ബഹിരാകാശത്തേക്ക് കുതിച്ച് സൗദി

Date:

Share post:

സൗദി പൗരന്മാരുടെ സ്വപ്നങ്ങൾ ഉയർത്തി, സ്‌പേസ് എക്‌സ് ഫാൽക്കൺ 9 റോക്കറ്റിൽ ബഹിരാകാശത്തേക്ക് കുതിച്ച് സൗദി ബഹിരാകാശ സഞ്ചാരികളായ റയ്‌യാന ബർനാവിയും അലി അൽ ഖർനിയും. യുഎസിലെ ഫ്ലോറിഡയിലെ കേപ് കനാവറലിലുള്ള നാസയുടെ കെന്നഡി സ്പേസ് സെന്ററിലെ ലോഞ്ച് കോംപ്ലക്സ് 39 എയിൽ നിന്ന് സ്പേസ് എക്സ് ഡ്രാഗൺ ബഹിരാകാശ പേടകത്തിൽ നിന്ന് ബഹിരാകാശയാത്രികർ കുതിച്ചുയർന്നു.

അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള (ഐ‌എസ്‌എസ്) സ്വകാര്യ ദൗത്യത്തിന്റെ വിക്ഷേപണം 12:37 ന് ആയിരുന്നു. ഡ്രാഗൺ ബഹിരാകാശ പേടകം 16 മണിക്കൂർ യാത്ര ചെയ്ത് ഐ‌എസ്‌എസിലേത്തും. തിങ്കളാഴ്ച വൈകുന്നേരം 4:30 ന് എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നു.

അറബ് ബഹിരാകാശ യാത്രികനായ യുഎഇയുടെ സുൽത്താൻ അൽ-നെയാദിക്കൊപ്പം നിലവിൽ ആറ് മാസത്തെ ദൗത്യത്തിനായി ഐ‌എസ്‌എസിൽ ചേരും. രണ്ട് അറബ് രാജ്യങ്ങളിൽ നിന്നുള്ള ബഹിരാകാശയാത്രികർ ഐഎസ്എസിൽ ആദ്യമായി കണ്ടുമുട്ടുന്നതും ചരിത്രത്തിന്റെ ഏടുകളിൽ അടയാളപ്പെടുത്തും. വിക്ഷേപണത്തിന് മണിക്കൂറുകൾക്ക് മുമ്പ് അൽ-നെയാദി ട്വിറ്ററിൽ ബർനാവിക്കും അൽ ഖർനിക്കും ആശംസാ സന്ദേശം അയച്ചിരുന്നു. ആദ്യത്തെ വനിതാ അറബ് ബഹിരാകാശയാത്രികയും ഇ ബ്രെസ്റ്റ് ക്യാൻസർ ഗവേഷകയുമായ ബർനാവിയും യുദ്ധവിമാന പൈലറ്റായ അലി അൽ ഖർനിയും നിരവധി പരീക്ഷണങ്ങൾ നടത്തും.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

യാത്രക്കാർ ശ്രദ്ധിക്കുക; ദോഹ മെട്രോലിങ്ക് സർവീസിൽ ഇന്ന് മുതൽ മാറ്റം വരുത്തി

ദോഹ മെട്രോലിങ്കിന്റെ ഒരു സർവീസിൽ മാറ്റം വരുത്തി അധികൃതർ. ഇന്ന് മുതലാണ് മെട്രോ പ്രവർത്തനത്തിൽ ചെറിയ മാറ്റം വരുത്തിയിരിക്കുന്നത്. അതിനാൽ യാത്രക്കാർ നിർദേശങ്ങൾ കൃത്യമായി...

രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ആർ. അശ്വിൻ

രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യയുടെ സ്‌പിൻ ബൗളിങ് ഓൾറൗണ്ടർ രവിചന്ദ്രൻ അശ്വിൻ. ഓസ്ട്രേലിയക്കെതിരേ ബ്രിസ്ബെയ്നിൽ നടന്ന ടെസ്റ്റ് മത്സരം സമനിലയിൽ അവസാനിച്ചതിന്...

ഓസ്‌കര്‍ ചുരുക്കപ്പട്ടികയില്‍ നിന്ന് പുറത്തായി ആടുജീവിതത്തിലെ രണ്ട് പാട്ടുകൾ

മലയാളം സിനിമയ്ക്ക് അഭിമാനമായി ലോകതലത്തിൽ ശ്രദ്ധിക്കപ്പെട്ട ചിത്രമാണ് ബ്ലെസി-പൃഥ്വിരാജ് കൂട്ടുകെട്ടിൽ പിറന്ന ആടുജീവിതം. ചിത്രത്തിലെ ​ഗാനങ്ങൾ ഓസ്‌കർ ചുരുക്കട്ടികയിൽ ഇടംനേടുകയും ചെയ്തിരുന്നു. ഇപ്പോൾ മലയാള...

90 പ്രീമിയം വാഹന നമ്പർ പ്ലേറ്റുകൾ ലേലം ചെയ്യാനൊരുങ്ങി ആർടിഎ; ലേലം ഡിസംബർ 28ന്

പ്രീമിയം വാഹന നമ്പർ പ്ലേറ്റുകൾ ലേലം ചെയ്യാനൊരുങ്ങി ദുബായ് റോഡ്‌സ് ആന്റ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ). 117-ാമത് ഓപ്പൺ ലൈസൻസിംഗ് പ്ലേറ്റ് ലേലത്തിൽ രണ്ട്...