത്രരാക്കി വിടാനാണ് സേതുലക്ഷ്മിയമ്മയ്ക്കിഷ്ടം.

മകൾക്കൊപ്പം ദുബായിൽ എത്തിയെങ്കിലും പഴയകാലവും ജീവിതവുമാണ് ഇഷ്ടമെന്ന് സേതുലക്ഷ്മിയമ്മ വെളിപ്പെടുത്തുന്നു. സ്വാതന്ത്ര്യത്തിന് മുൻപേ ജനിച്ചതാണ്. എൺപത് വയസ്സായെങ്കിലും കുട്ടിയായിരിക്കാനാണ് മോഹം. നാടൻ ഭക്ഷണത്തോടാണ് പ്രിയം.

ഇപ്പോഴും പുതിയ സിനിമകളിലും സീരിയലുകളിലും നിരവധി വേഷങ്ങൾ കിട്ടുന്നുണ്ട്. വേഷമായാലും കാശായാലും കിട്ടുന്നത് മതി എന്നതാണ് രീതിയെന്നും സേതുലക്ഷ്മിയമ്മ പറയുന്നു. കുട്ടിക്കാലത്തെ സ്വപ്നങ്ങൾ പലതും നേടാനായി, അനുഭവങ്ങൾ പലത് പിന്നിട്ടു. കാലങ്ങൾ കഴിയണം എന്നതിനപ്പുറം അതിമോഹമില്ലെന്നാണ് സേതുലക്ഷ്മിയമ്മയുടെ വാക്കുകൾ.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

വേഷം തെരഞ്ഞെടുക്കുന്നത് പോലെ ആഭരണങ്ങളും; ഫഹദിൻ്റെ പരസ്യം ഹിറ്റ്

മലയാളികളുടെ പ്രിയ നടൻ ഫഹദ് ഫാസിൽ ബ്രാൻഡ് അംബാസിഡർ ആയ കവിത ഗോൾഡ് ആൻഡ് ഡയമണ്ട്സിൻ്റെ ഏറ്റവും പുതിയ പരസ്യം വൻഹിറ്റ്. സ്റ്റൈലിലും ആറ്റിട്യൂഡിലും...

പുതുവർഷത്തെ വരവേൽക്കാനൊരുങ്ങി ദുബായ്; 6 സ്ഥലങ്ങളിൽ കരിമരുന്ന് പ്രകടനം

2025-നെ വരവേൽക്കാനൊരുങ്ങിയിരിക്കുകയാണ് ദുബായ്. വിവിധ ആഘോഷ പരിപാടികളാണ് എമിറേറ്റിന്റെ വിവിധ ഭാ​ഗങ്ങളിലായി ഒരുക്കിയിരിക്കുന്നത്. പുതുവർഷത്തിൻ്റെ ആദ്യ മിനിറ്റുകളിൽ ദുബായിലെ ആറ് പ്രദേശങ്ങളിൽ കരിമരുന്ന് പ്രകടനം...

ബാഡ്മിന്റൺ താരം പി.വി സിന്ധു വിവാഹിതയായി; വരൻ വെങ്കടദത്ത സായ്

ബാഡ്മിന്റൺ താരം പി.വി സിന്ധു വിവാഹിതയായി. സോഫ്റ്റ്വെയർ കമ്പനിയായ പൊസിഡെക്‌സ് ടെക്നോളജീസിൻ്റെ എക്‌സിക്യൂട്ടീവ് ഡയറക്ടർ വെങ്കടദത്ത സായിയാണ് വരൻ. വിവാഹത്തിൽ രാജ്യത്തെ രാഷ്ട്രീയ, കായിക,...

സൗദിയിൽ ഉല്പാദിപ്പിക്കുന്ന ഒട്ടക പാലിന് ആഗോള വിപണിയിൽ വൻ ഡിമാന്റ്; ലിറ്ററിന് 20 ഡോളര്‍ വരെ

ആ​ഗോള വിപണി കയ്യടക്കുകയാണ് സൗദിയിൽ ഉല്പാദിപ്പിക്കുന്ന ഒട്ടക പാൽ. രാജ്യത്തെ ഒട്ടക പാലിനും അനുബന്ധ ഉല്പന്നങ്ങൾക്കും ആഗോള വിപണിയിൽ വൻ ഡിമാന്റാണുള്ളത്. അന്താരാഷ്ട്ര വിപണിയിൽ...